Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീ, പാപത്തിന് കാരണമായ അവയവങ്ങൾ വെട്ടിയെറിയുക..! മത്തായിയുടെ സുവിശേഷം ഓർമ്മിപ്പിച്ച് നിയമസഭയിൽ കെ എം മാണിക്കെതിരെ വീണ്ടും വി എസ് അച്യുതാനന്ദൻ

നീ, പാപത്തിന് കാരണമായ അവയവങ്ങൾ വെട്ടിയെറിയുക..! മത്തായിയുടെ സുവിശേഷം ഓർമ്മിപ്പിച്ച് നിയമസഭയിൽ കെ എം മാണിക്കെതിരെ വീണ്ടും വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: ബാർകോഴ കേസിൽ ആരോപണ വിധേയനായ കെ എം മാണിയെ വിമർശിക്കാൻ വീണ്ടും ബൈബിൾ വാചകം ഉദ്ധരിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. നിയമസഭയിൽ തന്നെയാണ് വി എസ് തന്റെ നിലപാട് വ്യക്തമാക്കിയത്. പാപത്തിന് കാരണമായ അവയവങ്ങൾ വെട്ടിയെറിഞ്ഞ് ജീവനിലേക്ക് പ്രവേശിക്കാനാണോ അവയവങ്ങളോടെ നിത്യനരകാഗ്‌നിയിലേക്ക് പോകാനാണോ മാണി ആഗ്രഹിക്കുന്നതെന്ന് വി എസ് അച്യുതാനന്ദൻ നിയമസഭയിൽ ചോദിച്ചു.

മത്തായിയുടെ സുവിശേഷത്തിൽ നിന്നാണ് പുതിയ ഉപദേശവുമായി വി എസ് ധനമന്ത്രിയെ നേരിട്ടത്. അടിയന്തരപ്രമേയ ചർച്ചക്കിടെയാണ് വി എസ് സ്വതസിദ്ധമായ ശൈലിയിൽ ആഞ്ഞടിച്ചത്. മാണി വിശ്വാസി ആണല്ലോ. അങ്ങനെയൊരാൾ കള്ളത്തരം കാണിച്ചിട്ട് ദൈവത്തോട് പ്രാർത്ഥിച്ചിട്ട് എന്തുഫലം? മിസ്റ്റർ മാണിയെ വിശുദ്ധനാക്കാൻ ശ്രമിക്കുന്ന വിജിലൻസ് ഡയറക്ടർ വിൻസൻ എം.പോൾ മാജിക്കുകാരനാണ് വി എസ് പരിഹസിച്ചു.

ബാർകോഴ കേസ് തേച്ചുമാച്ചു കളയാമെന്ന മഖ്യമന്ത്രിയുടെ വിചാരം വെറും വിചാരമാണ്. അത് നടക്കാൻ പോകുന്നില്ല. അതിന് പ്രതിപക്ഷം സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാർക്കോഴ കേസ്സിൽ സിബിഐ. അന്വേഷണം പ്രസക്തമാണ്. വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് കോടതിയിലെത്തിയാൽ മന്ത്രി മാണിക്കെതിരെ കേസ്സിൽ കക്ഷിചേരും. മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോൾ എടുത്ത തീരുമാനം നീതിന്യായ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണെന്നും വി എസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP