Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാന്യതയുടെ മുഖംമൂടിയണിഞ്ഞ പിണറായി പറയാൻ പറ്റാത്ത കാര്യങ്ങൾ മണിയെ കൊണ്ട് പറയിക്കുന്നു; മാനത്തിന് മന്ത്രി വില പറയുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ത്രീകൾക്ക് എങ്ങനെ ആത്മാഭിമാനത്തോടെ ജീവിക്കും? മണിയുടെ അഹങ്കാരം നിറഞ്ഞ ഭാഷ ജനങ്ങളോടുള്ള വെല്ലുവിളി; നിയമസഭയിൽ പ്രകമ്പനമായി വി ഡി സതീശന്റെ പ്രസംഗം

മാന്യതയുടെ മുഖംമൂടിയണിഞ്ഞ പിണറായി പറയാൻ പറ്റാത്ത കാര്യങ്ങൾ മണിയെ കൊണ്ട് പറയിക്കുന്നു; മാനത്തിന് മന്ത്രി വില പറയുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ത്രീകൾക്ക് എങ്ങനെ ആത്മാഭിമാനത്തോടെ ജീവിക്കും? മണിയുടെ അഹങ്കാരം നിറഞ്ഞ ഭാഷ ജനങ്ങളോടുള്ള വെല്ലുവിളി; നിയമസഭയിൽ പ്രകമ്പനമായി വി ഡി സതീശന്റെ പ്രസംഗം

തിരുവനന്തപുരം: പെമ്പിളൈ ഒരുമയ്‌ക്കെതിരേ മന്ത്രി എം.എം. മണി നടത്തിയ അശ്ലീല പരാമർശം തുടർച്ചയായി രണ്ടാംദിനവും നിയമസഭയെ പിടിച്ചുകുലുക്കി. കോൺഗ്രസ് നേതാവ് വി.ഡി. സതീശനാണ് ഇന്ന് മണിക്കെതിരേ ശക്തമായ വിമർശനമുയർത്തിയത്. ആശ്ലീലം പറയുന്നതിനെ ഗ്രാമീണഭാഷ എന്നുവിശേഷിപ്പിച്ചു ന്യായീകരിക്കുന്ന എൽഡിഎഫ് സർക്കാരിനെയും സതീശൻ കണക്കറ്റു പരിഹസിച്ചു. നിയമസഭയിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കുമ്പോഴായിരുന്നു സതീശന്റെ കടന്നാക്രമണം. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ആർഎസ്എസുകാരെന്നു മണിയും മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചതിനെയും സതീശൻ ചോദ്യംചെയ്തു.

മന്ത്രി മണിയുടെ ഭാഷ ഗ്രമീണി ഭാഷയല്ല, അഹങ്കരാത്തിന്റെ ഭാഷയമാണെന്ന് സതീശൻ പറഞ്ഞു. ഇടുക്കിയിൽനിന്നുള്ള മറ്റ് എംഎൽഎമാരായ റോഷി അഗസ്റ്റിനും ബിജിമോളും ഇങ്ങനെയാണോ സംസാരിക്കുന്നത്. ഒരു വയസുമുതൽ തൊണ്ണൂരു വയസുകാരിവരെ പീഡിപ്പിക്കപ്പെടുന്ന നായാടി കേരളം മാറി. ഈ നാട്ടിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ സാധിക്കില്ലേയെന്നും സതീശൻ ശക്തമായ ഭാഷയിൽ ചോദിച്ചപ്പോൾ ഭരണപക്ഷത്തെ ആർക്കും ഉത്തരമുണ്ടായിരുന്നില്ല.

പൊമ്പിളൈ ഒരുമൈയ്ക്കും മാധ്യമപ്രവർത്തകർക്കും കാട്ടിൽ മറ്റേപ്പണി, സുരേഷ് കുമാറിന് വാതിൽ അടച്ച് മറ്റേപ്പണി, കോന്തനും ചെറ്റയും ചെരയ്ക്കലും മറ്റേപ്പണിയും..... ഇതാണോ ഗ്രാമീണഭാഷയെന്നു സതീശൻ ചോദിച്ചു. ഇത് ഗ്രാമീണ ഭാഷയല്ല അഹങ്കാരത്തിന്റെ ഭാഷയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇടുക്കിയിലെ ജനങ്ങളെ അപമാനിക്കരുത്. ഇടുക്കിയിലെ എംഎൽഎമാരായ റോഷി അഗസ്റ്റിനും ബിജിമോളും ഇവിടെയിരിക്കുന്നു. അവരെല്ലാം സംസാരിക്കുന്നത് ഈ വൃത്തിക്കെട്ട ഭാഷയിലാണോ? ഒരു മന്ത്രിക്ക് എന്തും ആകാമോ... ഇടുക്കിയിലെ ജനങ്ങളോടാണ് ഈ വെല്ലുവിളി. ഇത് അഹങ്കാരത്തിന്റെ ഭാഷയാണ്. ഗ്രാമ്യഭാഷയല്ല.

ഒരു വയസ്സുകാരിയും തൊണ്ണൂറ് വയസ്സുകാരിയും പീഡിപ്പിക്കപ്പെടുന്ന ഈ നാട്ടിൽ, അരക്ഷിതത്വംകൊണ്ട് സ്ത്രീകൾ വിറങ്ങലിച്ചുനിൽക്കുന്ന ഈ നാട്ടിൽ, ചീഫ് സെക്രട്ടറി വനിതയായ ഈ നാട്ടിൽ, കൊടും ചൂടിൽ സ്ത്രീകൾ ടാറിങ് പണി ചെയ്യുന്ന ഈ നാട്ടിൽ, മൂന്നാറിലെ കൊടും തണുപ്പിൽ കുതിര ലായത്തേക്കൾ മോശം വീടുകളിൽ സ്ത്രീകൾ കഴിയുന്ന ഈ നാട്ടിൽ, അമ്മമാർ റോഡിലൂടെ വലിച്ചിഴക്കപ്പെടുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ത്രീകൾക്ക് ആത്മഭിമാനത്തോടെ ജീവിക്കാൻ കഴിയില്ലേ...?

സ്റ്റേറ്റ് കാറും ബംഗ്ലാവും പൊലീസ് പ്രൊട്ടക്ഷനുമുള്ള ഒരു മന്ത്രി സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞാൽ പിന്നെ ഈ നാട്ടിലെ സാധാരണക്കാർ അവരെ എന്തെല്ലാം പറയും.....അവരെ റോഡിലൂടെ നടക്കാൻ സാമൂഹികവിരുദ്ധർ സമ്മതിക്കുമോ... മൂന്നാറിലേക്ക് പൂച്ചകളെ അയച്ച മുന്മുഖ്യമന്ത്രി ഇവിടെ ഉണ്ടായിരുന്നു. ആ പൂച്ചയെക്കുറിച്ച് മന്ത്രി പറഞ്ഞത് എന്തെല്ലാമെന്ന് നമ്മുക്കറിയാം.... പൊമ്പിളൈ സമരത്തിൽ പങ്കെടുത്ത് അവർക്കൊപ്പമിരുന്ന ആളാണ് വി എസ് അച്യുതാനന്ദൻ. ആ സ്ത്രീകളെക്കുറിച്ചാണ് ഈ വൃത്തികേടൊക്കെ പറഞ്ഞത്.

സെൻകുമാർ ബിജെപിക്കാരനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇടുക്കി കളക്ടറും സബ്കളക്ടറും ആർഎസ്എസ്സുകാരാണെന്ന് മണിയും പറഞ്ഞു. ആർഎസ്എസിലേക്കും ബിജെപിക്കും ആളെ റിക്രൂട്ട് ചെയ്യുന്ന പണിയാണോ നിങ്ങൾക്ക്.... ഉദ്യോഗസ്ഥരെ മുഴുവൻ ആർഎസ്എസ് ആക്കുകയാണ്. ഹിന്ദു പേരുള്ള ആളുകളെയെല്ലാം ബിജെപിക്കാരും ആർഎസ്എസ്സുകാരുമാണോ...?

നിങ്ങൾ പറഞ്ഞാൽ അനുസരിക്കുന്ന ഏത് ഉദ്യോഗസ്ഥനാണ് ഇന്നുള്ളത്. ഉദ്യോഗസ്ഥർ തമ്മിൽതല്ലുമ്പോൾ അത് തടയാൻ നിങ്ങൾക്കായോ... ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർത്ത് നിഘണ്ടുവിൽ ഇല്ലാത്ത വാക്കുകളും പറഞ്ഞ് അവരെ മാനസികമായി തകർക്കുന്ന ഈ ഭരണം എങ്ങോട്ടാണ് പോകുന്നത്...

ഒരിക്കൽ ഞാനൊരു ജില്ലയിൽ പോയപ്പോൾ മാന്യനായ ഒരു ജനപ്രതിനിധിയെ കണ്ടു. അയാൾക്കൊപ്പം എപ്പോഴും ഒരാളുണ്ട് അയാൾ വാ തുറന്നാൽ അശ്ലീലവും തെറിയുമാണ് പറയുക. ഞാൻ ആ നേതാവിനോട് ചോദിച്ചു നിങ്ങൾ എന്തിനാണ് ഇങ്ങനെയൊരാളെ കൊണ്ടു നടക്കുന്നതെന്ന് അപ്പോൾ അയാൾ എന്നോട് പറഞ്ഞത്.... '' എനിക്ക് നാട്ടിൽ നല്ലൊരു ഇമേജുണ്ട് എന്നെ എതിർക്കാൻ ചിലർ വരുമ്പോൾ ഈ പ്രതിച്ഛായ കാരണം എനിക്കൊന്നും പറയാൻ പറ്റില്ല അപ്പോൾ ഞാൻ ഇവനെ കൊണ്ട് അവരെ തെറി വിളിപ്പിക്കും എന്നാണ്.
നമ്മുടെ മുഖ്യമന്ത്രി മാന്യതയുടെ മുഖംമൂടിയണിഞ്ഞ ഒരാളാണ്, അല്ലെങ്കിൽ മാന്യനായ ഒരാളാണ്. അങ്ങേയ്ക്ക് പറയാൻ പറ്റാത്ത കാര്യം പറയാനാണോ അങ്ങ് ഈ എംഎം മണിയെ മന്ത്രിയാക്കി കൂടെ കൊണ്ട് നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP