Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശാപ്പിന് നിരോധനം ഏർപ്പെടുത്തുന്നത് റമദാൻ നോയമ്പ് തുടങ്ങും മുമ്പ്; മൃഗബലി നിരോധിച്ചതോടെ ബക്രീദിന്റെ മതാചാരങ്ങളും അനുവദിക്കില്ല; ബീഫ് നിരോധനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് മുസ്ലിം സമൂഹത്തെ തന്നെ; മൂന്നാം വാർഷികത്തിൽ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടി മോദി

കശാപ്പിന് നിരോധനം ഏർപ്പെടുത്തുന്നത് റമദാൻ നോയമ്പ് തുടങ്ങും മുമ്പ്; മൃഗബലി നിരോധിച്ചതോടെ ബക്രീദിന്റെ മതാചാരങ്ങളും അനുവദിക്കില്ല; ബീഫ് നിരോധനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് മുസ്ലിം സമൂഹത്തെ തന്നെ; മൂന്നാം വാർഷികത്തിൽ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടി മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കന്നുകാലികളെ കശാപ്പു ചെയ്യുന്നത് തടയാൻ വേണ്ടി കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയത് കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ എന്ന കാര്യം വ്യക്തം. ഗോവധ നിരോധനം എന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതോടെ മുസ്ലിം സമൂഹത്തിന്റെ പല ആചാരങ്ങൾക്കും ഭംഗം വരും. കാശാപ്പ് നിരോധനം ഏർപ്പെടുത്തിയത് റമാദാൻ നോമ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണെന്ന കാര്യം വ്യക്തമാക്കുമ്പോഴാണ് ഇതിലെ മുസ്ലിം വിരുദ്ധത എത്രത്തോളമുണ്ടെന്ന് വ്യക്തമാകുക. ബക്രീദ് ദിനത്തിലെ മൃഗബലിക്കും കേന്ദ്രത്തിന്റെ ഈ ഉത്തരവോടെ തടസ്സപ്പെടും. അത് മതാചാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റം കൂടിയാണെന്നത് വ്യക്തമാണ്.

കേരളത്തിൽ മാത്രം പതിനായിരക്കണക്കിന് കശാപ്പുകാരെയും ഈ നടപടി ബാധിക്കും. കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് കന്നുകാലി കശാപ്പിന് കാലികളെ വിൽക്കുന്നത് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഇനിമുതൽ കർഷകർക്കു മാത്രമേ കന്നുകാലികളെ വാങ്ങാനോ വിൽക്കാനോ കഴിയൂ. 1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പ് ഉപയോഗിച്ചാണ് നിരോധനം.

ബിജെപി സർക്കാറിന്റെ മൂന്നാം വാർഷികത്തിന്റെ ആഘോഷ വേളയിൽ തന്നെയാണ് ഇത്തരമൊരു തീരുമാനവും ഉണ്ടായത്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടി കൂടിയാണ്. ഉത്തരേന്ത്യയിൽ ബീഫ് നിരോധനം കൊണ്ട് ബിജെപിക്ക് വോട്ടു കൂടുതൽ ലഭിക്കുമ്പോൾ ദളിതുകളും മുസ്ലിംങ്ങളുടെയും വരുമാന മാർഗ്ഗമാണ് ഇല്ലാതാകുക. ബീഫ് പ്രിയരായ കേരളീയരെ കടുത്ത അമർഷത്തിലേക്ക തള്ളിവിടുന്നതാണ് ഈ സംഭവം. ബീഫ് നിരോധനത്തോട് എന്നും ശക്തമായി പ്രതികരിച്ച കേരളം ഇപ്പോഴത്തെ തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും കേരളം വ്യക്തമാക്കിക്കഴിഞ്ഞു.

കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന കന്നുകാലികളെ കൊല്ലാൻ പാടില്ലെന്ന നിയമത്തിന്റെ പേരിൽ രാജ്യമൊട്ടാകെ ഗോഹത്യ തടയാനാണ് നീക്കം. കന്നുകാലികളെ കർഷകർക്ക് മാത്രമേ വാങ്ങാനും കൈമാറാനും സാധിക്കൂ. കന്നുകുട്ടിയേയും ആരോഗ്യം ക്ഷയിച്ചവയെയും വിൽക്കാനും നിയന്ത്രണമുണ്ടാകും. കന്നുകാലികളെ വാങ്ങുന്നവർക്ക് ആറുമാസത്തേക്ക് അവയെ വിൽക്കാനാകില്ല. കന്നുകാലി മാർക്കറ്റുകൾ അന്താരാഷ്ട്ര അതിർത്തികളിൽ നിന്ന് 50 കിലോമീറ്ററും അകലത്തിലും, സംസ്ഥാന അതിർത്തിയിൽ നിന്ന് 25 കിലോമീറ്ററും ഉള്ളിലായിരിക്കണം. സംസ്ഥാനങ്ങൾക്ക് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് സംസ്ഥാനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ അനുമതി നിർബന്ധമാകും.

കന്നുകാലി മാർക്കറ്റുകൾ പ്രവർത്തിക്കുന്നതിന് മജിസ്ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ അനുമതിയും നിർബന്ധമാക്കും. കന്നുകാലികളെ കൈമാറ്റം ചെയ്യുന്നവർ തങ്ങൾ സ്വന്തമായി കൃഷിഭൂമിയുള്ളവരാണെന്നതിന്റെ രേഖകൾ മേൽപ്പറഞ്ഞ കമ്മിറ്റി മുമ്പാകെ സമർപ്പിക്കണം. വിൽപ്പന സംബന്ധിച്ചതിന്റെ രേഖയുടെ കോപ്പി പ്രാദേശിക റവന്യു ഓഫീസ്, കന്നുകാലിയെ വാങ്ങിയ ആളുടെ പ്രദേശത്തെ മൃഗഡോക്ടർ, ആനിമൽ മാർക്കറ്റ് കമ്മിറ്റി എന്നിവയ്ക്ക് നൽകണം. ഓരോ കോപ്പി വീതം വാങ്ങിയ ആളും വിറ്റ ആളും കൈവശം വെക്കണം.കന്നുകാലി മാർക്കറ്റുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വൃത്തി എന്നിവ ഉണ്ടായിരിക്കണം.

കന്നുകാലികളെ മാർക്കറ്റുകളിൽ സൂക്ഷിക്കുന്നതിന് ഉടമസ്ഥൻ ഫിസ് നൽകണം. ഈ ഫീസ് ഓരോവർഷവും സംസ്ഥാന സർക്കാരിന് മാറ്റം വരുത്താം.മാർക്കറ്റിൽ കന്നുകാലികളെ വാഹനങ്ങളിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്റിനറി ഇൻസ്പക്ടറുടെ സാന്നിധ്യമുണ്ടാകണമെന്നും പുതിയ ഉത്തരവ് അനുശാസിക്കുന്നു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് ബിജെപിയുടെ ഈ നീക്കം. എന്നാൽ, ബിജെപി ഭരിക്കുന്ന ഗോവയിൽ നിന്ന് അടക്കം ഈ വിഷയത്തിൽ എതിർപ്പുയരാൻ സാധ്യതയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP