Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയക്കെടുതി: രക്ഷാദൗത്യം അവസാനഘട്ടത്തിൽ; ഞായറാഴ്ച രക്ഷപ്പെടുത്തിയത് 22,034 പേരെ; ആകെ ദുരിതാശ്വാസ ക്യാമ്പുകൾ 3734; ക്യാമ്പുകളിൽ കഴിയുന്നത് 8,48,680 പേർ; അടുത്ത ലക്ഷ്യം ഊർജ്ജിത ദുരിതാശ്വാസ പ്രവർത്തനം; മനുഷ്യസ്‌നേഹം കരുത്താക്കി രക്ഷാദൗത്യത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കും; ഓരോ ബോട്ടിനും ഇന്ധനവും 3000 രൂപയും; മാലിന്യ നിർമ്മാർജ്ജനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി

പ്രളയക്കെടുതി: രക്ഷാദൗത്യം അവസാനഘട്ടത്തിൽ; ഞായറാഴ്ച രക്ഷപ്പെടുത്തിയത് 22,034 പേരെ;  ആകെ ദുരിതാശ്വാസ ക്യാമ്പുകൾ 3734; ക്യാമ്പുകളിൽ കഴിയുന്നത് 8,48,680 പേർ; അടുത്ത ലക്ഷ്യം ഊർജ്ജിത ദുരിതാശ്വാസ പ്രവർത്തനം; മനുഷ്യസ്‌നേഹം കരുത്താക്കി രക്ഷാദൗത്യത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കും; ഓരോ ബോട്ടിനും ഇന്ധനവും 3000 രൂപയും; മാലിന്യ നിർമ്മാർജ്ജനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ രക്ഷാദൗത്യത്തിന് ഇറങ്ങിയില്ലായിരുന്നുവെങ്കിൽ, ഇനിയും എത്രേയോ ജീവനുകൾ പ്രളയക്കെടുതിയിൽ പൊലിയുമായിരുന്നുവെന്ന് പറഞ്ഞത് മറ്റാരുമല്ല രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ തന്നെയാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം ശരിവച്ചു. രക്ഷാദൗത്യത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പ്രശംസിച്ചു. രക്ഷാദൗത്യത്തിൽ പങ്കെടുത്ത കടലിന്റെ മക്കളെ ആദരിക്കും. അവരുടെ തകർന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം നൽകും. ഓരോ ബോട്ടിനും ഇന്ധനവും 3000 രൂപയും നൽകും. രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. ഇന്നോടെ ദൗത്യം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 22,034 പേരെ ഞായറാഴ്ച രക്ഷപ്പെടുത്തിയിട്ടുണ്ട്.

ദുരിതബാധിതരെ സാധാരണ നിലയിലേക്ക് കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ഇനി അവശേഷിക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ നാം കാണിച്ച ഒരുമയും യോജിപ്പും കൂട്ടായ്മയും ഇതിലും തുടരാൻ കഴിയേണ്ടതുണ്ട്. വിവിധ മേഖലകളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ട്. എത്രവലിയ സഹായം ലഭിച്ചാലും മതിയാകില്ലെന്ന അവസ്ഥയിലാണ്. എല്ലാത്തരം സഹായങ്ങളെയും സർക്കാർ സ്വാഗതം ചെയ്യുകയാണ്. സംസ്ഥാനത്തിന് പുറമേ നിന്നുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അയച്ചാൽ മതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഞാൻ അയച്ചോളാം എന്ന് പറഞ്ഞ് വരുന്നവരെ സൂക്ഷിക്കുക. ആവശ്യമുള്ള സാധനങ്ങൾ ഏതെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയാണ് അറിയിക്കുക. എന്താണ് ഇവിടെ ആവശ്യമെന്നത് കണ്ടാണ് അയക്കേണ്ടത്.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തനങ്ങൾ മുന്നോട്ടു പോകാൻ നടപടി സ്വീകരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. വീടുകളിലേക്ക് തിരിച്ചു പോകുന്നവർക്ക് ശുദ്ധജലം, ഭക്ഷണം, വൈദ്യുതി എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മലീമസമായ ജലസ്രോതസുകൾ ശുദ്ധീകരിക്കാൻ വേണ്ട നടപടികൾ, പൈപ്പുകൾ മുറിഞ്ഞു പോയിട്ടുണ്ടെങ്കിൽ അവ പുനഃസ്ഥാപിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ എന്നിവ നൽകിയിട്ടുണ്ട്. പ്രളയക്കെടുതിയെ തുടർന്ന് വീടുകളിലും പ്രദേശങ്ങളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെസിഡന്റ്‌സ് അസോസിയേഷകൾ തുടങ്ങിയവയുടെ പ്രാദേശിക സഹകരണത്തോടെ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഒറ്റപ്പെട്ട ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, ഇനിമുതൽ എല്ലാ ക്യാമ്പുകളിലും ഒരു വനിതാ പൊലീസിന്റെ സാന്നിധ്യം ഉറപ്പു വരുത്താനും തീരുമാനമായിട്ടുണ്ട്. വെള്ളം കയറിയ വീടുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പാഠപുസ്തകങ്ങൾ സൗജന്യമായി നൽകും. പുസ്തകം നഷ്ടമായ കുട്ടികൾക്കും, യൂണിഫോം നഷ്ടമായ കുട്ടികൾക്കും അവ ലഭ്യമാക്കും. മത്സ്യത്തൊഴിലാളികളെ കയ്യൊഴിയില്ല. ഭരണ-പ്രതിപക്ഷ വ്യത്യമാസമില്ലാതെ എല്ലാ എംഎൽഎമാർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

ബാങ്കുകൾ മിനിമം ബാലൻസ് ഒഴിവാക്കി സഹായിച്ചു. മൊബൈൽ കമ്പനികൾ ഫ്രീ സർവീസ് നൽകി സഹായിച്ചു. സേനാ വിഭാഗങ്ങൾ വിലമതിക്കാനാകാത്ത സേവനമാണ് നൽകിയത്. രക്ഷാപ്രവർത്തനം പൂർത്തിയാക്കി മടങ്ങുമ്പോൾ ആതിഥ്യമര്യാദയും സംസ്‌കാരവും പ്രകാരം അവരെ യാത്രയാക്കാൻ തയ്യാറാകേണ്ടതുണ്ട്. സാങ്കേതിക സംവിധാനങ്ങളുടെ പിന്തുണയില്ലാതിരുന്നിട്ടും തങ്ങളുടെ അനുഭവം നിറഞ്ഞുനിൽക്കുന്ന മനുഷ്യസ്നേഹം കരുത്താക്കിക്കൊണ്ട് ഇടപെട്ട മത്സ്യത്തൊഴിലാളികൾക്ക് സ്വീകരണം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഇനി അടുത്ത ലക്ഷ്യം ഊർജിത ദുരിതാശ്വാസ പ്രവർത്തനമാണ്. ശുചിത്വം ആരോഗ്യം എന്നിവയിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ മാധ്യമങ്ങൾ ഇടപെടുന്നുണ്ട്. ഇതിൽ കൂടുതൽ സഹായം മാധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. ഒരു പഞ്ചായത്തിൽ ആറ് ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയോഗിക്കും. മനുഷ്യത്വത്തിന്റെ ഉജ്ജ്വലമായ സന്ദേശം മനസിൽ ആവാഹിച്ച് നടത്തിയ പ്രവർത്തനം. രക്ഷാദൗത്യം അവസാനഘട്ടത്തിൽ. അത്തരം പ്രവർത്തനങ്ങളിൽ അവർ തങ്ങളെ തന്നെ അർപ്പിക്കുകയായിരുന്നു.

ശുദ്ധജലവിതരണം അവസാനഘട്ടത്തിൽ കേന്ദ്രസഹായം നന്ദിയോടെ സ്മരിക്കുന്നു. പ്രവാസികൾക്കും നന്ദിയർപ്പിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പടെുത്തുന്നു. തെറ്റായ പ്രവണതകൾ സർക്കാർ നേരിടും. ഭക്ഷ്യവസ്തുക്കൾ വിലകയറ്റി വിൽക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും സർക്കാർ അനുവദിക്കില്ല. തെറ്റായ പ്രചാരണങ്ങൾ നടത്തി ആളുകളെ ആശങ്കയിലാഴ്‌ത്തുന്ന നടപടികളും ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP