Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വന്തം രാജ്യത്തെ ഭരണം ലഭിക്കും മുമ്പ് ചാൾസ് കാനഡയും ന്യൂസിലാൻഡും അടക്കം 15 രാജ്യങ്ങളുടെ തലവനാകും; രാജ്ഞിയുടെ അഭ്യർത്ഥന മാനിച്ച് കോമൺവെൽത്ത് തലവനാക്കാൻ 53 രാജ്യങ്ങളുടെ തീരുമാനം; എലിസബത്ത് രാജ്ഞി കിരീടം ഒഴിയും മുമ്പ് അധികാരം കൈമാറിയത് പുതിയ കീഴ്‌വഴക്കം

സ്വന്തം രാജ്യത്തെ ഭരണം ലഭിക്കും മുമ്പ് ചാൾസ് കാനഡയും ന്യൂസിലാൻഡും അടക്കം 15 രാജ്യങ്ങളുടെ തലവനാകും; രാജ്ഞിയുടെ അഭ്യർത്ഥന മാനിച്ച് കോമൺവെൽത്ത് തലവനാക്കാൻ 53 രാജ്യങ്ങളുടെ തീരുമാനം; എലിസബത്ത് രാജ്ഞി കിരീടം ഒഴിയും മുമ്പ് അധികാരം കൈമാറിയത് പുതിയ കീഴ്‌വഴക്കം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: 53 രാജ്യങ്ങൾ അംഗങ്ങളായ കോമൺവെൽത്തിന്റെ അടുത്ത മേധാവിയായി ചാൾസ് രാജകുമാരനെ അംഗീകരിച്ചു. തന്റെ പ്രായാധിക്യം കണക്കിലെടുത്ത് ചാൾസിനെ തലവനാക്കണമെന്ന് എലിസബത്ത് രാജ്ഞി കഴിഞ്ഞദിവസം അംഗരാഷ്ട്ര തലവന്മാർക്ക് നൽകിയ വിരുന്നിൽ അഭ്യർത്ഥിച്ചിരുന്നു. ഇതു മാനിച്ചാണ് ചാൾസിനെ കോമൺവെൽത്ത് തലവനാക്കുന്നത്.

ഇതോടെ സ്വന്തം രാജ്യത്തെ ഭരണം ലഭിക്കും മുമ്പുതന്നെ ചാൾസ് കോമൺവെൽത്തിന്റെ തലവനാകുന്നു. ഇതോടെ മറ്റൊരു പദവിയും ചാൾസിനെ തേടിയെത്തും. കാനഡയും ന്യൂസിലാൻഡുമുൾപ്പെടെ 15 രാഷ്ട്രങ്ങൾ ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയുടെ മേധാവിത്തം അംഗീകരിക്കുന്നവരാണ്. ആ രാജ്യങ്ങളുടെ തലവനെന്ന നിലയിലേക്കും ചാൾസ് ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് രാജ്ഞി കിരീടം ഒഴിയുംമുമ്പ് ഇത്തരത്തിൽ മറ്റൊരാൾക്ക് പദവി കൈമാറുന്നത് പുതിയ കീഴ് വ്‌ഴക്കമാണ്.

എലിസബത്ത് രാജ്ഞിയുടെ അഭ്യർത്ഥന മാനിച്ചു ചാൾസ് രാജകുമാരനെ കോമൺവെൽത്തിന്റെ അടുത്ത മേധാവിയാക്കാൻ അംഗരാഷ്ട്രങ്ങളുടെ തലവന്മാർ തീരുമാനിക്കുകയായിരുന്നു. തന്റെ അനന്തരാവകാശിയായ മകൻ ചാൾസ് ഈ പദവി വഹിക്കുമെന്ന് ആഗ്രഹിക്കുന്നുവെന്നു ബക്കിങ്ങാം കൊട്ടാരത്തിൽ നടന്ന പ്രാരംഭ സമ്മേളനത്തിൽ കോമൺവെൽത്തിന്റെ ഇപ്പോഴത്തെ മേധാവിയായ രാജ്ഞി തുറന്നുപറഞ്ഞിരുന്നു.

കോമൺവെൽത്തിന്റെ നേതൃസ്ഥാനത്ത് നിന്നും താൻ മാറുകയാണെന്ന പ്രഖ്യാപനം കഴിഞ്ഞദിവസം രാഷ്ട്രത്തലവന്മാർക്ക് നൽകിയ വിരുന്നിൽ വച്ച് രാജ്ഞി പ്രഖ്യാപിച്ചിരുന്നു. രാജ്ഞിയും ചാൾസ് രാജകുമാരനും ആതിഥേയത്വം വഹിച്ച വിരുന്നിൽ അതിഥികളെ സ്വീകരിക്കാൻ വില്യം രാജകുമാരനും സഹോദരൻ ഹാരിയും സജീവമായി രംഗത്തുണ്ടായിരുന്നു.

സമാപന ദിവസമായ ഇന്നലെ രാജ്ഞിയുടെ വസതിയായ വിൻസർ കൊട്ടാരത്തിലെ വാട്ടർലൂ ചേംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള 52 രാഷ്ട്രനേതാക്കൾ മാത്രമുള്ള സ്വകാര്യ സമ്മേളനത്തിലാണു ചാൾസിന്റെ നായകത്വം അംഗീകരിച്ചുള്ള തീരുമാനമുണ്ടായത്.

ഉദ്യോഗസ്ഥരോ സഹായികളോ പ്രത്യേക അജൻഡയോ ഇല്ലാതെ അവസാന ദിവസം നേതാക്കൾ മാത്രമായി അനൗപചാരികമായി നടത്തുന്ന പതിവു സമ്മേളനമാണിത്. രാജ്യത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നു ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ കൂട്ടായ്മയിൽ പങ്കെടുക്കാതെ മടങ്ങി. അടുത്ത സമ്മേളനം 2020ൽ മലേഷ്യയിൽ നടത്താനും തീരുമാനമായിട്ടുണ്ട്.

രാഷ്ട്രങ്ങളുടെ ഏറ്റവും പഴക്കമുള്ള സംഘടനകളിലൊന്നാണ് കോമൺവെൽത്ത് 53 അംഗങ്ങളാണുള്ളത്. ബ്രിട്ടിഷ് ഭരണത്തിനു കീഴിലുണ്ടായിരുന്ന രാജ്യങ്ങളാണ് ഇവയിൽ അധികവും. ഇവയിൽ പലതും ബ്രിട്ടീഷ് രാജ്ഞിയുടെ മേധാവിത്തം അംഗീകരിക്കുന്നവയാണ്. 91 വയസ്സുള്ള രാജ്ഞി ഇനി അധികകാലം സമ്മേളനത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലാത്തതിനാലാണു വെയിൽസ് രാജകുമാരനായ ചാൾസിനെ (69) നിർദ്ദേശിച്ചത്. ഇതു പിന്തുടർച്ചാവകാശമുള്ള പദവിയല്ലെങ്കിലും ബ്രിട്ടനുമായുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്താണു ചാൾസിനെ പിൻഗാമിയായി അവരോധിക്കാൻ നേതാക്കൾ തയാറായത്.

വിവിധ രാജ്യങ്ങൾ മാറിമാറി ഈ പദവി വഹിക്കണമെന്ന് അഭിപ്രായപ്പെട്ട നേതാക്കളും ഉണ്ടായിരുന്നു. അതേസമയം, ചാൾസിന് സ്വന്തം രാജ്യത്തെ പരമാധികാര പദവി ലഭിക്കും മുമ്പ് 51 രാജ്യങ്ങളുടെ തലവൻ എന്ന പദവി കൈവരികയാണ്. ഇതോടൊപ്പം ബ്രിട്ടീഷ് രാജ്ഞിയെ രാഷ്ട്രമേധാവിയായി അംഗീകരിക്കുന്ന 15 രാഷ്ട്രങ്ങളുടെ തലവനാകാനും ചാൾസിന് അവസരമൊരുങ്ങി. മുമ്പ് ബ്രിട്ടീഷ് കോളനികളായിരുന്ന രാഷ്ട്രങ്ങളിൽ പലതം ഇപ്പോഴും ബ്രീട്ടീഷ് രാജ്ഞിയുടെ മേധാവിത്തം അംഗീകരിച്ചുവരുന്നുണ്ട്. ഈ നിലയ്ക്ക് അവിടെയും ചാൾസിലേക്ക് അധികാരം എത്തുമെന്നാണ് വിലയിരുത്തലുകൾ.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ രൂപംകൊണ്ടതാണ് കോമൺവെൽത്ത്. സംഘടനയുടെ നേതൃത്വം 1952 മുതൽ എലിസബത്ത് രാജ്ഞിക്കാണ്. ചാൾസാണ് അടുത്ത തലവനെന്നു കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ഔദ്യോഗികമായി ഇനി പ്രഖ്യാപിക്കേണ്ടതുണ്ട്.

കോമൺവെൽത്ത് സാങ്കേതിക സഹകരണനിധിയിലേക്ക് ഇന്ത്യ നൽകുന്ന സഹായം ഇരട്ടിയാക്കുമെന്നു പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. സംഘടനയിൽപ്പെട്ട ദ്വീപുരാഷ്ട്രങ്ങളുടെയും ചെറുരാജ്യങ്ങളുടെയും വികസനത്തിനായി നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കി. യുകെ സന്ദർശനം പൂർത്തിയാക്കിയശേഷം മോദി ജർമനിയിലേക്കു പുറപ്പെട്ടു. ചാൻസലർ അംഗല മെർക്കലുമായി ഹ്രസ്വചർച്ചയ്ക്കുശേഷം ഇന്ത്യയിൽ തിരിച്ചെത്തും. മെർക്കലിന്റെ അഭ്യർത്ഥനപ്രകാരമാണു മോദിയുടെ പര്യടനത്തിൽ ജർമനികൂടി കൂട്ടിച്ചേർത്തത്.

അതേസമയം, കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തോടനുബന്ധിച്ചു പാർലമെന്റ് ചത്വരത്തിൽ ഉയർത്തിയിരുന്ന 53 രാജ്യങ്ങളുടെ ദേശീയപതാകകളിൽ നിന്ന് ഇന്ത്യൻ പതാക താഴെയിറക്കി കീറിമുറിക്കുകയും ചവിട്ടുകയും ചെയ്ത സംഭവത്തിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെ, ഇതു സംബന്ധിച്ചു നിയമനടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുമുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാനും ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവിധ സംഘടനകൾ നടത്തിയ രോഷപ്രകടനം നടക്കുന്നതിനിടെ ആയിരുന്നു സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP