Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും പുറത്ത്; വംശീയ പാർട്ടിയുടെയും സെൻട്രിസ്റ്റ് പാർട്ടിയുടെയും സ്ഥാനാർത്ഥികൾ രണ്ടാം റൗണ്ടിൽ; യൂറോപ്പിന്റെ സമ്പൂർണ തകർച്ച ഉറപ്പാക്കി വലത് വംശീയ പാർട്ടികൾ അധികാരത്തിലേക്ക്; ഫ്രാൻസിൽ കലാപം പൊട്ടിപ്പുറപ്പെട്ടു

ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും പുറത്ത്; വംശീയ പാർട്ടിയുടെയും സെൻട്രിസ്റ്റ് പാർട്ടിയുടെയും സ്ഥാനാർത്ഥികൾ രണ്ടാം റൗണ്ടിൽ; യൂറോപ്പിന്റെ സമ്പൂർണ തകർച്ച ഉറപ്പാക്കി വലത് വംശീയ പാർട്ടികൾ അധികാരത്തിലേക്ക്; ഫ്രാൻസിൽ കലാപം പൊട്ടിപ്പുറപ്പെട്ടു

പാരീസ്: ഫ്രാൻസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ ഇന്നലെ രാത്രി വോട്ടർമാർ പരമ്പരാഗത പാർട്ടിയുടെ സ്ഥാനാർത്ഥികളോട് മുഖം തിരിച്ചതിനെ തുടർന്ന് രണ്ടാം റൗണ്ടിൽ മത്സരത്തിന് വംശീയ പാർട്ടിയായ നാഷണൽ ഫ്രന്റിന്റെയും ഇൻഡിപെന്റന്റ് സെൻട്രിസ്റ്റ് പാർട്ടിയുടെയും സ്ഥാനാർത്ഥികൾ തമ്മിലാണ് കടുത്ത മത്സരം നടക്കുക. ഇവരുടെ സ്ഥാനാർത്ഥികളായി യഥാക്രമം മരിനെ ലിപെന്നും ഇമാനുവൽ മാക്രോണുമാണ് മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ രാത്രി നടന്ന ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും പുറത്തായതോടെയാണ് ഈ പാർട്ടിയിലെ സ്ഥാനാർത്ഥികളിലാരെങ്കിലും ഒരാൾ പുതിയ ഫ്രാൻസ് പ്രസിഡന്റാകുന്നതിനുള്ള വഴിയൊരുങ്ങിയിരിക്കുന്നത്.

ഇതിൽ മാക്രോണിനാണ് സാധ്യതയേറെയെന്ന് പ്രവചനമുണ്ട്. പുറത്തായ രണ്ട് പാർട്ടികളിലെ അണികളും ഇദ്ദേഹത്തിന് വോട്ട് ചെയ്യുന്നതാണ് ലി പെൻ പ്രസിഡന്റാകുന്നതിനുള്ള സാധ്യത കുറച്ചിരിക്കുന്നത്. എന്തായാലും വലത് വംശീയ പാർട്ടികളാണ് ഫ്രാൻസിൽ അധികാരത്തിലെത്തുകയെന്ന് ഉറപ്പായതോടെ ഇവിടെ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇതിൽ ആര് തെരഞ്ഞെടുക്കപ്പെട്ടാലും അത് ബ്രിട്ടനിലും അതിന്റെ യൂറോപ്യൻ യൂണിയൻ വേർപിരിയലിലും കടുത്ത സ്വാധീനമുണ്ടാക്കുമെന്നുറപ്പാണ്. കടുത്ത യൂറോപ്യൻ യൂണിയൻ വിരോധിയും വംശീയ വലത് പക്ഷ കക്ഷിയുടെ സ്ഥാനാർത്ഥിയുമായ ലിപെൻ അധികാരത്തിലെത്തിയാൽ യൂറോപ്യൻ യൂണിയനുമായി പൂർണമായ തോതിൽ വിലപേശി ഫ്രാൻസിനെ യൂണിയനിൽ നിന്നും പുറത്തെത്തിക്കാനുള്ള സാധ്യത കൂടുതലാണ്.

യൂറോപ്യൻ യൂണിയന്റെ നേതൃസ്ഥാനത്തുള്ള ഫ്രാൻസ് തന്നെ ഇത്തരത്തിൽ പുറത്ത് പോകുന്നത് യൂണിയന്റെ തകർച്ചയ്ക്ക് വഴിയൊരുക്കും. എന്നാൽ മാക്രോണിന് യൂണിയനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇദ്ദേഹത്തിന്റെ കക്ഷി ചെറിയ തോതിൽ വലത് കക്ഷ ചായ് വുണ്ടെങ്കിലും ലിപെന്നിന്റെ പാർട്ടിയുടെ അത്ര അപകടകാരിയല്ല. തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ 46 മില്യൺ ജനങ്ങൾ വോട്ട് ചെയ്തുവെന്നും തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇവിടുത്തെ പരമ്പരാഗത ഇടത്-വലത് പാർട്ടികൾ പുറത്താകുകയുമായിരുന്നുവെന്നാണ് ഫ്രാൻസിലെ അഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നത്. 60 വർഷങ്ങൾക്കിടെ ഇതാദ്യമായിട്ടാണ് പ്രസ്തുത പാർട്ടികൾ ഇത്തരത്തിൽ പുറത്താക്കപ്പെടുന്നത്.

ശേഷിക്കുന്ന സ്ഥാനാർത്ഥികളിൽ മാക്രോൺ നേടിയിരിക്കുന്നത് 23.8 ശതമാനം വോട്ടുകളും ലിപെൻ 21.5 ശതമാനം വോട്ടുകളുമാണ്. പുറത്താക്കപ്പെട്ട റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഫ്രാൻകോയിസ് ഫില്ലൻ നേടിയിരിക്കുന്നത് 19.9 ശതമാനം വോട്ടുകളാണ്. രണ്ടാം റൗണ്ടിൽ ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വോട്ടുകൾ മാക്രോണിന് ലഭിക്കുന്നതിനാലാണ് അദ്ദേഹത്തിന്റെ വിജയസാധ്യത ഏറെക്കൂറെ ഉറപ്പായിരിക്കുന്നത്. എന്നാൽ പുറത്തായ മറ്റൊരു സ്ഥാനാർത്ഥിയായ തീവ്ര ഇടതുപക്ഷ പാർട്ടിയുടെ ജീൻ-ലുക്-മെലെൻചോനിന് 19.4 ശതമാനം വോട്ടേ ലഭിച്ചിട്ടുള്ളൂ. രാജ്യത്തിന്റെ ഐക്യത്തിനായി ലി പെന്നിന് എതിരായി വോട്ട് ചെയ്യണമെന്ന് മാക്രോൺ തന്റെ ഭാര്യ ബ്രിഗിറ്റെയ്ക്കൊപ്പം പാരീസിലെ വേദിയിൽ വച്ച് ആഹ്വാനം ചെയ്തിരുന്നു.

തനിക്ക് പിന്തുണയേകിയവർക്ക് നന്ദി പറയുകയും ചെയ്തിരുന്നു. ഫ്രാൻസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പേജാണ് നാം മറിച്ചിടുന്നതെന്നാണ് അദ്ദേഹം ജനത്തോട് വിളിച്ച് പറഞ്ഞത്. രണ്ടാം റൗണ്ടിൽ തനിക്ക് പരമാവധി പിന്തുണയേകണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഫ്രാൻസിന്റെ പുരോഗതിക്ക് തടസം നിൽക്കുന്ന പരമ്പരാഗത പാർട്ടികളുടെ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന അദ്ദേഹം താൻ അധികാരത്തിൽ വരുന്നത് രാജ്യത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. രാത്രി നടന്ന റാലിയിൽ ലി പെന്നും തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

ഇത് ചരിത്രപരമായ റിസൾട്ടാണെന്നാണവർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുമ്പ് നടന്ന ചില എക്സിറ്റ് പോൾ ഫലങ്ങൾ ലി പെൻ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. ഫ്രാൻസിൽ സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങളിൽ ജനത്തിന് മനസ് മടുത്തിരിക്കുന്നുവെന്നും അത് ലി പെന്നിന്റെ കുടിയേറ്റ വിരുദ്ധ ഇസ്ലാമിക് വിരുദ്ധ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്ന വോട്ടായി മാറുമെന്ന പ്രതീക്ഷയും ശക്തമായിരുന്നു. മാക്രോണിന് വർധിച്ച് വരുന്ന പിന്തുണ ഈ സാധ്യത ഇല്ലാതാക്കിയിരിക്കുകയാണ്. തങ്ങളുടെ സ്ഥാനാർത്ഥി പുറത്തായതോടെ ഇടതുപക്ഷക്കാർ ഫ്രാൻസിലെ തെരുവുകളിൽ കലാപവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ കാറുകൾ കത്തിക്കുകയും പൊലീസുമായി ഏററുമുട്ടൽ നടത്തുകയും ചെയ്യുന്നുണ്ട്.

ലി പെൻ പ്രസിഡൻ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത് അവരുടെ രോഷത്തെ ഇരട്ടിപ്പിക്കുന്നുമുണ്ട്. ആന്റി ഫാസിസ്റ്റ് ആക്ടിവിസ്റ്റുകൾ റയട്ട് പൊലീസുമായി പലയിടങ്ങളിലും ഏറ്റ് മുട്ടിയിരുന്നു. തെരഞ്ഞെടുപ്പിനിടെ ഐസിസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ളതിനാൽ കടുത്ത സുരക്ഷാ സംവിധാനങ്ങളാണ് ഫ്രാൻസിലുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. ഐസിസ് ഭീകരരുടെ ആക്രമണത്തിന്റെ നടുക്കം നിലനിൽക്കെ, കനത്തസുരക്ഷയിലാണ് ഞായറാഴ്ച ഫ്രാൻസിൽ ആദ്യഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തൊട്ടാകെ 66,500 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിരുന്നു. പ്രാദേശികസമയം രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ടിന് അവസാനിച്ചു. രാജ്യത്ത് 4.57 കോടി വോട്ടർമാരാണുള്ളത്.

സമ്പദ്ഘടന, തൊഴിലവസരങ്ങൾ, കുടിയേറ്റം, ദേശീയ സമത്വം എന്നിവയാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. 2015 ജനുവരിയിലുണ്ടായ ഐ.എസ്. ആക്രമണത്തിൽ 239 പേർ കൊല്ലപ്പെട്ട സംഭവത്തിനുശേഷം 18 മാസത്തോളം ഫ്രാൻസിൽ അടിയന്തരാവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. 50,000 പൊലീസുകാരെയും 7,000 സൈനികരെയും വിന്യസിച്ചിരുന്നു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP