Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തന്നെ കസേരയിൽ നിന്ന് മാറ്റാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ല; അതിന് ജനങ്ങൾക്കേ കഴിയൂ; എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഇത്ര ധൃതി? പ്രീണനം നടത്തിയല്ല, വികസനം നടത്തിയാണ് തന്റെ സർക്കാർ നിലനിൽക്കുന്നത്; കോൺഗ്രസ് അധ്യക്ഷന്റെ കെട്ടിപ്പിടുത്തത്തിനും പരിഹാസം; രാഹുലിന്റെ കണ്ണിറുക്കൽ ജനങ്ങൾ കാണുന്നുണ്ട്; പ്രതിപക്ഷത്ത് പ്രധാനമന്ത്രി കുപ്പായം തയ്‌പ്പിച്ച പലരുമുണ്ടെന്നും നരേന്ദ്ര മോദി; അവിശ്വാസ പ്രമേയത്തിന് മറുപടിയായി വികസന നേട്ടങ്ങൾ നിരത്തി മോദിയുടെ പ്രസംഗം

തന്നെ കസേരയിൽ നിന്ന് മാറ്റാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ല; അതിന് ജനങ്ങൾക്കേ കഴിയൂ; എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഇത്ര ധൃതി? പ്രീണനം നടത്തിയല്ല, വികസനം നടത്തിയാണ് തന്റെ സർക്കാർ നിലനിൽക്കുന്നത്; കോൺഗ്രസ് അധ്യക്ഷന്റെ കെട്ടിപ്പിടുത്തത്തിനും പരിഹാസം; രാഹുലിന്റെ കണ്ണിറുക്കൽ ജനങ്ങൾ കാണുന്നുണ്ട്; പ്രതിപക്ഷത്ത് പ്രധാനമന്ത്രി കുപ്പായം തയ്‌പ്പിച്ച പലരുമുണ്ടെന്നും നരേന്ദ്ര മോദി; അവിശ്വാസ പ്രമേയത്തിന് മറുപടിയായി വികസന നേട്ടങ്ങൾ നിരത്തി മോദിയുടെ പ്രസംഗം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പരിഹസിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുമ്പോഴാണ് രാഹുൽ ഗാന്ധിയെ മോദി പരിഹസിച്ചത്. പ്രതിപക്ഷത്തിന്റേത് വികസന വിരോധമാണെന്നും, അവിശ്വാസപ്രമേയം തള്ളിക്കളയണമെന്നും മറുപടി പ്രസംഗത്തിൽ മോദി പറഞ്ഞു. തന്നെ കെട്ടിപിടിച്ച രാഹുലിന്റെ നടപടിയേയും മോദി പരിഹസിച്ചു. എല്ലാവരും തന്നോട് കസേരയിൽ നിന്ന് ഏഴുന്നേൽ ക്കാൻ പറയുന്നു. എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഇത്ര ധൃതി? ധൃതി കാരണമാണോ തന്റെ ഇരിപ്പിടത്തിലേക്ക് ഓടി വന്നത് പ്രധാന മന്ത്രി മറുപടി പ്രസംഗത്തിൽ ചോദിക്കുന്നു.

നേരത്തെ നരേന്ദ്ര മോദിയെ നിശിതമായി വിമർശിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പാർലിമെന്റിലെ പ്രസംഗം. പ്രസംഗത്തിന് ശേഷം രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ കെട്ടിപിടിച്ചത് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി.

ഇത് സർക്കാരിനെതിരായ അവിശ്വാസ വോട്ടെടുപ്പ് അല്ല. കോൺഗ്രസിന്റെ സഖ്യകക്ഷികൾ ആരാണെന്നു കണ്ടെത്താനുള്ളതാണ...സഭയിൽ വിജയിക്കാനാവാശ്യമായ അംഗബലം ഞങ്ങൾക്കുണ്ട്. മാത്രമല്ല 125 കോടി ജനങ്ങളുടെ അനുഗ്രഹവുമുണ്ട്. 'എല്ലാ പാർട്ടികളോടും ഈ അവിശ്വാസ പ്രമേയത്തെ തള്ളികളയാൻ ഞാൻ ആവശ്യപ്പെടുന്നുഇന്ന് എങ്ങനെയാണ് പ്രതിപക്ഷം വികസന വിരോധികളാവുന്നതെന്ന് നമ്മൾ കണ്ടു.നിങ്ങൾ ചർച്ചയ്ക്ക് തയ്യാറല്ലെങ്കിൽ എന്തിനാണ്് പ്രമേയം കൊണ്ട് വന്നത്? എന്തിനാണ് നിങ്ങൾ ഇത് വൈകിപ്പിക്കാൻ ശ്രമിക്കുന്നത്?ഒരു മോദിയെ ഒഴിവാക്കാൻ എല്ലാവരും ഒന്നായിരിക്കുകയാണ്ഞങ്ങൾ ഇന്നിവിടെ ഇരിക്കുന്നത് ഞങ്ങൾക്ക് 125 കോടി ഇന്ത്യാക്കാരുടെ പിന്തുണ ഉള്ളതുകൊണ്ടാണ്.

ഞങ്ങൾ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനല്ല ഇവിടെ ഇരിക്കുന്നത്.എല്ലാവരോടുമൊപ്പം എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യമാണ് ഞങ്ങളുടെ സർക്കാർ ഉയർത്തുന്നത്.18,000 ഗ്രാമങ്ങളിൽ ഞങ്ങൾ വൈദ്യുതി എത്തിച്ചു. അവർ കഴിഞ്ഞ 70 വർഷമായി ഇരുട്ടിലായിരുന്നു. ഇതിൽ പല ഗ്രാമങ്ങളും വടക്ക് കിഴക്കൻ മേഖലയിലാണ്ഞങ്ങൾ പാവങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറന്ന് കൊടുത്തു. ഇതിന് മുമ്പ് ബാങ്കുകളുടെ വാതിൽ പാവങ്ങൾക്ക് മുമ്പിൽ തുറന്നിരുന്നില്ല. പ്രധാന മന്ത്രി ഉജ്ജ്വല യോജന വഴി സ്ത്രീകൾക്ക് പുകവിമുക്തമായ ജീവിതം ലഭിച്ചു. ഇന്ത്യയിലെമ്പാടും ശൗചാലയങ്ങൾ റെക്കോർഡ് വേഗതയിൽ ഞങ്ങൾ നിർമ്മിച്ചു.പാവങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള ആരോഗ്യസേവനം ലഭ്യമാക്കാൻ ഞങ്ങൾ ആയുഷ്മാൻ ഭാരത് പോലെയുള്ള പദ്ധതികൾ കൊണ്ടുവന്നു.

ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെട്ടു. ആഗോള സമ്പദ്ഘടനയേയും ഇന്ത്യ ശക്തിപ്പെടുത്തുകയാണ്.കള്ളപ്പണത്തിനെതിരെ ഞങ്ങൾ ശക്തമായ പോരാട്ടം തുടരുന്നു. ഇത് എനിക്ക് ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയെന്ന് എനിക്കറിയാം.ഞങ്ങളെ ചോദ്യം ചെയ്യുന്നവർ ചൈനീസ് നയതന്ത്ര്യഞ്ജരുമായി കൂടിക്കാഴ്ച നടത്തുകയാണ്,2024ൽ മറ്റൊരു അവിശ്വാസ പ്രമേയം കൊണ്ട് വരാൻ നിങ്ങൾക്ക് ശക്തി ഉണ്ടാവട്ടെ.അവിശ്വാസപ്രമേയത്തിലൂടെ വ്യക്തമാകുന്നത് കോൺഗ്രസിന്റെ വിശ്വാസമില്ലായ്മ

ഭരണഘടന സ്ഥാപനങ്ങളിലും കോൺഗ്രസിന് അവിശ്വാസംറാഫേൽ ഇടപാട് പ്രതിപക്ഷം വളച്ചൊടിച്ചു. ഇത് രണ്ട് രാജ്യങ്ങൾക്കിടയിലെ സുതാര്യമായ ഉടമ്പടിയാണ്്. തെളിവുകളില്ലാതെ രാജ്യത്തെ തെറ്റ്ദ്ധരിപ്പിക്കുകയാണ് കോൺഗ്രസ്, രാജ്യതാല്പര്യത്തിന് വിരുദ്ധമാണ് ഈ നീക്കം.പ്രീണനം നടത്തിയല്ല വികസനം നടത്തിയാണ് തന്റെ സർക്കാർ അധികാരത്തിൽ വന്നത്. എല്ലാവരോടുമൊപ്പം എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യം ഉയർത്തുന്ന സർക്കാരാണ് തന്റേത്. തന്നെ മാറ്റാൻ ജനങ്ങൾക്ക് മാത്രമേ കഴിയൂ മോദി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം തുടരുകയാണ്. വീ വാണ്ട് ജസ്റ്റിസ് എന്ന മുദ്രാവാക്യം മുഴക്കി കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തുന്നത്.രാഹുലിനെ പരിഹസിച്ച രീതിയാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്. ടി.ഡി.പി എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിപ്രതിപക്ഷത്തിന്റേത് വികസന വിരോധമാണെന്നും, അവിശ്വാസപ്രമേയം തള്ളിക്കളയണമെന്നും മറുപടി പ്രസംഗത്തിൽ മോദി പറഞ്ഞു.

കോൺഗ്രസാണ് ആന്ധ്രയ്ക്ക് ഈ ഗതിയുണ്ടാക്കിയതെന്നും ബിജെപി രൂപീകരിച്ച സംസ്ഥാനങ്ങൾ പുരോഗതിയുടെ പാതയിലാണന്നും മോദി കൂട്ടിച്ചേർത്തു.വൈഎസ്ആർ കോൺഗ്രസ് ഒരുക്കിയ കെണിയിൽ ടിഡിപി വീണ് പോയതാണെന്നും മോദി പറഞ്ഞു. സർക്കാർ രാജ്യത്തെ മുസ്ലിം സ്ത്രീകൾക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിക്ക് എതിരായി ഉണ്ടാകുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും സംസ്ഥാനങ്ങൾ ഇതിന്റെ ഗുണം അനുഭവിക്കുകയാണെന്നും മോദി പറയുന്നു. ആൾക്കൂട്ട അക്രമങ്ങളെ സംസ്ഥാന സർക്കാരുകൾ നേരിടമമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്നെ അപമാനിച്ചോലുവെന്നും എന്നാൽ രാജ്യത്തെ സൈന്യത്തിനെ അപമാനിക്കരുതെന്നും മോദി പറഞ്ഞു

പ്രധാനമന്ത്രിയുടെ പ്രസംഗം പതിവ് പോലെ തന്നെ മനോഹരമായിരുന്നുവെന്ന് പ്രതിപക്ഷവും പരിഹസിച്ചു. എല്ലാ തവണത്തേയും രപോലെ നല്ല ്അഭിനയവും ആണെന്നും ഒന്നര മണിക്കൂർ പ്രസംഗം കേട്ടിരുന്നത് ഒരു ബോളിവുഡ് ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന് സമാനമായിരുന്നുവെന്നും പ്രതിപക്ഷം പരിഹസിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP