Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടിഡിപിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; മോദി സർക്കാർ അവിശ്വാസത്തെ അതിജീവിച്ചത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ; 126 പേർ അനുകൂലിച്ചപ്പോൾ എതിർത്തത് 325പേർ; ശിവസേന വിട്ടുനിന്നിട്ടും കരുത്ത് കാട്ടി എൻഡിഎ; അണ്ണാഡിഎംകെ നിലപാട് എൻഡിഎക്ക് അനുകൂലം; പ്രതീക്ഷിച്ച അക്കത്തിലെത്താൻ കഴിയാതെ പ്രതിപക്ഷവും

ടിഡിപിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; മോദി സർക്കാർ അവിശ്വാസത്തെ അതിജീവിച്ചത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ; 126 പേർ അനുകൂലിച്ചപ്പോൾ എതിർത്തത് 325പേർ; ശിവസേന വിട്ടുനിന്നിട്ടും കരുത്ത് കാട്ടി എൻഡിഎ; അണ്ണാഡിഎംകെ നിലപാട് എൻഡിഎക്ക് അനുകൂലം; പ്രതീക്ഷിച്ച അക്കത്തിലെത്താൻ കഴിയാതെ പ്രതിപക്ഷവും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അവിശ്വാസ പ്രമേയം അതിജീവിച്ച് മോദി സർക്കാർ.126ന് എതിരെ 325 വോട്ടിനാണ് അവിശ്വാസം തള്ളിയത്. 15 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ലോക്‌സഭയിൽ ഒരു അവിശ്വാസ പ്രമേയം വോട്ടിനിടുന്നത്. 451 പേർ മൊത്തം വോട്ട് ചെയ്തപ്പോൾ 325പേർ പ്രമേയത്തെ എതിർത്തു. 126 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. അണ്ണാ ഡിഎംകെയുടെ പിന്തുണയും എൻഡിഎയ്ക്ക് ലഭിച്ചതിലൂടെയാണ് വലിയ മുൻതൂക്കം എൻഡിഎയ്ക്ക് ലഭിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് പ്രമേയം തള്ളിയത്. പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച അക്കത്തിലേക്ക് എത്തിയിരുന്നു.

നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചു. ടി.ഡി.പി അംഗം ജയദേവ് ഗല്ല ആണ് അവിശ്വാസം പ്രമേയം നേരത്തെ അവതരിപ്പിച്ചത്.

ഡൽഹി: അവിശ്വാസ പ്രമേയം അതിജീവിച്ച് മോദി സർക്കാർ.126ന് എതിരെ 325 വോട്ടിനാണ് അവിശ്വാസം തള്ളിയത്. 15 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ലോക്‌സഭയിൽ ഒരു അവിശ്വാസ പ്രമേയം വോട്ടിനിടുന്നത്. 451 പേർ മൊത്തം വോട്ട് ചെയ്തപ്പോൾ 325പേർ പ്രമേയത്തെ എതിർത്തു. 126 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. അണ്ണാ ഡിഎംകെയുടെ പിന്തുണയും എൻഡിഎയ്ക്ക് ലഭിച്ചതിലൂടെയാണ് വലിയ മുൻതൂക്കം എൻഡിഎയ്ക്ക് ലഭിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് പ്രമേയം തള്ളിയത്. പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച അക്കത്തിലേക്ക് എത്തിയിരുന്നു.

നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചു. ടി.ഡി.പി അംഗം ജയദേവ് ഗല്ല ആണ് അവിശ്വാസം പ്രമേയം നേരത്തെ അവതരിപ്പിച്ചത്.12 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. മോദി സർക്കാരിനെതിരെ അവതരിപ്പിക്കപ്പെട്ട ആദ്യ അവിശ്വാസപ്രമേയമായിരുന്നു ഇത്.

നാടകീയമായ രംഗങ്ങൾക്കാണ് രാവിലെ മുതൽ ലോക്‌സഭ സാക്ഷ്യം വഹിച്ചത്. പ്രസംഗത്തിന് ശേഷം രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ ആലിംഗന ചെയ്യുന്നതിലേക്ക് ഉൾപ്പടെ കാര്യങ്ങൾ എത്തിയിരുന്നു. എന്തായാലും ശിവസേനയും ബിജു ജനദാദൾ എന്നിവർ വിട്ട് നിന്നത് ഒന്നും തന്നെ എൻഡിഎ മുന്നണിയെ ബാധിച്ചില്ല. അതേസമയം അണ്ണാഡിഎംകെ യുടെ പിന്തുണ അവർക്ക് ഉറപ്പിക്കാനും കഴി്ഞ്ഞു. ഇത് വലിയ രാഷ്ട്രീയ നേട്ടം തന്നെയാണ്. മറുവശത്ത് പ്രതിപക്ഷത്തിന്റെ നില കൂടുതൽ പരുങ്ങലിലേക്ക് നീങ്ങുന്നു എന്ന് വേണം മനസ്സിലാക്കാൻ. 2019ൽ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യം എന്നത് എത്രമാത്രം വിദൂര സ്വപ്‌നമാണ് എന്ന ഒരു ചോദ്യവും ഇതോടൊപ്പം ഉയരും

അവിശ്വാസ പ്രമേയത്തിന് മറുപടി പറഞ്ഞ മോദി കോൺഗ്രസിനേയും പ്രതതിപക്ഷ പാർട്ടികകളേയും കണക്കിന് പരിഹസിച്ചുയ. ഒന്നര മണിക്കൂറോള്ളം സമയമെടുത്താണ് മോദി തന്റെ പ്രസംഗം പൂർത്തിയാക്കിയത്. വികസന നേട്ടങ്ങൾ എണ്ണിപറയുന്നതിനൊപ്പം കോൺഗ്രസ് രാജ്യത്ത് ചെയ്ത മോശം കാര്യങ്ങളെ എടുത്ത് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. അതേ സമയം റാഫേൽ കേസിൽ മോദി വ്യക്തമായ മറുപടി ഒന്നും തന്നെ പറഞ്ഞില്ല.


ഇത് സർക്കാരിനെതിരായ അവിശ്വാസ വോട്ടെടുപ്പ് അല്ല. കോൺഗ്രസിന്റെ സഖ്യകക്ഷികൾ ആരാണെന്നു കണ്ടെത്താനുള്ളതാണ...സഭയിൽ വിജയിക്കാനാവാശ്യമായ അംഗബലം ഞങ്ങൾക്കുണ്ട്. മാത്രമല്ല 125 കോടി ജനങ്ങളുടെ അനുഗ്രഹവുമുണ്ട്. 'എല്ലാ പാർട്ടികളോടും ഈ അവിശ്വാസ പ്രമേയത്തെ തള്ളികളയാൻ ഞാൻ ആവശ്യപ്പെടുന്നുഇന്ന് എങ്ങനെയാണ് പ്രതിപക്ഷം വികസന വിരോധികളാവുന്നതെന്ന് നമ്മൾ കണ്ടു.നിങ്ങൾ ചർച്ചയ്ക്ക് തയ്യാറല്ലെങ്കിൽ എന്തിനാണ്് പ്രമേയം കൊണ്ട് വന്നത്? എന്തിനാണ് നിങ്ങൾ ഇത് വൈകിപ്പിക്കാൻ ശ്രമിക്കുന്നത്?ഒരു മോദിയെ ഒഴിവാക്കാൻ എല്ലാവരും ഒന്നായിരിക്കുകയാണ്ഞങ്ങൾ ഇന്നിവിടെ ഇരിക്കുന്നത് ഞങ്ങൾക്ക് 125 കോടി ഇന്ത്യാക്കാരുടെ പിന്തുണ ഉള്ളതുകൊണ്ടാണ്.

ഞങ്ങൾ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനല്ല ഇവിടെ ഇരിക്കുന്നത്.എല്ലാവരോടുമൊപ്പം എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യമാണ് ഞങ്ങളുടെ സർക്കാർ ഉയർത്തുന്നത്.18,000 ഗ്രാമങ്ങളിൽ ഞങ്ങൾ വൈദ്യുതി എത്തിച്ചു. അവർ കഴിഞ്ഞ 70 വർഷമായി ഇരുട്ടിലായിരുന്നു. ഇതിൽ പല ഗ്രാമങ്ങളും വടക്ക് കിഴക്കൻ മേഖലയിലാണ്ഞങ്ങൾ പാവങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറന്ന് കൊടുത്തു. ഇതിന് മുമ്പ് ബാങ്കുകളുടെ വാതിൽ പാവങ്ങൾക്ക് മുമ്പിൽ തുറന്നിരുന്നില്ല. പ്രധാന മന്ത്രി ഉജ്ജ്വല യോജന വഴി സ്ത്രീകൾക്ക് പുകവിമുക്തമായ ജീവിതം ലഭിച്ചു. ഇന്ത്യയിലെമ്പാടും ശൗചാലയങ്ങൾ റെക്കോർഡ് വേഗതയിൽ ഞങ്ങൾ നിർമ്മിച്ചു.പാവങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള ആരോഗ്യസേവനം ലഭ്യമാക്കാൻ ഞങ്ങൾ ആയുഷ്മാൻ ഭാരത് പോലെയുള്ള പദ്ധതികൾ കൊണ്ടുവന്നു.

ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെട്ടു. ആഗോള സമ്പദ്ഘടനയേയും ഇന്ത്യ ശക്തിപ്പെടുത്തുകയാണ്.കള്ളപ്പണത്തിനെതിരെ ഞങ്ങൾ ശക്തമായ പോരാട്ടം തുടരുന്നു. ഇത് എനിക്ക് ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയെന്ന് എനിക്കറിയാം.ഞങ്ങളെ ചോദ്യം ചെയ്യുന്നവർ ചൈനീസ് നയതന്ത്ര്യഞ്ജരുമായി കൂടിക്കാഴ്ച നടത്തുകയാണ്,2024ൽ മറ്റൊരു അവിശ്വാസ പ്രമേയം കൊണ്ട് വരാൻ നിങ്ങൾക്ക് ശക്തി ഉണ്ടാവട്ടെ.അവിശ്വാസപ്രമേയത്തിലൂടെ വ്യക്തമാകുന്നത് കോൺഗ്രസിന്റെ വിശ്വാസമില്ലായ്മ തുടങ്ങിയവയാണ് അദ്ദേഹം പരാമർശിച്ച പ്രധാനപ്പെട്ട കാര്യങ്ങൾ.

കോൺഗ്രസാണ് ആന്ധ്രയ്ക്ക് ഈ ഗതിയുണ്ടാക്കിയതെന്നും ബിജെപി രൂപീകരിച്ച സംസ്ഥാനങ്ങൾ പുരോഗതിയുടെ പാതയിലാണന്നും മോദി കൂട്ടിച്ചേർത്തു.വൈഎസ്ആർ കോൺഗ്രസ് ഒരുക്കിയ കെണിയിൽ ടിഡിപി വീണ് പോയതാണെന്നും മോദി പറഞ്ഞു. സർക്കാർ രാജ്യത്തെ മുസ്ലിം സ്ത്രീകൾക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിക്ക് എതിരായി ഉണ്ടാകുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും സംസ്ഥാനങ്ങൾ ഇതിന്റെ ഗുണം അനുഭവിക്കുകയാണെന്നും മോദി പറയുന്നു. ആൾക്കൂട്ട അക്രമങ്ങളെ സംസ്ഥാന സർക്കാരുകൾ നേരിടമമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്നെ അപമാനിച്ചോലുവെന്നും എന്നാൽ രാജ്യത്തെ സൈന്യത്തിനെ അപമാനിക്കരുതെന്നും മോദി പറഞ്ഞു

പ്രധാനമന്ത്രിയുടെ പ്രസംഗം പതിവ് പോലെ തന്നെ മനോഹരമായിരുന്നുവെന്ന് പ്രതിപക്ഷവും പരിഹസിച്ചു. എല്ലാ തവണത്തേയും രപോലെ നല്ല ്അഭിനയവും ആണെന്നും ഒന്നര മണിക്കൂർ പ്രസംഗം കേട്ടിരുന്നത് ഒരു ബോളിവുഡ് ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന് സമാനമായിരുന്നുവെന്നും പ്രതിപക്ഷം പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP