Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ രക്ഷയിലാത്തതുകൊണ്ട് ജീവൻ തേടി കഴിഞ്ഞവർഷം മാത്രം അമേരിക്കയിലെത്തിയത് 7000 പേർ! 40,000 പേർ ഇതുവരെ രാഷ്ട്രീ അഭയം തേടി; ഈ കണക്കുമാത്രം പോരെ ട്രംപിന്റെ കടുത്ത നിലപാടാണ് ശരിയെന്ന് ബോധ്യമാകാൻ; അല്ലെങ്കിൽ പറയൂ, ഇന്ത്യയിൽ എത്ര നിരപരാധികളെയാണ് തൂക്കിക്കൊല്ലുന്നത്

ഇന്ത്യയിൽ രക്ഷയിലാത്തതുകൊണ്ട് ജീവൻ തേടി കഴിഞ്ഞവർഷം മാത്രം അമേരിക്കയിലെത്തിയത് 7000 പേർ! 40,000 പേർ ഇതുവരെ രാഷ്ട്രീ അഭയം തേടി; ഈ കണക്കുമാത്രം പോരെ ട്രംപിന്റെ കടുത്ത നിലപാടാണ് ശരിയെന്ന് ബോധ്യമാകാൻ; അല്ലെങ്കിൽ പറയൂ, ഇന്ത്യയിൽ എത്ര നിരപരാധികളെയാണ് തൂക്കിക്കൊല്ലുന്നത്

കുട്ടികളടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ കൊടുംകുറ്റവാളികളെപ്പോലെ കാണുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തെ ലോകമെങ്ങും വിമർശിക്കുമ്പോൾ, ട്രംപിന് ആശ്വാസം പകർന്ന് യു.എൻ. ഏജൻസിയുടെ റിപ്പോർട്ട്. 2017-ൽ ലോകത്തേറ്റവും കൂടുതൽ അഭയാർഥി അപേക്ഷ ലഭിച്ച രാജ്യം അമേരിക്കയാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽനിന്നുമാത്രം അമേരിക്കയിൽ അഭയം തേടിയത് 7000 പേരാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഈ റിപ്പോർ്ട്ടനുസരിച്ച് 2017 അവസാനം വരെയുള്ള കണക്കനുസരിച്ച് ലോകത്ത് അഭയാർഥികളാക്കപ്പെട്ടത് 6.85 കോടി ജനങ്ങളാണ്. ഇതിൽ 1.67 കോടി ജനങ്ങളും 2017-ലാണ് അഭയാർഥികളാക്കപ്പെട്ടത്. യുദ്ധങ്ങളും മറ്റു കുറ്റകൃത്യങ്ങളുമാണ് ഇതിന് പ്രധാനകാരണം. തുടർച്ചയായി അഞ്ചാം വർഷമാണ് യുദ്ധവും ആഭ്യന്തര കലാപവും ജനങ്ങളെ അഭയാർഥികളാക്കി മാറ്റുന്നത്. കോംഗോയിലെ ആഭ്യന്തര കലാപവും സൗ്ത്ത് സുഡാനിലെ യുദ്ധവും മ്യാന്മറിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള റോഹിങ്യകളുടെ പലായനവുമൊക്കെയാണ് ഇതിന് കാരണം.

അമേരിക്കയിൽ അഭയാർഥി അപേക്ഷകൾ സമർപ്പിച്ച കണക്കുപ്രകാരം 2017-ൽ ഏറ്റവും കൂടുതൽ മെക്‌സിക്കോയിൽനിന്നാണ്. 26,100 പേർ. ചൈന (17,400), ഹെയ്ത്തി (8,600), ഇന്ത്യ (7,400) എന്നിവയാണ് കൂടുതൽ അപേക്ഷകരുള്ള മറ്റു രാജ്യങ്ങൾ. 168 രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്ക് രാഷ്ട്രീയ അഭയം ചോദിച്ച് അപേക്ഷകളെത്തിയതായി റിപ്പോർട്ടിൽപ്പറയുന്നു.

2017-ലെ കണക്കനുസരിച്ച് ഇന്ത്യയിലാകെ രണ്ടുലക്ഷത്തോളം അഭയാർഥികളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അഭയം തേടിയുള്ള പതിനായിരത്തോളം പേരുടെ അപേക്ഷകൾ അനുമതി കാത്തുകിടക്കുന്നു. ഇന്ത്യയിൽനിന്ന് അഭയം തേടി മറ്റു രാജ്യങ്ങളെ സമീപിച്ചവരുടെ എണ്ണം 40,391 ആണ്. അഫ്ഗാനിസ്താനിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ അഭയം തേടി മറ്റു രാജ്യങ്ങളെ സമീപിച്ചിട്ടുള്ളത്. 80 രാജ്യങ്ങളിലായി 124,900 പേർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP