Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മല പോലെ വന്ന മഹാസഖ്യം പൊളിഞ്ഞടുങ്ങുമ്പോൾ; മോദിയുടെ അവസാന 'ബാലികേറാമല'യിലും ഇനി താമര വിരിയുമോ?;ഇന്ത്യയിലെ മോദി വിരുദ്ധ നീക്കങ്ങളുടെ ചിറകൊടിച്ച് നിതീഷ് കുമാർ; ജെ ഡി യുവിന്റെ ചുവടുമാറ്റം സൃഷ്ടിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ കാത്ത് ബിഹാർ; കോൺഗ്രസ്സും ഇടതുപക്ഷവും ഇനിയെന്തു ചെയ്യും?

മല പോലെ വന്ന മഹാസഖ്യം പൊളിഞ്ഞടുങ്ങുമ്പോൾ; മോദിയുടെ അവസാന 'ബാലികേറാമല'യിലും ഇനി താമര വിരിയുമോ?;ഇന്ത്യയിലെ മോദി വിരുദ്ധ നീക്കങ്ങളുടെ ചിറകൊടിച്ച് നിതീഷ് കുമാർ; ജെ ഡി യുവിന്റെ ചുവടുമാറ്റം സൃഷ്ടിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ കാത്ത് ബിഹാർ; കോൺഗ്രസ്സും ഇടതുപക്ഷവും ഇനിയെന്തു ചെയ്യും?

ന്യൂ ഡൽഹി: രാജ്യത്തെമ്പാടും ആഞ്ഞടിച്ച നരേന്ദ്ര മോദി അനുകൂലതരംഗത്തെ ബിഹാറിൽ പത്മവ്യൂഹമൊരുക്കി പ്രതിരോധിച്ചയാളായിരുന്നു നിതീഷ് കുമാർ.മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കാലം മുതൽ തുടങ്ങിയ എതിർപ്പായിരുന്നു ബിഹാറിൽ ബിജെപിയുടെ കുതിപ്പ് തടയാനുള്ള ഇൗ തന്ത്രപരപമായ നീക്കം.ഇതുവഴി ബിജെപി വിരുദ്ധ സഖ്യത്തിന്റെ മുന്നണിപ്പോരാളിയായിപ്പോലും നാളെ നിതീഷ് ഉയർന്നുവരും എന്ന് കരുതിയവരും ഏറെയാണ്.ഒടുവിൽ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് നിതീഷ് തന്നെ ആ സഖ്യത്തിന് അന്ത്യം കുറിച്ചിരിക്കുന്നു.

ജെ ഡി യുവും ആർ ജെ ഡിയുവും കോൺഗ്രസ്സും ചേർന്നായിരുന്നു ബിജെപിക്കെതിരെ ബിഹാറിൽ മഹാസഖ്യത്തിന് രൂപം കൊടുത്തത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് മഹാസഖ്യം അധികാരത്തിലെത്തിത്. 243 അംഗ നിയമസഭയിൽ 178 സീറ്റുകൾ മഹാസഖ്യം സ്വന്തമാക്കിയപ്പോൾ എൻഡിഎക്ക് 58 സീറ്റുകളേ നേടാനായുള്ളൂ.

എന്നാൽ അധികാരത്തിലെത്തി അധികം വൈകുന്നതിന് മുമ്പു തന്നെ മന്ത്രിസഭയിലും മഹാസഖ്യത്തിലും അസ്വാരസ്യം തുടങ്ങി. ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ സർക്കാരിൽ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ ഉയർന്ന അഴിമതിക്കേസുകളായിരുന്നു സഖ്യത്തിൽ വിള്ളൽ വീഴ്‌ത്തിയത്.സി ബി ഐയു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയതോടെ നിതീഷ് ലാലുവിനും കുടുംബത്തിനുമെതിരെ നിലപാട് കടുപ്പിച്ചു.എല്ലാത്തിനുമുപരി മോദിയോടുള്ള പഴയ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിൽ നിന്നും നിതീഷ്‌കുമാർ പയ്യെപ്പയ്യെ പിന്നോട്ടു പോയതും സഖ്യത്തിലെ അകൽച്ച രൂക്ഷമാക്കി.

രാഷ്ട്രപതി സ്ഥാനാർത്ഥിയായി രാംനാഥ് കോവിന്ദിനെ നിതീഷ് പിന്തുണച്ചത് സഖ്യത്തിലെ ഭിന്നത ശക്തമാക്കിയെങ്കിലും ലാലു അതിനെയൊക്കെ നിസാരവത്കരിച്ച് തള്ളാൻ ശ്രമിച്ചു.എന്നാൽ നിതീഷ് പക്ഷേ വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. ലാലു പ്രസാദ് യാദവും കുടുംബവും കഴിഞ്ഞ കുറേ നാളുകളായി അഴിമതിക്കേസുകളിൽ തുടർച്ചയായി ആരോപണവിധേയരാകുന്ന സാഹചര്യങ്ങളിൽ പലപ്പോഴും കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും അവയെയെല്ലാം കോൺഗ്രസ് ശ്രമിക്കുന്ന പതിവ് പരിപാടികൾ അവസാനിപ്പിക്കാൻ തയ്യാറാവണമെന്ന് നിതീഷ് കുമാർ ചർച്ചയ്ക്കിടയിൽ പറഞ്ഞതായി വരെ വാർത്തകളുണ്ടായിരുന്നു.

ബിനാമി സ്വത്ത് സമ്പാദനക്കേസിൽ തേജസ്വി യാദവിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം ഇത്രയ്ക്കധികം വഷളായത്. ജെ.ഡി.യു വിഷയത്തിൽ കർശനമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. തേജസ്വി യാദവ് മതിയായ വിശദീകരണം ബോധിപ്പിക്കുകയോ ഉപമുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവയ്ക്കുകയോ ചെയ്യണമെന്ന കർക്കശ നിലപാടിനോട് അദ്ദേഹം രാജിവയ്ക്കില്ലെന്ന ഉറച്ച തീരുമാനം ആർ.ജെ.ഡി പരസ്യമായി തന്നെ സ്വീകരിക്കുകയും ചെയ്തു രംഗത്ത് വരികയായിരുന്നു.

ഈ ഒരു വിഷയത്തോടെ മഹാസഖ്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായതോടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രശ്‌നം പരിഹരിക്കാനുള്ള അനുനയ നീക്കങ്ങളുമായി രംഗത്തെത്തിയിരുന്നു.എന്നാൽ ഇരു വിഭാഗങ്ങളും തങ്ങളുടെ തീരുമാനങ്ങളിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറാകാതെ വന്നതോടെ ഏറെ ചർച്ച ചെയ്യപ്പെട്ട ബിഹാറിലെ മഹാസഖ്യത്തിന് വിരാമമിടുന്ന സൂചന നൽകി നിതീഷ് കുമാറിന്റെ രാജി പ്രഖ്യാപനം എത്തുകയായിരുന്നു.

എന്നാൽ രാജി വച്ചെങ്കിലും ബിഹാറിൽ 58 സീറ്റുകളുള്ള എൻഡിഎയുടെ പിന്തുണ ലഭിച്ചാൽ നിതീഷിന് വീണ്ടും ഭരണം നേടാനാകും.ആകെ 243 സീറ്റുകളുള്ള ബിഹാറിൽ, കേവലഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റുകളാണ്. ജെഡിയുവിന് നിലവിൽ 71 അംഗങ്ങളാണുള്ളത്.

എൻഡിഎയുടെ 58 അംഗങ്ങളുടെ പിന്തുണകൂടി ലഭിച്ചാൽ നിതീഷിന് 129 പേരുടെ പിന്തുണയോടെ അധികാരം തിരിച്ചുപിടിക്കാം. അതിന് നിതീഷ് തയ്യാറാകുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്തായാലും ഇതുവരെയുള്ള നിതീഷിന്റെ രാഷ്ട്രീയ നീക്കങ്ങൾ നൽകുന്നത് അദ്ദേഹം എൻ ഡി എ പാളയത്തിലേക്ക് നീങ്ങുന്നു എന്ന സൂചന തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP