Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒഡീഷയിലെ ജില്ലാ പഞ്ചായത്തുകളിൽ മുൻതൂക്കം പട്‌നായിക്കിന്റെ ബിഡിജെയ്ക്ക് തന്നെ; അപ്രതീക്ഷിത കുതിപ്പുമായി ബിജെപി രണ്ടാമത്; തകർന്നത് കോൺഗ്രസ്

ഒഡീഷയിലെ ജില്ലാ പഞ്ചായത്തുകളിൽ മുൻതൂക്കം പട്‌നായിക്കിന്റെ ബിഡിജെയ്ക്ക് തന്നെ; അപ്രതീക്ഷിത കുതിപ്പുമായി ബിജെപി രണ്ടാമത്; തകർന്നത് കോൺഗ്രസ്

ന്യൂഡൽഹി: ഒഡീഷ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ബിജെഡിക്ക് മുൻതൂക്കം. എന്നാൽ നേട്ടം കൊയ്തത് ബിജെപിയാണ്. മുപ്പതു ജില്ലാ പഞ്ചായത്തുകളിൽ 8 ജില്ലാ പഞ്ചായത്ത് ഭരണം ബിജെപി പിടിച്ചെടുത്തു. 2012ൽ 36 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ മാത്രം വിജയിച്ച ബിജെപി ഇത്തവണ 306 ഇടത്താണ് വിജയച്ചു. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഭരണകക്ഷിയായ ബിജു ജനതാദളിന് 16 ജില്ലാ പഞ്ചായത്തുകൾ ലഭിച്ചു, 2012ൽ നേടിയ 651 ഡിവിഷനുകളിൽ നിന്നും വിജയം ഇത്തവണ 460ലേക്ക് ഒതുങ്ങി. കോൺഗ്രസ് 126ൽ നിന്ന് 66ലേക്കും ചുരുങ്ങിയപ്പോൾ ബിജെഡിക്കും മുഖ്യമന്ത്രി നവീൻ പട്നായിക്കിനും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തൽ.

വനവാസി മേഖലകളായ കാളഖണ്ഡി, മയൂർഭഞ്ജ്, മൽക്കാൻഗിരി ജില്ലകൾ ബിജെപി തൂത്തുവാരി. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വോട്ട് ബാങ്കായി കണക്കാക്കിയിരുന്ന ജില്ലകളായിരുന്നു ഇവയെല്ലാം. മഹാരാഷ്ട്രാ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP