Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ മുൻസ്പീക്കർ മീരാകുമാർ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി; ബിജെപിക്കെതിരെ ദളിത് കാർഡിറക്കി പ്രതിപക്ഷത്തിന്റെ മറുതന്ത്രം; തീരുമാനം സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

ലോക്‌സഭാ മുൻസ്പീക്കർ മീരാകുമാർ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി; ബിജെപിക്കെതിരെ ദളിത് കാർഡിറക്കി പ്രതിപക്ഷത്തിന്റെ മറുതന്ത്രം; തീരുമാനം സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനർഥിയായി മുൻ ലോക്സഭാ സ്പീക്കറും കോൺഗ്രസ്സ് നേതാവുമായ മീരാകുമാറിനെ നിശ്ചയിച്ചു . കോൺഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്‌ച്ച വൈകുന്നേരം ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.

ബിജെപി മുന്നോട്ട് വച്ച ദളിത് കാർഡ് തന്നെയാണ് പ്രതിപക്ഷവും ഉയർത്തിയിരിക്കുന്നത്. രാജ്യത്തെ ആദ്യ വനിത ലോക്‌സഭ സ്പീക്കറായ മീരാ കുമാർ കോൺഗ്രസ് നേതാവ് കൂടിയാണ്. മുൻ കോൺഗ്രസ് നേതാവ് ജഗ്ജീവൻ റാമിന്റെ മകളായ ഇവർ, മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ഒന്നാം യുപിഎ സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് കൈകാര്യം ചെയ്ത കേന്ദ്രമന്ത്രി കൂടിയാണ്.

കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ജെഡിയു യോഗത്തിൽ പങ്കെടുത്തില്ല. സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഡിഎംകെ, എൻസിപി, ആം ആദ്മി പാർട്ടി എന്നിവരുടെ കൂടി പിന്തുണ ഉറപ്പായ സാഹചര്യത്തിൽ എസ്‌പിയുടെയും, ബിഎസ്‌പിയുടെയും പിന്തുണ കൂടി ഉറപ്പിച്ച് പ്രതിപക്ഷം രാഷ്രീയമായി ശക്തി പ്രകടിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം.

പ്രകാശ് അംബേദ്കറിനെയാണ് പ്രതിപക്ഷം മീരാ കുമാറിനൊപ്പം രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ജെഡിയുവിനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ നീക്കം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇന്നത്തെ യോഗത്തിൽ എടുക്കുന്ന തീരുമാനപ്രകാരം പ്രവർത്തിക്കുമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് നേരത്തേ വ്യക്തമാക്കിയിരുന്നു. റാംനാഥ് കോവിന്ദിനെ അണ്ണാ ഡിഎംകെ അമ്മ പാർട്ടി പിന്തുണയ്ക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കോവിന്ദിന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നതയുണ്ടെന്നാണ് സൂചന. ദിനകരൻ പക്ഷത്തെ 34 എംഎൽഎമാർ പരിപാടിയിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദിനെതിരെ സ്ഥാനാർത്ഥിയെ നിർത്തണമെന്ന ആവശ്യം കൂടുതലും പ്രതിപക്ഷത്ത് നിന്ന് മുന്നോട്ട് വെച്ചത് കോൺഗ്രസ്സും ഇടതുപക്ഷവുമാണ്.

ബിജെപിയുടെ ദളിത് മുഖമായ രാംനാഥ് കോവിന്ദിനെ എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയപ്പോൾ ഒരു ദളിത് സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ അന്വേഷണമാണ് മീരാകുമാർ എന്ന പേരിലേക്ക് എത്തിയത്. മുൻ ലോക്സഭാ സ്പീക്കറായ മീരാകുമാർ കോൺഗ്രസിലെ ദളിത് നേതാക്കളിൽ പ്രധാനിയാണ്.

ഡൽഹിയിലെ പാർലമെന്റ് ഹൗസിൽ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ തുടർ ചർച്ചകൾ നടത്തും. നിലവിൽ ജെഡിയു, എഐഎഡിഎംകെ, ശിവസേന, ടി.ആർ.എസ് എന്നിവരാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാർത്ഥിത്വത്തിന് എൻഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബിഎസ്‌പി തുറന്ന പ്രഖ്യാപനം നടത്തിയില്ലെങ്കിലും ദളിത് സ്ഥാനാർത്ഥിക്കെതിരെ നിലകൊള്ളാനാവില്ലെന്ന നിലപാടാണ് മായാവതി സ്വീകിരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP