Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് സഹകരണ വിഷയത്തിൽ സിപിഎമ്മിൽ തർക്കം രൂക്ഷം; കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ബദൽ നിലപാട് അവതരിപ്പിച്ച് പാർട്ടി കോൺഗ്രസ്; രണ്ടു അഭിപ്രായങ്ങളും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യട്ടെന്ന നിലപാടുമായി കേന്ദ്ര കമ്മിറ്റി; കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ഭേഗഗതി വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പിനും സാധ്യത

കോൺഗ്രസ് സഹകരണ വിഷയത്തിൽ സിപിഎമ്മിൽ തർക്കം രൂക്ഷം; കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ബദൽ നിലപാട് അവതരിപ്പിച്ച് പാർട്ടി കോൺഗ്രസ്; രണ്ടു അഭിപ്രായങ്ങളും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യട്ടെന്ന നിലപാടുമായി കേന്ദ്ര കമ്മിറ്റി; കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ഭേഗഗതി വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പിനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: സിപിഎം പന്ത്രണ്ടാം പാർട്ടി കോൺഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ബദൽ രേഖ അവതരിപ്പിച്ചുവെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ട് വീക്ഷണങ്ങളും അവതരിപ്പിക്കാൻ കേന്ദ്ര കമ്മറ്റി തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് രണ്ട് നിലപാടുകളും അവതരിപ്പിച്ചത്. പാർട്ടി കോൺഗ്രസിനിടെ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.

കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ നിരവധി ഭേദഗതികൾ കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നു വന്നു. ഇതോടെയാണ് ന്യൂനപക്ഷത്തിന്റെ പിന്തുണയുള്ള ബദൽരേഖ അവതരിപ്പിക്കാൻ തീരുമാനിച്ചത്. രണ്ടു അഭിപ്രായങ്ങളും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യട്ടെ എന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. കരട് രാഷ്ട്രീയ പ്രമേയത്തിേന്മേൽ ഭേഗഗതി വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പിളർപ്പുണ്ടാകുമോ എന്ന ചോദ്യത്തിന് അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ മറുപടി.

കോൺഗ്രസ് സഹകരണ വിഷയത്തിൽ സിപിഎമ്മിൽ തർക്കം രൂക്ഷമാണെന്ന് യെച്ചൂരിയുടെ പ്രതികരണത്തോടെ വ്യക്തമായി. കോൺഗ്രസ് സഹകരണം ശക്തമായി എതിർക്കുന്ന പ്രകാശ് കാരാട്ട് പക്ഷത്തോട് ഒപ്പമാണ് കേരള ഘടകം.

എന്നാൽ ജനാധിപത്യ കക്ഷികളോട് ചേർന്ന് ബിജെപിയെ ചെറുക്കണമെന്ന യെച്ചൂരി നിലപാടിനെയാണ് പശ്ചിമ ബംഗാൾ ഘടകം പിന്തുണയ്ക്കുന്നത്. തമിഴ്‌നാട് ഘടകവും യെച്ചൂരിക്ക് ഒപ്പമാണ്. വിഷയത്തിൽ രുക്ഷമായ അഭിപ്രായ വ്യത്യാസം തുടരുന്നുവെന്ന് തന്നെയാണ് യെച്ചൂരിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.≈

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP