Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

2004ൽ കേരളത്തിലടക്കം സി പി എമ്മിന് ലഭിച്ച തിരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാൻ സാധ്യത ഇല്ല; പാർട്ടിയിൽ ബംഗാൾ ലൈൻ, കേരള ലൈൻ എന്നൊരു വ്യത്യാസവുമില്ല; യെച്ചൂരിയുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല; മതേതര സർക്കാരിന് വേണ്ടി പ്രകാശ് കാരാട്ടും

2004ൽ കേരളത്തിലടക്കം സി പി എമ്മിന് ലഭിച്ച തിരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാൻ സാധ്യത ഇല്ല; പാർട്ടിയിൽ ബംഗാൾ ലൈൻ, കേരള ലൈൻ എന്നൊരു വ്യത്യാസവുമില്ല; യെച്ചൂരിയുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല; മതേതര സർക്കാരിന് വേണ്ടി പ്രകാശ് കാരാട്ടും

ന്യൂഡൽഹി: 2004ൽ കേരളത്തിലടക്കം സി പി എമ്മിന് ലഭിച്ച തിരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാൻ സാധ്യത ഇല്ലെന്ന് സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്.

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കാരാട്ട് നിലപാട് വിശദീകരിക്കുന്നത്. പാർട്ടിയിൽ ബംഗാൾ ലൈൻ, കേരള ലൈൻ എന്ന വ്യത്യാസം ഇല്ലെന്നും കാരാട്ട് പറയുന്നു. സീതാറാം യെച്ചൂരിയുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ അന്ന് ഇടതുപക്ഷത്തിന് കേരളത്തിൽ 20 ൽ 18 സീറ്റ് കിട്ടി. ഒത് ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നു. 2019ൽ എങ്ങനെ ആയിരിക്കും എന്ന് പറയാൻ കഴിയില്ലെന്നും കാരാട്ട് പറഞ്ഞു. 2004 ലേതു പോലെ കേന്ദ്രത്തിൽ ഒരു മതേതര സർക്കാർ ഉണ്ടാകുമോ എന്നതാണ് 2019 ൽ ഉയരേണ്ട ചോദ്യം. ഇത് മനസിൽ വച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയുടെ സമീപനം.

മുമ്പ് നിരവധി പ്രാദേശിക പാർട്ടികളെ ചേർത്ത് ഒരു മൂന്നാം മുന്നണി ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം. ഇത് വിജയകരമാകില്ലെന്ന് മനസിലായി. ബി.ജെപിയെ എതിർക്കുന്ന കാര്യത്തിൽ എല്ലാവരും കോൺഗ്രസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിനേക്കാൾ മുന്നിൽ നിൽക്കുന്നത് പ്രാദേശിക പാർട്ടികളാണെന്നുള്ളതാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP