Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഫോൺ നിരോധിച്ചും ഇറക്കുമതിച്ചുങ്കം ഇരട്ടിയാക്കിയും അമേരിക്കയുമായി മത്സരിക്കുന്ന തുർക്കിക്ക് സഹായവുമായി ഖത്തർ; ഗൾഫ് രാജ്യം നിക്ഷേപിക്കുന്നത് 1500 കോടി ഡോളർ; സൗദിയും യുഎഇയുമായി പിണങ്ങി നിൽക്കുന്ന ഖത്തറിനെ അമേരിക്കയും കൈവിടുമോ?

ഐഫോൺ നിരോധിച്ചും ഇറക്കുമതിച്ചുങ്കം ഇരട്ടിയാക്കിയും അമേരിക്കയുമായി മത്സരിക്കുന്ന തുർക്കിക്ക് സഹായവുമായി ഖത്തർ; ഗൾഫ് രാജ്യം നിക്ഷേപിക്കുന്നത് 1500 കോടി ഡോളർ; സൗദിയും യുഎഇയുമായി പിണങ്ങി നിൽക്കുന്ന ഖത്തറിനെ അമേരിക്കയും കൈവിടുമോ?

മറുനാടൻ മലയാളി ബ്യൂറോ

ഇസ്താംബുൾ: അമേരിക്കയുമായി തുറന്ന വ്യാപാരയുദ്ധം പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ തുർക്കിയെ രക്ഷിക്കാൻ ഖത്തർ മുന്നോട്ടുവരുന്നു. തുർക്കിയിൽ 1500 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഖത്തർ പ്രഖ്യാപിച്ചു. സൗദി അറേബ്യയുമായും യുഎഇയുമായി ഇടഞ്ഞുനിൽക്കുന്ന ഖത്തറിന്റെ ഈ നീക്കം, തുർക്കിക്ക് താൽക്കാലിക ആശ്വാസമാകുമെങ്കിലും ഗൾഫ് മേഖലയിൽ പുതിയ പ്രതിസന്ധിക്കിടയാക്കുമെന്നാണ് വിലയിരുത്തൽ.

തുർക്കി പ്രസിഡന്റ് തായിപ്പ് എർഡോഗനുമായി നടത്തിയ ചർച്ചകൾക്കുശേഷം ഖത്തർ എമിർ തമിം ബിൻ ഹമദ് അൽ താനിയാണ് സാമ്പത്തിക സഹായത്തിന്റെ കാര്യം പ്രഖ്യാപിച്ചത്. ഇതോടെ, അമേരിക്കയെക്കൂടി ശത്രുപക്ഷത്താക്കിയിരിക്കുകയാണ് ഖത്തറെന്നും വിലയിരുത്തപ്പെടുന്നു. സൗദിയും യുഎഇയുമടക്കം ഏഴുരാജ്യങ്ങൾ ഉപരോധിച്ചതോടെ പ്രതിസന്ധിയിലായിരുന്നു ഖത്തർ. സൗദിയും യുഎഇയും ഖത്തറിനെ ആക്രമിക്കാൻ പദ്ധതിയിട്ടെങ്കിലും അത് തടഞ്ഞത് അമേരിക്കൻ ഇടപെടലാണെന്ന് കഴിഞ്ഞദിവസം വാർത്തയുണ്ടായിരുന്നു.

തുർക്കിക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇറക്കുമതിച്ചുങ്കം കൂട്ടിയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും അമേരിക്ക പ്രതികരിച്ചതോടെ, തുർക്കിയുടെ കറൻസസിയായ ലിറയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞു. ഇക്കൊല്ലം 40 ശതമാനത്തോളം വിലയിടിവാണ് ലിറയ്ക്കുണ്ടായത്. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിന് കൈയിലുള്ള ഡോളറൊക്കെ ലിറയിലേക്ക് മാറ്റണമെന്നും സ്വർണമുൾപ്പെടെയുള്ളവ വിറ്റഴിച്ച് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കണമെന്നും എർഡോഗൻ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.

ഖത്തറിന്റെ സാമ്പത്തിക സഹായം ലഭിച്ചതോടെ തുർക്കി കറൻസിയായ ലിറ അൽപം ഭേദപ്പെട്ടു. സൗദി അറേബ്യ ഖത്തറിനെ ഒറ്റപപ്പെടുത്തിയപ്പോൾ, പിന്തുണയുമായി ഒപ്പം നിന്ന തുർക്കിയെ സഹായിക്കുകയാണ് ഇപ്പോൾ ഖത്തർ ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷവും ഇരുരാജ്യങ്ങളും ഒട്ടേറെ കരാറകളിലേർപ്പെട്ടിരുന്നു. ഇറാനെയും തുർക്കിയെയും സഹായിക്കുന്നത് സാമ്പത്തിത തീവ്രവാദത്തിന്റെ ഭാഗമാണന്ന ആരോപണമാണ് ഖത്തർ സൗദിയിൽനിന്നുംമറ്റും നേരിടുന്നത്.

അമേരിക്കയിൽനിന്ന് ഇറക്കുമതിചെയ്യുന്ന വസ്തുക്കൾക്ക് വൻതോതിൽ ഇറക്കുമതി ചുങ്കം ചുമത്തി തുർക്കിയും ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. ഖത്തറിന്റെ സഹായവാഗ്ദാനം ലഭിച്ച ദിവസം തന്നെ, അമേരിക്കയിൽനിന്നുള്ള കാറുകൾക്കും മദ്യത്തിനും പുകയില ഉത്പന്നങ്ങൾക്കും ഇറക്കുമതിച്ചുങ്കം ഇരട്ടിയാക്കി. ഐഫോണുകൾ ഉപേക്ഷിക്കണമെന്നും പ്രസിഡന്റ് എർദോഗൻ രാജ്യത്തെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP