Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവിടെ പട്ടാളമിറങ്ങണം..ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്... ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ... ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്... എന്റെ നാട്ടുകാര് മരിച്ചുപോകും; എന്റെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും; ഞങ്ങളെ സഹായിക്ക്; എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല; ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്... പ്ലീസ്; ചെങ്ങന്നൂരിൽ സൈന്യത്തിന്റെ ഇടപടൽ യാചിച്ച് സജി ചെറിയാൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വലിയ ദുരന്തമുണ്ടാകുമെന്ന് സിപിഎം എംഎൽഎ സജി ചെറിയാൻ. മരണമുഖത്ത് പതിനായിരങ്ങളാണുള്ളത്. കാലിപിടിച്ചിട്ടും ഹെലികോപ്ടർ സഹായം എത്തിയില്ല. നാവികസേനയുടെ സഹായം അടിയന്തരമായി വേണമെന്നും എംഎൽഎ വാർത്താ ചാനലിനോട് പറഞ്ഞു. കേന്ദ്ര സേനകളുടെ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാൻ ടെലിവിഷൻ ചാനലിനോട് പറഞ്ഞ വാക്കുകൾ:

'ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ... ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്... എന്റെ നാട്ടുകാര് മരിച്ചുപോകും. എന്റെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്... എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാവെള്ളത്തിൽ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്...
പ്ലീസ്... പ്ലീസ്... പ്ലീസ്....'

'നിരവധി ആളുകൾ മരിച്ചുകഴിഞ്ഞു. ബോഡി എടുക്കാൻ കഴിയുന്നില്ല. ദയവ് ചെയ്ത് ഹെലികോപ്ടർ താ...ഒരുരക്ഷയില്ല. കേന്ദ്ര സർക്കാരിന്റെ സൈന്യം വരണം. ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. ആരും സഹായിക്കാനില്ല. അഞ്ചുദിവസമായി ഞങ്ങൾ ആവശ്യപ്പെടുന്ന നേവിയുടെ സഹായം വേണം. ഒരുപായ്ക്കറ്റ് ഫുഡ് കിട്ടിയില്ല. 50,000 പേർ ഇന്നുമരിക്കും. അപകടകരമായ സ്ഥിതിയാണ്. എയർ ലിഫ്‌ററിങ് മാത്രമേ വഴിയുള്ളു'വെന്നും സജി ചെറിയാൻ പറഞ്ഞു.

'തനിക്ക് കഴിയാവുന്ന രീതിയിൽ മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും ഒക്കെ ചേർത്ത് രക്ഷാദൗത്യത്തിലേർപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയുന്നില്ല. നാവികസേനയോ കരസേനയോ രംഗത്തിറങ്ങണം. എയർ ലിഫ്റ്റിംഗാണ് പോംവഴി.' സജി ചെറിയൻ വികാരക്ഷോഭത്തോടെ പറഞ്ഞു.

. പ്രദേശത്ത് അമ്പതിലേറെ പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം പതിനായിരത്തിലധികം ശവശരീരങ്ങളാകും കാണേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിൽ പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. വള്ളങ്ങളിലോ ബോട്ടുകളിലോ ചെന്ന് രക്ഷാപ്രവർത്തനം നടത്താനാകുന്ന സ്ഥിതിയല്ല ഇവിടങ്ങളിലേത്. ഇടനാട് മാത്രം അയ്യായിരത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം പോലുമില്ല. ഇന്ന് മാത്രം 4 പേരുടെ മരണവാർത്തയാണ് പുറത്തുവന്നത്. തന്റെ വണ്ടിയടക്കം നിലയില്ലാകയത്തിൽ മുങ്ങിയിരിക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു. പതിനായിരങ്ങൾ മരണമുഖത്താണെന്നും ഹെലികോപ്ടറുമായി വന്ന് ആരെങ്കിലും രക്ഷിക്കണമെന്നും അല്ലെങ്കിൽ നാട്ടുകാർ മരിച്ചുപോകുമെന്നും പറഞ്ഞ് സജി ചെറിയാൻ കരയുകയാണ് ചെയ്തത്.

തുടർച്ചയായി മൂന്നാം ദിനമാണ് ഭക്ഷണവും മറ്റ് സൗകര്യവും ലഭിക്കാതെ വീടിന്റെ ടെറസിലും ചെങ്ങന്നൂരിൽ രണ്ടാം നിലയിലൊക്കെ കഴിയുന്നത്. ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. ശക്തമായ ഒഴുക്ക് കാരണം രക്ഷാപ്രവർത്തനം ദുഷ്‌കരമായ ചെങ്ങന്നൂരിലും ചാലക്കുടിയിലും രക്ഷാസംഘം കൂടുതൽ കേന്ദ്രീകരിക്കുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP