Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രസിഡന്റ് ജെയ്ക്കും സെക്രട്ടറി വിജിനും അടക്കം 19 അംഗ സെക്രട്ടറിയേറ്റിലെ എല്ലാവരേയും ഒഴിവാക്കി; 89അംഗ സംസ്ഥാന കമ്മറ്റിയിൽ 69 പേരും പുറത്ത്; 25 വയസ്സ് കഴിഞ്ഞ എല്ലാവരേയും പുറത്താക്കി എസ് എഫ് ഐ ഉടച്ചു വാർത്തു സിപിഎം; വിദ്യാർത്ഥി ജീവിതം അവസാനിപ്പിച്ചാൽ ഇനി എസ് എഫ് ഐയിൽ നിന്നും പുറത്താക്കും

പ്രസിഡന്റ് ജെയ്ക്കും സെക്രട്ടറി വിജിനും അടക്കം 19 അംഗ സെക്രട്ടറിയേറ്റിലെ എല്ലാവരേയും ഒഴിവാക്കി; 89അംഗ സംസ്ഥാന കമ്മറ്റിയിൽ 69 പേരും പുറത്ത്; 25 വയസ്സ് കഴിഞ്ഞ എല്ലാവരേയും പുറത്താക്കി എസ് എഫ് ഐ ഉടച്ചു വാർത്തു സിപിഎം; വിദ്യാർത്ഥി ജീവിതം അവസാനിപ്പിച്ചാൽ ഇനി എസ് എഫ് ഐയിൽ നിന്നും പുറത്താക്കും

കൊല്ലം: പഠനം നിർത്തിയാലും ഇരുപത്തിയഞ്ച് എന്ന പ്രായപരിധി കഴിഞ്ഞാലും ഇനി എസ് എഫ് ഐയിൽ തുടരാനാകില്ല. ഈ മാനദണ്ഡങ്ങൾ കർശനമാക്കി എസ്എഫ്‌ഐയിൽ വൻ അഴിച്ചുപണി. സിപിഎം സംസ്ഥാന നേതൃത്വമാണ് ഇതിന് പിന്നിൽ.

പുതിയ സംസ്ഥാന പ്രസിഡന്റായി വി.എ. വിനീഷിനെയും (തിരുവനന്തപുരം), സെക്രട്ടറിയായി കെ.എം. സച്ചിൻ ദേവിനെയും തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ജെയ്ക് സി. തോമസ്, സെക്രട്ടറി എം. വിജിൻ എന്നിവർ ഉൾപ്പെടെ 19 അംഗ സെക്രട്ടേറിയറ്റിൽ നിന്ന് എല്ലാവരെയും ഒഴിവാക്കി. നിലവിലെ 89 അംഗ സംസ്ഥാന കമ്മിറ്റിയിൽനിന്നു സെക്രട്ടേറിയറ്റംഗങ്ങൾ ഉൾപ്പെടെ 69 പേർ ഒഴിവാക്കപ്പെട്ടു. അങ്ങനെ തീർത്തും പുതിയ നേതൃത്വമാണ് എസ് എഫ് ഐയിക്ക് വരുന്നത്.

പുതിയ സംസ്ഥാന കമ്മിറ്റിയിൽ 83 പേരാണുള്ളത്. സെക്രട്ടേറിയറ്റിന്റെ അംഗസംഖ്യ 19 ആയി നിലനിർത്തിയെങ്കിലും രണ്ടു സ്ഥാനങ്ങൾ ഒഴിച്ചിട്ടു. പ്രായപരിധി കർശനമായി പാലിക്കണമെന്ന സിപിഎം നേതൃത്വത്തിന്റെ നിർദേശമാണ് വൻ അഴിച്ചുപണിക്കു വഴിതുറന്നത്. സംസ്ഥാന പ്രസിഡന്റായ വിനീഷ് ആറ്റിങ്ങൽ സ്വദേശിയാണ്. വിനീഷ് തിരുവനന്തപുരം ലോ അക്കാദമിയിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയും. നിലവിൽ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സിപിഎം ആറ്റിങ്ങൽ ഇടയ്‌ക്കോട് ലോക്കൽ കമ്മിറ്റി അംഗവുമാണ്. നേരത്തേ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആയിരുന്നു.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻ ദേവ് (24) നിയമ ബിരുദധാരിയും എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റിയംഗവുമാണ്. നേരത്തേ ജില്ലാ പ്രസിഡന്റ് ആയിരുന്നു. വിദ്യാർത്ഥികളല്ലാതായവർ, യുവജനപ്രസ്ഥാനത്തിലേക്കു മാറിയവർ, ജോലി കിട്ടിയവർ എന്നിവരെയാണ് ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

വിദ്യാർത്ഥികളായിരിക്കുന്ന കാലത്തോളം സംഘടനയിൽ തുടരാമെന്നാണ് നയമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു പിന്നീടു വിശദീകരിച്ചെങ്കിലും നടപ്പാക്കപ്പെട്ടതു പാർട്ടി തീരുമാനമാണെന്നു വ്യക്തം.

മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ എം.എസ്. ശരത് (ഇടുക്കി), ആദർശ് എം. സജി (കൊല്ലം), ശിൽപ സുരേന്ദ്രൻ (എറണാകുളം), ടി.പി. രഹ്ന നബീന (മലപ്പുറം).

ജോ. സെക്രട്ടറിമാർ ജെ.ഇ. അൻവീർ (കണ്ണൂർ), വി.പി. ശരത് പ്രസാദ് (തൃശൂർ), കെ.എം. അരുൺ (കോട്ടയം) എസ്. അഷിത (ആലപ്പുഴ). ഭാരവാഹികൾക്കു പുറമെ സെക്രട്ടേറിയറ്റിലെ മറ്റംഗങ്ങൾ: കെ.ഇ. സക്കീർ (മലപ്പുറം), ജോബിൻസൺ ജയിംസ് (വയനാട്), വി.പി. അമ്പിളി (കാസർകോട്), ദിഷ്ണ പ്രസാദ് (കണ്ണൂർ), സി.എസ്. സംഗീത് (തൃശൂർ), കെ.പി. ഐശ്വര്യ (പാലക്കാട്), വിഷ്ണു ഗോപാൽ (പത്തനംതിട്ട).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP