Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പോൾ ടിപ്പുജയന്തി ആഘോഷിച്ചു; ഇനി കസബ് ജയന്തിയും ആഘോഷിക്കും; സിദ്ധരാമയ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് അനന്ത് കുമാർ ഹെഗ്ഡ; കർണാടക ക്രിമിനലുകളുടെ താവളമായി മാറിയെന്നും കേന്ദ്ര മന്ത്രി

ഇപ്പോൾ ടിപ്പുജയന്തി ആഘോഷിച്ചു; ഇനി കസബ് ജയന്തിയും ആഘോഷിക്കും; സിദ്ധരാമയ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് അനന്ത് കുമാർ ഹെഗ്ഡ; കർണാടക ക്രിമിനലുകളുടെ താവളമായി മാറിയെന്നും കേന്ദ്ര മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇനി കസബ് ജയന്തിയും അഘോഷിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡ. ഇപ്പോൾ അദ്ദേഹം ടിപ്പു ജയന്തി ആഘോഷിച്ചു. വൈകാതെ തന്നെ കസബ് ജയന്തിയുടെ ആഘോഷിക്കുമെന്ന് ഹെഗ്ഡ പറഞ്ഞു ബെൽഗാവിയിലെ പൊതുചടങ്ങിനിടെയായിരുന്നു സിദ്ധരാമയ്യക്കെതിരെ ഹെഗ്ഡ രംഗത്തെത്തിയത്്.

കർണാടകയിലെ കിട്ടുർ ചിന്നമ്മ ആഘോഷത്തെ സിദ്ധരാമയ്യ തിരസ്‌കരിച്ചതെന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. കർണാടകയുടെ ചരിത്രവുമായും സംസ്‌കാരവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് കിട്ടുർ ചിന്നമ്മ ആഘോഷമെന്നും ഹെഗ്ഡ പറഞ്ഞു.
കർണാടക ക്രിമിനലുകളുടെ താവളമാവുകയാണ്. എകദേശം 9 ലക്ഷം ബംഗ്ലാദേശ് അഭയാർഥികളാണ് സംസ്ഥാനത്തുള്ളത്. ബംഗളൂരു, ബെൽഗാം, ബീജാപൂർ, ഹൂബ്ലി, ധർവാദ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിങ്ങൾക്കവരെ കാണാം. അവർ ചിലപ്പോൾ നിങ്ങളുടെ കാലുകൾക്കടിയിൽ ബോംബ് സ്ഥാപിക്കുമെന്ന മുന്നറിയിപ്പും ഹെഗ്ഡ നൽകി.

അഞ്ച് തവണ ഉത്തര കർണാടകയിൽ നിന്ന് പാർലമെന്റിലെത്തിയ നേതാവാണ് ഹെഗ്ഡ. 2015 മുതൽ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി ഹെഗ്ഡ രംഗത്തെത്തിയരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP