Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ! ചെങ്ങന്നൂരിലെ കുളിക്കടവിൽ വരെ പോയി വോട്ട് ചോദിച്ച് സജി ചെറിയാന്റെ വിജയം ഉറപ്പിച്ച ശോഭന ജോർജിനെ ഖാദി ബോർഡ് വൈസ് ചെയർമാൻ ആക്കി സർക്കാർ; ഖാദിയുടുക്കാത്ത ചെങ്ങന്നൂരിലെ വനിതാ സിംഹം ഇനി സർക്കാർ കാറിൽ ചീറി പായും

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ! ചെങ്ങന്നൂരിലെ കുളിക്കടവിൽ വരെ പോയി വോട്ട് ചോദിച്ച് സജി ചെറിയാന്റെ വിജയം ഉറപ്പിച്ച ശോഭന ജോർജിനെ ഖാദി ബോർഡ് വൈസ് ചെയർമാൻ ആക്കി സർക്കാർ; ഖാദിയുടുക്കാത്ത ചെങ്ങന്നൂരിലെ വനിതാ സിംഹം ഇനി സർക്കാർ കാറിൽ ചീറി പായും

കണ്ണൂർ: ചെങ്ങന്നൂരിൽ സജി ചെറിയാന് വേണ്ടി ഓടി നടന്ന് വോട്ട് പിടിച്ച് ശ്രദ്ധേയയായ് ശോഭനാ ജോർജ് ആയിരുന്നു. കോൺഗ്രസ് വിട്ട് സഖാവായി മാറിയ ശോഭനാ ജോർജ് വീടുകൾ കയറി ഇറങ്ങിയും കുളിക്കടവിൽ ചെന്നും വരെയും സജി ചെറിയാന് വേണ്ടി വോട്ട് പിടിച്ചു. ഒടുവിൽ വന്്# ഭൂരിപക്ഷത്തിൽ സജി ചെറിയാന് വിജയിച്ചതിന് പിന്നാലെ ശോഭന ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്തിരിക്കുകയാണ് ഇടത് മുന്നണി.

ശോഭന ജോർജിനു ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നൽകയാണ് ചെങ്ങന്നൂരിലെ ഉപകാരത്തിന് സിപിഎം പ്രത്യുപകാരം ചെയ്തിരിക്കുന്നത്. നിലവിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥനമൊഴിയുന്നതിന് പിന്നാലെ ആ സ്ഥാനത്തേക്ക് ശോഭനാ ജോർജിനെ നിയമിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. നിലവിലെ വൈസ് ചെയർമാനായ എം വിബാലകൃഷ്ണൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയായതിനെത്തുടർന്നു രാജിസന്നദ്ധത പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ബാലകൃഷ്ണൻ രാജിവയ്ക്കുന്ന ഒഴിവിൽ ശോഭനയെ നിയമിക്കാനാണു ധാരണ.

കാപെക്‌സ് ചെയർമാൻ എസ്.സുദേവൻ, കയർബോർഡ് ചെയർമാൻ ആർ.നാസർ, ജിസിഡിഎ ചെയർമാൻ സി.എൻ.മോഹനൻ എന്നിവരും സിപിഎം ജില്ലാ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു സ്ഥാനങ്ങൾ രാജിവയ്ക്കും. ആ ഒഴിവുകൾ നികത്താനുള്ള ചർച്ചകളും സിപിഎം ആരംഭിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതാവായിരുന്ന ശോഭന ജോർജ് 1991 മുതൽ 2006 വരെ ചെങ്ങന്നൂരിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ വിമതസ്ഥാനാർത്ഥിയായി രംഗത്തെത്തിയ ശോഭന കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങി. 2016ൽ ശോഭനയെ കോൺഗ്രസ് വിമതയായി രംഗത്തിറക്കിയതും സിപിഎം ആണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ ഈയിടെ വെളിപ്പെടുത്തിയിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP