Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയത്തിലേക്കില്ല.. റായ്ബറേലിയിൽ താനല്ല മത്സരിക്കുക, സോണിയ തന്നെ; താൻ കണ്ട ധീര വനിതകളിലൊരാളാണ് അമ്മ; രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം അഭിമാന നിമിഷം; ജ്യേഷ്ടന്റെ സ്ഥാനാരോഹണം ആവേശത്തോടെ കണ്ട പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്നും സോണിയ വിരമിക്കുമെന്ന വാർത്തകൾ തള്ളി; താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം റോബർട്ട് വധേരക്ക് നേരെ രാഷ്ട്രീയ എതിരാളികൾ തിരിയാതിരിക്കാനെന്ന് വിലയിരുത്തൽ

രാഷ്ട്രീയത്തിലേക്കില്ല.. റായ്ബറേലിയിൽ താനല്ല മത്സരിക്കുക, സോണിയ തന്നെ; താൻ കണ്ട ധീര വനിതകളിലൊരാളാണ് അമ്മ; രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം അഭിമാന നിമിഷം; ജ്യേഷ്ടന്റെ സ്ഥാനാരോഹണം ആവേശത്തോടെ കണ്ട പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്നും സോണിയ വിരമിക്കുമെന്ന വാർത്തകൾ തള്ളി; താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം റോബർട്ട് വധേരക്ക് നേരെ രാഷ്ട്രീയ എതിരാളികൾ തിരിയാതിരിക്കാനെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മകൻ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ പദവി ഏൽപ്പിച്ച ശേഷം സോണിയ ഗാന്ധി എന്തു ചെയ്യുമെന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളെല്ലാം വ്യക്തമാക്കുന്നത് അവർ ഇനി മത്സര രംഗത്തുണ്ടാകില്ലെന്നാണ്. ഇതോടെ പ്രിയങ്ക ഗാന്ധി സോണിയക്ക് പകരം സജീവരാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന വിധത്തിൽ വാർത്തകളും വന്നു. എന്നാൽ, സജീവ രാഷ്ട്രീയത്തിൽ നിന്നും സോണിയ ഗാന്ധി വിരമിക്കുമെന്ന വാർത്തകൾ നിഷേധിച്ചു കൊണ്ട് മകൾ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കില്ല എന്ന് മാത്രമല്ല 2019 ലെ അസ്സംബ്ലി തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി റായ് ബറേലിയിൽ നിന്നും മത്സരിക്കുമെന്നും പ്രിയങ്ക വധേര എൻഡിടിവിയോട് പറഞ്ഞു. താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റെടുക്കുന്നതിനു രണ്ടു ദിവസം മുൻപ് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാര്യം സോണിയ ഗാന്ധി സൂചിപ്പിച്ചിരുന്നു. ഇത് നിരവധി ഊഹാപോഹങ്ങൾക്കു വഴിവച്ചിരുന്നു. തുടർന്ന് വിശദീകരണമായി കോൺഗ്രസ് നേതൃത്വം രംഗത്തു വന്നു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് മാത്രമാണ് സോണിയ ഗാന്ധി വിട്ടുനിൽക്കുന്നതെന്നും രാഷ്ട്രീയത്തിൽ നിന്നല്ല എന്നും കോൺഗ്രസ് അറിയിച്ചിരുന്നു. ഈ പ്രസ്താവനക്ക് അടിവരയിടുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ വെളിപ്പെടുത്തൽ. താൻ കണ്ട ധീര വനിതകളിലൊരാളാണ് അമ്മയെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗസ് അധ്യക്ഷനാകുന്നത് തന്നെ സംബന്ധിച്ച് അഭിമാന നിമിഷമാണെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു.

നിരവധി ചരിത്രമൂഹൂർത്തങ്ങൾക്ക് സാക്ഷിയായ ഡൽഹി അക്‌ബർ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ജ്യേഷ്ടൻ സ്ഥാനമേറ്റെടുക്കുന്നത് കാണാൻ പ്രിയങ്ക ഗാന്ധി ഭർത്താവ് റോബർട്ട് വധേരക്കൊപ്പം കോൺഗ്രസ് ആസ്ഥാനത്ത് എത്തിയിരുന്നു. അതേസമയം തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രിയങ്കയുടെ നിലപാട് ഭർത്താവിന് വേണ്ടിയാണെന്നും വിലയിരുത്തലുണ്ട്. പ്രിയങ്ക രാഷ്ട്രീയത്തിൽ ഇറങ്ങുന്നുവെന്ന സൂചന പുറത്തുവന്നാൽ റോബർ വധേരക്കെതിരെ മോദിയും കൂട്ടരും നീങ്ങുമെന്ന ആശങ്ക ശക്തമാണ്. അതുകൊണ്ട് തന്നെ സമയമാകുമ്പോൾ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്നാണ് പൊതുവേ എല്ലാവരും കരുതുന്നത്.

ഇന്ദിരയിലെ ശക്തയായ ഭരണാധികാരി പ്രിയങ്കയിലുമുണ്ടെന്ന് ബഹുഭൂരിഭാഗം കോൺഗ്രസുകാരും പറയുന്നു. അതിനാൽ പ്രിയങ്കയെ രാഷ്ട്രീയത്തിൽ സജീവമാക്കണമെന്ന വാദം ശക്തമാണ്. സോണിയ ഗാന്ധിയും സമ്മതം മുളിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തെങ്കിലും പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് പൊതുവേ വിലയിരുത്തൽ. സോണിയയുടെ സിറ്റിങ് സീറ്റായ റായ് ബറേലിയിൽ തന്നെ അവർ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും കൂടുതലാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും സോണിയയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമായത് പ്രിയങ്കയായിരുന്നു. നരേന്ദ്ര മോദിക്കെതിരെ അന്ന് പ്രിയങ്ക നടത്തിയ പ്രസ്താവനകൾ ചർച്ചയാവുകയും ചെയ്തു. ബിജെപിയുടെ വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള കരുത്ത് രാഹുലിനേക്കാൾ പ്രിയങ്കയ്ക്കാണ് കൂടുതലെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങളും തന്റേടവും ജനക്കൂട്ടവുമായി സംവദിക്കുന്നതിലെ മികവും അവരെ വേറിട്ടു നിർത്തുന്നതായിരുന്നു കാരണം. ഇതേസമയം, ഉടൻ പ്രിയങ്കയെക്കൂടി രംഗത്തിറക്കി രണ്ട് അധികാരകേന്ദ്രങ്ങൾ സൃഷ്ടിക്കരുതെന്ന അഭിപ്രായമാണ് രാഹുൽ അനുകൂല ക്യാമ്പിനുള്ളത്. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാകും നിർണായകമാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP