Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിനൊക്കെ തെളിവ് എവിടെ? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിട്ടില്ലെന്ന് പുടിൻ; ഈ വിഷയത്തിൽ അന്വേഷണം വിഡ്ഢിത്തമെന്ന് ട്രംപ്; പ്രസിഡന്റ് പദവിയിൽ രണ്ടുവർഷം തികയുന്ന വേളയിൽ റഷ്യയോട് ഇണങ്ങാനായതിന്റെ സന്തോഷത്തിൽ ട്രംപ്; വാർത്താസമ്മേളനത്തിൽ കല്ലുകടിയായത് 'ദി നേഷൻ' കറസ്‌പോണ്ടന്റിന്റെ പുറത്താക്കൽ മാത്രം

അതിനൊക്കെ തെളിവ് എവിടെ? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിട്ടില്ലെന്ന് പുടിൻ; ഈ വിഷയത്തിൽ അന്വേഷണം വിഡ്ഢിത്തമെന്ന് ട്രംപ്; പ്രസിഡന്റ് പദവിയിൽ രണ്ടുവർഷം തികയുന്ന വേളയിൽ റഷ്യയോട് ഇണങ്ങാനായതിന്റെ സന്തോഷത്തിൽ ട്രംപ്; വാർത്താസമ്മേളനത്തിൽ കല്ലുകടിയായത് 'ദി നേഷൻ' കറസ്‌പോണ്ടന്റിന്റെ പുറത്താക്കൽ മാത്രം

മറുനാടൻ ഡെസ്‌ക്‌

ഹെൽസിങ്കി : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടില്ലെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്രംപുമായി ഹെൽസിങ്കിയിൽ നടന്ന രണ്ടുമണിക്കൂർ കൂടിക്കാഴ്ചയ്ക്ക ശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവും ഹാജരാക്കണമെന്ന് പുടിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം വിഡ്ഢിത്തമാണെന്ന് വാർത്താസമ്മേളനത്തിൽ ഡോണൾഡ് ട്രംപും പറഞ്ഞു. ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

പുടിനുമായുള്ള കൂടിക്കാഴ്ചയെ നല്ല തുടക്കം എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിശേഷിപ്പിച്ചു. റഷ്യയുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകരാജ്യങ്ങൾക്കിടയിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പുതിനും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം വാർത്താസമ്മേളനത്തിനിടെ ഒരു റിപ്പോർട്ടറെ വാർത്താസമ്മേളന വേദിയിൽ നിന്ന് പുറത്താക്കി. 'ദ് നേഷൻ' എന്ന മാധ്യമത്തിലെ സാം ഹുസൈനി എന്ന ലേഖകനെയാണ് ബലം പ്രയോഗിച്ച് പുറത്താക്കിയത്. 'ആണവായുദ്ധ നിരോധന ഉടമ്പടി എന്നെഴുതിയ പേപ്പർ ഉയർത്തിക്കാട്ടിയതിനാണ് ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് പുറത്താക്കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വളരെയേറെ വഷളായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഉച്ചകോടിയെ പുതിയ അവസരമായാണ് കാണുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. നീണ്ട വർഷങ്ങൾക്കു ശേഷമാണ് ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. പ്രസിഡന്റ് പദവിയിൽ രണ്ടു വർഷം തികയുകയാണ്. ഈ സാഹചര്യത്തിൽ റഷ്യയുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞിരുന്നു.

ഇരുരാജ്യങ്ങളിലെയും വിഷയങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി മാത്രം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്.യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ, യുഎസിനു നേരെയുള്ള റഷ്യൻ സൈബർ ആക്രമണം, സിറിയൻ വിഷയത്തിലെ റഷ്യയുടെ നിലപാട്, യുക്രെയ്ൻ പൈപ്പ് ലൈൻ നയം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയുണ്ടായതായാണ് സൂചനകൾ. യുഎസ് തിരഞ്ഞെടുപ്പിൽ ട്രംപിനെ സഹായിക്കാനായി 12 റഷ്യൻ ഹാക്കർമാർ ഡെമോക്രാറ്റുകളിൽ നിന്നു വിവരങ്ങൾ ചോർത്തിയെന്ന ആരോപണമുണ്ടായത് ഇക്കഴിഞ്ഞയാഴ്ചയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP