1 aed = 17.77 inr 1 eur = 76.28 inr 1 gbp = 86.23 inr 1 kwd = 216.16 inr 1 sar = 17.40 inr 1 usd = 65.32 inr

Nov / 2017
19
Sunday

രാഹുലിനെ ഇറക്കിയുള്ള കളിയിൽ ഗുജറാത്തിൽ കോൺഗ്രസ്സിനു വന്മുന്നേറ്റം; ഏറ്റവും പുതിയ സർവേയിൽ മൂന്നുമാസംകൊണ്ട് ബിജെപി വോട്ട്‌ഷെയർ 12 ശതമാനം കുറഞ്ഞു; ഇക്കുറി ബിജെപി ജയിക്കുക കഷ്ടിച്ചെന്ന് സർവേ ഫലം

November 10, 2017

തുടർച്ചയായി ആറാമതും ഭരണം നിലനിർത്താനൊരുങ്ങുന്ന ബിജെപിക്ക് ഗുജറാത്തിൽ ഇക്കുറി ഉണ്ടാവുക തിളക്കമറ്റ ജയമെന്ന് സർവേ ഫലം. രാഹുൽ ഗാന്ധിയുടെ വരവും കോൺഗ്രസ്സിനതുണ്ടാക്കിയ മുന്നേറ്റവും ബിജെപിയുടെ വോട്ട് വിഹിതത്തിൽ 12 ശതമാനത്തോളം കുറവുണ്ടാക്കുമെന്ന് എബിപി-സിഎസ്...

ഗുജറാത്തിൽ തിരികെ എത്തിച്ച് കോൺഗ്രസിന് അധികാരം പിടിക്കാൻ ഇന്ത്യൻ ടെലിക്കോം വിപ്ലവത്തിന്റെ ശിൽപ്പിയും രംഗത്ത്; മോദിയുടെ കേന്ദ്രീകൃത ജനാധിപത്യത്തെ തള്ളിപ്പറഞ്ഞ് സാം പിത്രോദ ഗുജറാത്തിൽ പ്രദക്ഷിണം തുടങ്ങി; ജനഹിതം അറിഞ്ഞ് പ്രകടന പത്രിക ഉണ്ടാക്കൽ തന്നെ ലക്ഷ്യം

November 10, 2017

അഹമ്മദാബാദ്: ഗുജറാത്ത് പിടിക്കാൻ കച്ചമുറുക്കി രംഗത്തിറങ്ങിയിരിക്കയാണ കോൺഗ്രസും രാഹുൽ ഗാന്ധിയും. അതിനുള്ള ശ്രമങ്ങൾ ശക്തമാക്കി മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും മറ്റ് പ്രമുഖരും ഗുജറാത്തിൽ പ്രചരണ രംഗത്തുണ്ട്. ഗുജറാത്തിൽ അധികാരം പിടിച്ചാൽ കേന്ദ്രത്തിൽ വീണ...

ബിജെപി വിരുദ്ധ വികാരം കത്തിക്കാൻ ഗുജറാത്തിലേക്ക് പോകുന്ന രാഹുലിന്റെ മുമ്പിലെ വഴികൾ അത്ര സുഗമമാകില്ല; 20 ശതമാനം സംവരണം പട്ടേലർമാർക്ക് ഉറപ്പ് നൽകിയില്ലെങ്കിൽ രാഹുലിന്റെ പരിപാടികൾ അലങ്കോലമാക്കുമെന്ന് മുന്നറിയിപ്പ്; കലക്കവെള്ളത്തിൽ മീൻ പിടിത്തം നടക്കില്ലെന്ന് ഉറപ്പായി കോൺഗ്രസ് നേതാവ്

October 29, 2017

അഹമ്മദാബാദ് : ഗുജറാത്തിൽ പട്ടേൽ വിഭാഗത്തെ ഒപ്പം നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയൊരുക്കാനുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾക്ക് വെല്ലുവിളി ഏറെ. സമുദായത്തിനു ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം നൽകുന്നതു സംബന്ധിച്ച ന...

ആറാം തവണയും ഗുജറാത്തിൽ ബിജെപി തന്നെയെന്ന് ടൈംസ് നൗ സർവേഫലം; കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം പിടിക്കും; ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി മോദിയാണെന്നും ടൈംസ് നൗ പ്രേക്ഷകർ

October 26, 2017

അഹമ്മദാബാദ്: കഴിഞ്ഞതവണ ഗുജറാത്തിൽ ബിജെപി ജനവിധി തേടുമ്പോൾ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. ഇക്കുറി, അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തിരിക്കവെ, ഗുജറാത്തിൽ ബിജെപി റെക്കോഡ് വിജയം കരസ്ഥമാക്കുമെന്ന് ടൈംസ് നൗ-വി എംആർ സർവേ. 2012-ലേതിനെക്കാൾ മികച്ച വിജയത്ത...

നോട്ട് നിരോധനത്തിലും ജിഎസ്ടിയിലും അതൃപ്തി ശക്തം; എങ്കിലും മോദിയെ കൈവിടാൻ സ്വന്തം സംസ്ഥാനം തയ്യാറല്ല; ആംആദ്മി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം; ഗുജറാത്തിൽ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമെന്ന് ആജ്തക് അഭിപ്രായ സർവ്വേ; ഹിമാചലിലും താമര വിരിയുമെന്ന് ഒപ്പീനിയൻ പോൾ ഫലം

October 25, 2017

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് അഭിപ്രായ സർവേ. ബിജെപി 115 മുതൽ 125 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് 57 മുതൽ 65 സീറ്റ് വരെ നേടുമെന്നും സർവേയിൽ പറയുന്നു. ആജ്തകിന്റെ അഭിപ്രായ സർവേയിലാണ് ഗുജറാത്തിൽ വീണ്ടും താമര വിരിയുമെന്ന് ...

1,36,000 വോട്ട് ഭൂരിപക്ഷം നേടി വിജയിച്ച ബിജെപി എംപി വിനോദ് ഖന്ന മരിച്ചപ്പോൾ നടന്ന ഉപ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നേടിയത് 1,93,219 വോട്ടിന്റെ ഭൂരിപക്ഷം; ആം ആദ്മി പാർട്ടി ഉണ്ടാക്കിയ തലവേദന കൂടി മറികടന്നുള്ള കൂറ്റൻ വിജയത്തിൽ മതിമറന്ന് കോൺഗ്രസ്; രാജ്യം എമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ഉണർത്തി രാഹുലിന്റെ കിരീടധാരണത്തിന് തൊട്ടുമുമ്പ് ഉണ്ടായ അപൂർവ വിജയം

October 15, 2017

ചണ്ഡിഗഢ്: ഉത്തരേന്ത്യയിൽ ഈ ആഴ്‌ച്ച ദീപാവലി ആഘോഷത്തിന്റെ തിമിർപ്പിലാണ്. അതു കഴിഞ്ഞാൽ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കും എന്നാണ് സോണിയ ഗാന്ധി വ്യക്തമാക്കിയത്. രാഹുലിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് കോൺഗ്രസിന് ഇരട്ടിമധുരം പകർന്നുകൊണ്ട് ഒരു ഉജ്ജ...

വേങ്ങരയിൽ കെഎൻഎ ഖാദർ ജയിച്ചത് 23,310 വോട്ടിന്; പികെ കുഞ്ഞാലിക്കുട്ടിയുടെ തിളക്കമാർന്ന വിജയം ആവർത്തിക്കാൻ കഴിയാത്ത ഞെട്ടലിൽ മുസ്ലിം ലീഗ്; വോട്ട് കുറഞ്ഞതിൽ യുഡിഎഫ് ക്യാമ്പിൽ മ്ലാനത; വോട്ടിൽ വമ്പൻ വർദ്ധനവുണ്ടാക്കിയ ആഹ്ലാദത്തിൽ പിപി ബഷീറും സിപിഎമ്മും; നാലാം സ്ഥാനം കണ്ട് ഞെട്ടി മോദിയുടേയും കുമ്മനത്തിന്റേയും ബിജെപി; നേട്ടമുണ്ടാക്കി എസ് ഡി പി ഐയും; വേങ്ങരയിലെ അന്തിമ ഫലം ഇങ്ങനെ

October 15, 2017

മലപ്പുറം; വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ കെ എൻ എ ഖാദർ വിജയിച്ചു. 23,310 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. രണ്ടാമതെത്തിയ സി.പി.എം സ്ഥാനാർത്ഥി പിപി ബഷീറിന് വോട്ട് കൂടി. ഏറ്റവും വലിയ തിരിച്ചടി ബിജെപിക്കാണ്. വേങ്ങരയിൽ ബിജെപിക്ക് വോട്ട് കുറഞ്ഞു. ...

വേങ്ങരയിൽ ജയം ഉറപ്പിച്ച് കെഎൻഎ ഖാദർ; പികെ കുഞ്ഞാലിക്കുട്ടിയുടെ തിളക്കമാർന്ന വിജയം ആവർത്തിക്കാക്കാൻ ഇത്തണ ലീഗിനാകില്ല; ഭൂരിപക്ഷം 25,000ഒതുങ്ങുമെന്ന സൂചനകളിൽ യുഡിഎഫ് ക്യാമ്പിൽ മ്ലാനത; വോട്ട് കൂടുമെന്ന ആശ്വാസത്തിൽ പിപി ബഷീറും സിപിഎമ്മും; നാലാം സ്ഥാനമെന്ന സൂചനയിൽ ഞെട്ടി ബിജെപി; നേട്ടമുണ്ടാക്കുന്നതിന്റെ ആഹ്ലാദത്തിൽ മൂന്നാമതുള്ള എസ് ഡി പി ഐയും; വേങ്ങരയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തം

October 15, 2017

മലപ്പുറം; 2016ൽ പികെ കുഞ്ഞാലിക്കുട്ടി വേങ്ങര പിടിച്ചത് 38057 വോട്ടിനാണ്. എന്നാൽ ഈ വിജയം ആവർത്തിക്കാനുള്ള കരുത്ത് കെഎൻഎ ഖാദറിനില്ല. വേങ്ങരയിലെ ഖാദറിന്റെ വിജയം 20000 വോട്ടുകൾക്ക് മുകളിൽ മാത്രമാകും. വോട്ടുകളുടെ ഈ കുറവ് ലീഗ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്...

വേങ്ങരയിൽ ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദറിന്റെ ലീഡ് നില എണ്ണായിരത്തിലേക്ക്; പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടാൻ സാധ്യത കുറവ്; കണ്ണമംഗലത്തെയും എആർ നഗറിലെയും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കുഞ്ഞാലിക്കുട്ടി നേടിയതിനേക്കാൾ ലീഡ് കുറവ്; ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എസ്ഡിപിഐയുടെ മൂന്നാം സ്ഥാനത്ത്; കഴിഞ്ഞ തവണത്തേക്കാൾ മികച്ച പോരാട്ടമെന്ന ആശ്വാസത്തിൽ ഇടതു മുന്നണി

October 15, 2017

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതു പോലെ മുസ്ലിംലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ ലീഡ് നില ഉയർത്തി മുന്നേറുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം എണ്ണായിരം പിന്നിടുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിന് സമാ...

രാഷ്ട്രീയ പാർട്ടികളെ നിലയ്ക്കു നിർത്താൻ പറ്റാത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ 'പല്ലുപോയ കടുവ'യാണ്; ഗുജറാത്തിൽ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കാത്തതിന് വിമർശനം നേരിടുന്ന കമ്മീഷനെ പരിഹസിച്ച് വരുൺ ഗാന്ധി

October 14, 2017

ഹൈദരാബാദ്: ദേശീയ തിരെഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ചു വിമർശനം ഉന്നയിച്ചും ബിജെപി നേതാവ് വരുൺ ഗാന്ധി. തിരഞ്ഞെടുപ്പ് വരവ്-ചെലവ് യഥാസമയം സമർപ്പിക്കാത്ത പാർട്ടികളുടെ അംഗീകാരം പോലും റദ്ദാക്കാൻ കഴിയാത്ത കമ്മീഷൻ വെറും പല്ലുപോയ കടുവയാണെന്ന് വരുൺ പരിഹസിച്ചു. തി...

കാടിളക്കിയുള്ള പ്രചാരണം ഫലം കാണുന്നു; വേങ്ങരയിൽ പോളിങ് ശതമാനം ഉയരുന്നു; ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർക്ക് കാണാൻ വിവി പാറ്റ് സംവിധാനം; ജയപ്രതീക്ഷയോടെ മുന്നണികൾ

October 11, 2017

മലപ്പുറം:വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിൽ ഉച്ചയ്ക്ക് 1 മണി വരെ 46 ശതമാനം പോളിങ്.മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.എല്ലാ ബൂത്തുകളിലും വി.വി. പാറ്റ് മെഷീൻ ഉപയോഗിക്കുന്നവെന്ന പ്രത്യേകതയുണ്ട്. ആർക്കാണ് വോ...

സൂക്ഷ്മ പരിശോധനയിൽ ആറ് പത്രികകൾ തള്ളി; തള്ളിയത് പ്രധാന മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികൾ അടക്കമുള്ളവരുടെ പത്രിക; വേങ്ങര നിയമസഭാ മണ്ഡലത്തിൽ മത്സര രംഗത്ത് അവശേഷിക്കുന്നത് എട്ട് സ്ഥാനാർത്ഥികൾ; പിന്മാറില്ലെന്ന ഉറപ്പിച്ചു പറഞ്ഞ് ലീഗ് വിമതൻ കെ ഹംസ

September 26, 2017

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എട്ട് സ്ഥാനാർത്ഥികളാണ് പോർക്കളത്തിലുള്ളത്. 14 പേർ പത്രിക നൽകിയതിൽ ആറെണ്ണം സൂക്ഷ്മ പരിശോധനയിൽ തള്ളി. ഇതോടെ എട്ട് പേർ ആദ്യ കടമ്പ കടന്ന് തെരഞ്ഞെടുപ...

കോട്ടകാക്കാൻ ഖാദർ പടയോട്ടം തുടങ്ങി; പാർട്ടി ചിഹ്നത്തിൽ മണ്ഡലത്തെ ചുവപ്പിക്കാൻ ബിഷീറും; ലീഗ് കോട്ടയിലെ പോരിന് ശോഭാ സുരേന്ദ്രന് താൽപ്പര്യക്കുറവും; വിവാദങ്ങൾ വോട്ടാകുമെന്ന് വിലയിരുത്തി എസ് ഡി പി ഐയും: വേങ്ങരയിൽ പ്രചരണ ചൂടുയരുന്നു; പ്രതീക്ഷകൾ കൈവിടാതെ ഇടതു വലതു മുന്നണികൾ

September 19, 2017

മലപ്പുറം: ഇടത്, വലത് മുന്നണികളുടെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചാരണവും ചൂടുപിടിക്കുകയാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സിപിഐ.എം നേതാവ് പി.പി. ബഷീറാണ് വീണ്ടും മത്സരിക്കുന്നത്. ഞായറാഴ്ച ചേർന്ന സി.പി....

കെഎൻഎ ഖാദർ വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മുസ്ലിംലീഗ് സ്ഥാനാർത്ഥി; പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പാണക്കാട് തങ്ങൾ; സ്ഥാനാർത്ഥി നിർണയത്തിൽ നാടകീയ നീക്കങ്ങൾ; അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന യുഎ ലത്തീഫിന് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം: മുസ്ലിംലീഗിന്റെ ഉരുക്കു കോട്ടയിൽ കുഞ്ഞാലിക്കുട്ടിയുടെ പിൻഗാമിയാകാൻ എത്തുന്നത് പ്രഗത്ഭനായ നേതാവ്

September 18, 2017

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പാർട്ടിയിലെ മുതിർന്ന നേതാവായ കെഎൻഎ ഖാദറാണ് സ്ഥാനാർത്ഥി. ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ഖാദറിനെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അവസാന നിമിഷമാണ് സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചത്. യൂത്ത്...

കെപിഎ മജീദ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി; സംഘടനാ ചുമതല വഹിക്കുന്നതിനാൽ മത്സരിക്കാനില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി; പിന്മാറ്റം തോൽവി പതിവാക്കിയ വ്യക്തിയെന്ന വിമർശനം ഉയർത്തി യുവനിര രംഗത്തെത്തിയതോടെ; പി കെ ഫിറോസിനോ കെഎൻഎ ഖാദറിനോ സാധ്യത; വേങ്ങര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ അറിയാം

September 17, 2017

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്തത്തെ ചൊല്ലി ലീഗിൽ തമ്മിലടി മുറുകുന്നു. താൻ മത്സരിക്കാനില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു. സംഘടനാ ചുമതല വഹിക്കുന്നതിനാൽ മത്സരിക്കാനില്ലെന്നാണ് മജീദ് അറിയിച്ചത്. എന്നാൽ, ...

MNM Recommends