Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി മന്ത്രിസഭയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ 12 പേർ; കൊലപാതകശ്രമം ഉൾപ്പെടെ 13 കേസുകളുമായി മുന്നിൽ ഉമാഭാരതി

മോദി മന്ത്രിസഭയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ 12 പേർ; കൊലപാതകശ്രമം ഉൾപ്പെടെ 13 കേസുകളുമായി മുന്നിൽ ഉമാഭാരതി

ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി തീരുമാനമെടുക്കണമെന്നുമുള്ള സുപ്രീംകോടതി വിധി ബാധകമാകുന്നത് മോദി മന്ത്രിസഭയിലെ 12 പേർക്ക്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ മോദി നടപടിയെടുക്കുമോ എന്നത് കണ്ടറിയേണ്ട കാര്യം തന്നെ.

ജലവിഭവ വകുപ്പ് മന്ത്രിയായ ഉമാഭാരതിയാണ് മോദി മന്ത്രിസഭയിൽ കേസുകളുടെ കാര്യത്തിൽ മുന്നിൽ. 13 കേസുകളാണ് ഇവർക്കെതിരെയുള്ളത്. കൊലപാതകശ്രമം, മതസൗഹാർദ്ദം തകർക്കൽ, ദേശദ്രോഹം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ അടക്കമുള്ളവയാണ് ഇവയിൽ പലതും. ഇതിൽ രണ്ടു കേസുകളിൽ കുറ്റം ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിൽ പതിനൊന്ന് കേസുകളുടെ വിചാരണ വിവിധ കോടതികളിൽ നടന്നു വരികയാണ്.

കാറപകടത്തിൽ മരിച്ച ഗോപിനാഥ് മുണ്ടെയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേല്പിച്ചതിനും കേസുണ്ടായിരുന്നു. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് എന്ന സംഘടന പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ മുണ്ടെ അടക്കം പ്രതികളായ 13 മന്ത്രിമാരുടെ പേരുകളും കേസുകളെക്കുറിച്ചുള്ള വിവരങ്ങളും നൽകിയിരുന്നു.

ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന നിതിൻ ഗഡ്കരിക്കെതിരെ നാലു കേസുകളാണ് നിലവിലുള്ളത്. അതിക്രമിച്ചു കയറൽ, കുറ്റകരമായ സംഘം ചേരൽ, ജോലി തടസ്സപ്പെടുത്തൽ എന്നീ കേസുകളാണ് ഗഡ്കരിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൈക്കൂലി കേസ് ഉൾപ്പെടെ നാലെണ്ണത്തിൽ കുറ്റാരോപിതൻ ആണ് രാംവിലാസ് പാസ്വാൻ. ജോലി തടസ്സപ്പെടുത്തൽ, അടിച്ചു പരിക്കേല്പിക്കൽ തുടങ്ങി രണ്ടു കേസുകളിൽ കുറ്റാരോപിതനാണ് ഡോ. ഹർഷവർദ്ധൻ. മനേകാ ഗാന്ധി, ഉപേന്ദ്ര ഖുശ്‌വാഹ, വികെ സിങ്, ധൻവെ റാവു സാഹിബ് ദാദാറാവു, ജുവൽ ഓറം, ഡോ.സഞ്ജീവ് കുമാർ ബല്യാൻ, നരേന്ദ്ര സിങ് തോമർ, ധർമേന്ദ്ര പ്രഥാൻ തുടങ്ങിയവരാണ് ക്രിമിനൽ കേസിൽ ആരോപണ വിധേയരായ മറ്റ് മന്ത്രിമാർ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP