Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകുമെന്ന് മന്ത്രിയുടെ ഉറപ്പ്; വയനാട്ടിലെ ആദിവാസി ഭൂസമരം പിൻവലിച്ചു

ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകുമെന്ന് മന്ത്രിയുടെ ഉറപ്പ്; വയനാട്ടിലെ ആദിവാസി ഭൂസമരം പിൻവലിച്ചു

വയനാട്: വയനാട് കളക്‌ട്രേറ്റിനു മുന്നിൽ ആദിവാസികൾ നടത്തി വന്ന ഭൂസമരം പിൻവലിച്ചു. മന്ത്രി പി കെ ജയലക്ഷ്മി സിപിഐ(എം) നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമസമിതി നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഉടൻ ഭൂമി നൽകുമെന്ന് മന്ത്രി അറിയിച്ചു. ഭൂരഹതിരായ മുഴുവൻ ആദിവാസികളുടെയും പട്ടിക തയ്യാറാക്കുമെന്നും ഇതനുസരിച്ച് ഭൂമി വിതരണം നടത്തുമെന്നും ജയലക്ഷ്മി പറഞ്ഞു. ഇതിന് എത്രമാത്രം ഫണ്ട് വേണ്ടിവരുമെന്നതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഉടൻ തന്നെ തീരുമാനിക്കുമെന്നും ജയലക്ഷ്മി അറിയിച്ചു. നിലവിലുള്ള ഭൂമി വിതരണത്തിലെ അഴിമതി അന്വേഷിക്കണമെന്നുള്ള സരമസമിതിയുടെ ആവശ്യവും ജയലക്ഷ്മി അംഗീകരിച്ചു. അതിന് വേണ്ടുന്ന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആദിവാസിക്കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന ഗോത്രസാരഥി പദ്ധതി വീണ്ടും തുടങ്ങണമെന്ന ആവശ്യത്തിലും വേണ്ട നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്നവശ്യപ്പെട്ട് ആദിവാസികൾ വയനാട് കളക്റ്റ്രേറ്റ് ഉപരോധിച്ചത്. സിപിഎമ്മിന്റെ സംഘനയായ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
ആദിവാസി ഭൂമിവിഷയത്തിൽ പരിഹാരം കാണാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സമരക്കാർ. കളക്റ്റ്രേറ്റിന്റെ ഇരുഗേറ്റുകളും ഇവർ ഉപരോധിച്ചതിനാൽ കളക്റ്റ്രേറ്റിന്റെ പ്രവർത്തനം മുടങ്ങിയിരുന്നു. മാസത്തിന്റെ തുടക്കത്തിൽ നടന്ന സമരം ട്രഷറികളെയും ബാധിച്ചിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP