Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അരുവിക്കരയിൽ കാർത്തികേയന്റെ ബന്ധുക്കൾതന്നെ സ്ഥാനാർത്ഥിയാകണം എന്നില്ല; തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സമയമാകുമ്പോൾ പ്രതികരിക്കുമെന്നും സുലേഖ

അരുവിക്കരയിൽ കാർത്തികേയന്റെ ബന്ധുക്കൾതന്നെ സ്ഥാനാർത്ഥിയാകണം എന്നില്ല; തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സമയമാകുമ്പോൾ പ്രതികരിക്കുമെന്നും സുലേഖ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലത്തിൽ ജി കാർത്തികേയന്റെ ബന്ധുക്കൾതന്നെ സ്ഥാനാർത്ഥിയാകണമെന്നില്ലെന്ന് ഭാര്യ ഡോ. സുലേഖ. തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചു സമയമാകുമ്പോൾ പ്രതികരിക്കാമെന്നും അവർ പറഞ്ഞു.

വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താൻ പാർട്ടി സജ്ജമാണെന്നു സുലേഖ പറഞ്ഞു. വിജയസാധ്യത മുന്നിൽക്കണ്ടു മാത്രമായിരിക്കണം പ്രവർത്തനം. സ്ഥാനാർത്ഥിയുടെ വിജയത്തിനു താനും പ്രവർത്തിക്കും. മണ്ഡലത്തിൽ കാർത്തികേയൻ നടത്തിയ പ്രവർത്തനങ്ങൾ സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കുന്നതാണെന്നും സുലേഖ പറഞ്ഞു.

കാർത്തികേയന്റെ പിൻഗാമി അരുവിക്കരയിൽനിന്ന് വിജയിക്കണമെന്നതാണ് തന്റെയും കുടുംബത്തിന്റെയും സ്വപ്നം. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനുവേണ്ടി ചെയ്യാൻകഴിയുന്നത് എന്തും ചെയ്യുമെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഡോ. സുലേഖ മത്സരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചിരുന്നു.

അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചപ്പോഴേക്കും സുലേഖയുടെ പേരാണ് കോൺഗ്രസിൽ ഉയർന്നുവന്നത്. സുലേഖയെ തന്നെ അരുവിക്കരയിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. പക്ഷേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒരുമിച്ച് നടത്തിയ നീക്കങ്ങൾക്ക് സുലേഖ പൂർണസമ്മതം മൂളിയിട്ടില്ല.

ബാർ കോഴ വിവാദവും സോളാർ കേസുമെല്ലാം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രീയമായി കോൺഗ്രസ് സർക്കാരിന് തിരിച്ചടിയാണ്. ഇതു തെരഞ്ഞെടുപ്പിലെ വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്കയും സുലേഖ മത്സരിക്കാതിരിക്കാൻ കാരണമെന്ന തരത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു.

24 വർഷം അരുവിക്കര പ്രദേശത്തെ ജനപ്രതിനിധിയായിരുന്നു കാർത്തികേയൻ. ഇടതുപക്ഷ സ്വാധീനമേഖലയായിരുന്ന പ്രദേശത്തെ വലതു മുന്നണിയിൽ ഉറപ്പിച്ച് നിറുത്തിയത് കാർത്തികേയന്റെ വ്യക്തിപ്രഭാവമായിരുന്നു. മണ്ഡലത്തിലുടനീളം കാർത്തികേയന്റെ വിടവാങ്ങലിന്റെ ദുഃഖം എല്ലാ വിഭാഗം ജനങ്ങളും പങ്കുവയ്ക്കുകയും ചെയ്തു. ഈ സഹതാപ തരംഗ അരുവിക്കരയിൽ ഉണ്ടാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. സുലേഖയെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. എന്നാൽ മുന്നണിയിലെ പടലപിണക്കങ്ങൾ അടക്കമുള്ള പ്രശ്‌നങ്ങൾ കാരണം സഹതാപ തരംഗം വഴിമാറിയാൽ കാര്യങ്ങൾ മാറി മറിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP