Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വർഷങ്ങൾക്ക് മുമ്പ് ആർ എം പി വിട്ട് സി പി എമ്മിൽ ചേർന്ന ബീനയെ വീണ്ടും ആർ എം പിയിൽ നിന്ന് രാജിവെപ്പിച്ച് സി പി എം; ഇടയ്ക്കിടെ ആർ എം പി യിൽ നിന്ന് രാജിവെക്കാൻ വിധിക്കപ്പെട്ട് ബീന; വാർത്ത കൊടുത്ത് പരിഹാസ്യമായി ദേശാഭിമാനി

വർഷങ്ങൾക്ക് മുമ്പ് ആർ എം പി വിട്ട് സി പി എമ്മിൽ ചേർന്ന ബീനയെ വീണ്ടും ആർ എം പിയിൽ നിന്ന് രാജിവെപ്പിച്ച് സി പി എം; ഇടയ്ക്കിടെ ആർ എം പി യിൽ നിന്ന് രാജിവെക്കാൻ വിധിക്കപ്പെട്ട് ബീന; വാർത്ത കൊടുത്ത് പരിഹാസ്യമായി ദേശാഭിമാനി

കെ വി നിരഞ്ജൻ

കോഴിക്കൊട്: 'ആർ എം പി പേരിന് സ്ഥാനാർത്ഥിയെ നിർത്തും. എന്നിട്ട് യു ഡി എഫിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടും.. ആർ എം പി നേതാക്കളുടെ ഇത്തരം ഏർപ്പാടിൽ മനം മനടുത്താണ് ഞാനടക്കമുള്ളവർ അവരുമായുള്ള ബന്ധം ഉപേക്ഷിച്ച് സി പി എമ്മുമായി സഹകരിക്കാൻ തീരുമാനിക്കുന്നത്.'

ആർ എം പിയിൽ നിന്ന് രാജിവച്ച് സി പി എമ്മിലേക്ക് തിരിച്ചുവന്ന പോളാംകുറ്റിക്കുനി ബീനയുടെ വാക്കുകളുമായാണ് ആർ എം പി വിട്ടു ബീന എൽ ഡി എഫ് സ്ഥാനാർത്ഥി എന്ന തലക്കെട്ടോടെയുള്ള ദേശാഭിമാനി വാർത്ത ആരംഭിക്കുന്നത്. ബീന ഇപ്പോൾ പഞ്ചായത്തിലെ പതിനാലാം വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയാണ്. ഇവരെപ്പോലെ നിരവധി പേരാണ് ആർ എം പി വിട്ട് സിപിഐ എമ്മിലേക്ക് വരുന്നതെന്ന് ദേശാഭിമാനി വാർത്ത ചൂണ്ടിക്കാട്ടുന്നു.

സി പി എം വിട്ട് ചില പ്രവർത്തകർ ആർ എം പിയിൽ ചേർന്ന സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു വാർത്ത ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത്. ഈ വാർത്തയാണ് ഇപ്പോൾ പരിഹാസ്യമായിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ആർ എം പി വിട്ട് സി പി എമ്മിലേക്ക് തിരിച്ചുപോയ വ്യക്തിയാണ് ബീനയെന്നും ഇവരെയാണ് ഇടയ്ക്കിടെ ആർ എം പി യിൽ നിന്ന് രാജിവച്ച് സി പി എമ്മിലേക്ക് എത്തിക്കുന്നതെന്നുമാണ് ആർ എം പിക്കാർ പറയുന്നത്.

നാലു വർഷങ്ങൾക്ക് മുമ്പാണ് ബീന ആർ എം പി വിട്ട് സി പി എമ്മിലേക്ക് പോവുന്നത്. തുടർന്ന് നാലു വർഷമായി സി പി എമ്മിന്റെ പരിപാടികളിൽ പങ്കടെുത്ത് വരുകയാണ് ബീന. ഒന്നര വർഷം മുമ്പ് ഓർക്കാട്ടേരി കച്ചരേി മൈതാനിയിൽ നടന്ന ചടങ്ങിൽ മറ്റ് പാർട്ടിയിൽ നിന്നുള്ള പ്രവർത്തകരെ സി പി എമ്മിലേക്ക് സ്വാഗതം ചെയ്യന്ന ചടങ്ങിൽ അവരെ മാലയിട്ട് സൗകരിച്ചതും ഇതേ ബീനയായിരുന്നു. ഈ ഫോട്ടോ ഫേസ് ബുക്കിൽ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്.

2014 മാർച്ചിൽ ഡി വൈ എഫ് ഐക്കാർ ഈ ഫോട്ടോ ഫേസ് ബുക്കിൽ ഇട്ടത്. ഇതാണ് സഖാവ് ബീന. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആർ എം പി യ്ക്ക് വേണ്ടി മത്സരിച്ച സഖാവ്. ആർ എം പിയുടെ നെറികെട്ട രാഷ്ട്രീയത്തെ എതിർത്ത് സി പി എമ്മലേക്ക് തിരിച്ചുവന്നിരിക്കുന്നു. എന്നാണ് ഫോട്ടോയ്‌ക്കോപ്പമുള്ള പോസ്റ്റിലുള്ളത്..

ഇതിന് മുമ്പ് കലക്ട്രേറ്റ് ഉപരോധത്തിൽ ഓർക്കാട്ടേരിയിൽ നിന്ന് കോഴിക്കൊട്ടേക്ക് പോയ സി പി എം ജാഥയിലും ബിനയുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ ജാഥയുടെ ലീഡർ സ്ഥാനത്തും ഇവർ തന്നെയായിരുന്നു. നാലു വർഷമായി തങ്ങൾക്കോപ്പം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തകയെ പുതുതായി ആർ എം പി വിട്ട് സി പി എമ്മിൽ ചേർന്നു എന്ന രീതിയിൽ അവതരിപ്പിക്കുകയായിരുന്നു സി പി എമ്മും ദേശാഭിമാനിയും. ഇതാണ് ഇപ്പോൾ ഏറെ പരിഹാസത്തിന് ഇടയാക്കിയിരിക്കുന്നത്. വർഷങ്ങളായി സി പി എമ്മിൽ പ്രവർത്തിക്കുന്ന ഒരാളെയാണ് വീണ്ടം വീണ്ടും ആർ എം പിയിൽ നിന്ന് രാജിവെപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ആർ എം പി ക്കാർ പരിഹസിക്കുന്നു.

പാർട്ടിയിലേക്ക് ആളെ സ്വീകരിക്കാനും ബീന, മഹിളാ ജാഥയുടെ ലീഡറാവാനും ബീന, കൊല്ലത്തിൽ മൂന്നു തവണയെങ്കിലും ആർ എം പി വിട്ട് രാജിവച്ച് സി പി എമ്മിൽ ചേരാനും ബീന.. ഇതാണ് ആ പാവം സ്ത്രീയുടെ അവസ്ഥയെന്നും ഫേസ്‌ബുക്കിൽ പരിഹാസം ഉയരുന്നു. വി കെ ബീനയും ബീനാ സുനിലും വട്ടക്കണ്ടി ബീനയും പോളാംകുറ്റിക്കുനി ബീനയുമെല്ലാമായി പാർട്ടിയുടെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും വേഷം കെട്ടേണ്ട ഗതികേടിലുമാണ് ബീനയിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP