Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉരുക്ക് കോട്ടകളിൽ ബിജെപിക്ക് ഞെട്ടിക്കുന്ന തോൽവി; യുപി മുഖ്യമന്ത്രിയുടെ തട്ടകവും നഷ്ടം; ആദിത്യനാഥിന്റെ മണ്ഡലത്തിലും എസ് പി സ്ഥാനാർത്ഥി വിജയിച്ചത് ആധികാരികമായി; ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തിലും തോൽവി; വൈരം മറന്ന് മായാവതിയും മുലായവും ഒന്നിച്ചപ്പോൾ ഉത്തർപ്രദേശിൽ ബിജെപിക്ക് വൻ നാണക്കേട്; നിതീഷും ഒപ്പമുണ്ടായിട്ടും ബിഹാറിലും വിജയിച്ചില്ല; ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ

ഉരുക്ക് കോട്ടകളിൽ ബിജെപിക്ക് ഞെട്ടിക്കുന്ന തോൽവി; യുപി മുഖ്യമന്ത്രിയുടെ തട്ടകവും നഷ്ടം; ആദിത്യനാഥിന്റെ മണ്ഡലത്തിലും എസ് പി സ്ഥാനാർത്ഥി വിജയിച്ചത് ആധികാരികമായി; ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തിലും തോൽവി; വൈരം മറന്ന് മായാവതിയും മുലായവും ഒന്നിച്ചപ്പോൾ ഉത്തർപ്രദേശിൽ ബിജെപിക്ക് വൻ നാണക്കേട്; നിതീഷും ഒപ്പമുണ്ടായിട്ടും ബിഹാറിലും വിജയിച്ചില്ല; ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഗോരഖ്പൂർ: ഗോരഖ്പൂർ: ഉത്തർ പ്രദേശിൽ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ലോക്സഭയിൽ പ്രതിനിധീകരിച്ച ഗോരഖ്പൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഉപേന്ദ്ര ദത്ത് ശുക്ല പരാജയപ്പെട്ടു. ഇവിടെ ബിഎസ്‌പി പിന്തുണയോടെ മൽസരിച്ച എസ്‌പി സ്ഥാനാർത്ഥി പ്രവീൺ കുമാർ നിഷാദ് ഭൂരിപക്ഷം 30,000 കവിഞ്ഞിട്ടുണ്ട്. അഞ്ച് തവണ യോഗി ആദിത്യനാഥ് പ്രതിനിധീകരിച്ച മണ്ഡലമാണ് ഗോരഖ്പൂർ. അങ്ങനെയുള്ള കുത്തക മണ്ഡലത്തിൽ ബിജെപിക്കുണ്ടായ തോൽവി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏറ്റ കനത്ത പ്രഹരമായി വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തോറ്റതിന് പിന്നാലെ ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ബിജെപി തോൽവി രുചിച്ചു.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുൽപൂരിൽ വൻ തോൽവയാണ് എസ്‌പി സ്ഥാനാർത്ഥി നേടിയത്. ഫുൽപുരിൽ എസ്‌പിയുടെ നാഗേന്ദ്ര സിങ് പട്ടേൽ 59,000ത്തിലേറ വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. ഇവിടുത്തെ ബിജെപി സ്ഥാനാർത്ഥി കൗശലേന്ദ്ര സിങ് പട്ടേലാണ് രണ്ടാം സ്ഥാനത്ത്. രണ്ടിടങ്ങളിലും മത്സരിച്ച കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിഹാറിൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇവിടെ അരീര ലോക്സഭാ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർത്ഥി വിജയിച്ചു. സർഫറാസ് അസ്ലമാണ് വിജയിച്ചത്. ആർജെഡിയുടെ സിറ്റിങ് സറ്റാണിത് ഇവിടെ നിയമസഭയിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബിജെപി വിജയിച്ചപ്പോൾ മറ്റൊരു സീറ്റിലും ആർജെഡി സഖ്യം വിജയം കൊയ്തു.

യുപിയിൽ ബിജെപിക്ക് ഞെട്ടിക്കുന്ന തോൽവി, മോദി പ്രഭാവത്തിന്റെ മങ്ങൽ

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യോഗി മൂന്നു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂർ. ഇവിടെയാണ് ബിജെപി വൻ മാർജിനിൽ പരാജയപ്പെട്ടത്. ഗോരഖ്പുരിൽ ഏകപക്ഷീയമായി ജയിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലാണു തകർന്നത്. കഴിഞ്ഞ അഞ്ചു വട്ടം യോഗി ആദിത്യനാഥ് തുടർച്ചയായി ജയിച്ചുവന്ന മണ്ഡലമാണിത്. ഗോരഖ്പുരിൽ ബിജെപിയെ പിന്നിലാക്കി സമാജ് വാദി പാർട്ടി (എസ്‌പി) സ്ഥാനാർത്ഥി പ്രവീൺ കുമാർ നിഷാദ് 30,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. 3,34,463 വോട്ടുകളാണ് എസ്‌പി സ്ഥാനാർത്ഥി പ്രവീൺ കുമാർ നിഷാദ് നേടിയിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി ഉപേന്ദ്ര ദത്ത് ശുക്ല 3,08,593 വോട്ടുകളാണ് നേടിയിരിക്കുന്നത്.

ബി.ജ.പി സിറ്റിങ് സീറ്റായ ഫുൽപുരിൽ സമാജ് വാദി പാർട്ടി (എസ്‌പി) സ്ഥാനാർത്ഥി നരേന്ദ്ര പ്രതാപ് സിങ് പട്ടേൽ വിജയിച്ചു. 59,613 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നരേന്ദ്ര പ്രതാപ് സിങ് വിജയിച്ചത്. 3,42,796 വോട്ടുകളാണ് ഇദ്ദേഹം നേടിയത്. ബിജെപി സ്ഥാനാർത്ഥി കൗശലേന്ദ്ര സിങ് പട്ടേൽ 2,80,535 വോട്ടുകൾ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കേശവ പ്രസാദ് മൗര്യ 2,83,183 വോട്ടുകൾ നേടി വിജയിച്ചിരുന്നു. മൂന്നു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് വിജയിച്ചിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി ഒരു വർഷം പിന്നിടുമ്പോഴെത്തുന്ന ഈ ഫലം, യുപിയിലും ദേശീയ തലത്തിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തേടുന്ന പ്രതിപക്ഷ പാർട്ടികൾക്കു പുത്തനുണർവ് പകരുന്നതാണ്. ബിജെപിയെ തകർക്കാൻ 25 വർഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനിൽക്കുന്നെന്ന പ്രത്യേകതയാണു യുപി ഉപതിരഞ്ഞെടുപ്പിനുള്ളത്. രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് പ്രത്യേകം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ഫുൽപുരിൽ മനീഷ്മിശ്രയും ഗോരഖ്പുരിൽ സുരീത കരീമും. എന്നാൽ രണ്ടിടത്തും കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചു.

ബിഹാറിൽ വീണ്ടും റാന്തൽ വെളിച്ചം

ബിഹാറിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബിജെപി മുന്നണിയുമായിട്ടാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. അഴിമതി കേസിൽ ബിജെപി അഴിക്കുള്ളിലാക്കി ലാലു പ്രസാദിനെ ശിക്ഷിച്ച സാഹചര്യത്തിൽ കേന്ദ്രത്തോടുള്ള ആർജഡിയുടെ മധുര പ്രതികാരം കൂടിയാണ് തെരഞ്ഞെടുപ്പ് വിജയം. ലോക്സഭാ ഉപതിരഞ്ഞെടുപ്പു നടന്ന ബിഹാറിലെ അരരിയയിലും ബിജെപി സ്ഥാനാർത്ഥി തോറ്റു. ഇവിടെ ആർജെഡി സ്ഥാനാർത്ഥി സർഫറാസ് ആലം 43,000ത്തിൽ അധികം വോട്ടുകൾക്കാണ് വിജയിച്ചത്. ആർജെഡിയുടെ സിറ്റിങ് സീറ്റാണിത്. ആർജെഡി എംപിയുടെ മരണത്തെത്തുടർന്നാണ് അരരിയയിൽ തിരഞ്ഞെടുപ്പു വേണ്ടിവന്നത്.

അതേസമയം, ഉപതിരഞ്ഞെടുപ്പു നടക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ബാബുവയിൽ ബിജെപി സ്ഥാനാർത്ഥി റിങ്കി റാണി പാണ്ഡെ ജയിച്ചു. ഇവരുടെ ഭർത്താവ് ആനന്ദ് ഭൂഷൻ പാണ്ഡെയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടന്നത്. കോൺഗ്രസിലെ ശംഭു പട്ടേലിനെ തോൽപ്പിച്ചാണ് റിങ്കി ബിജെപിക്കായി സീറ്റ് നിലനിർത്തിയത്. അതേസമയം, ജെഹനാബാദിൽ ആർജെഡി സ്ഥാനാർത്ഥി കുമാർ കൃഷ്ണ മോഹനും ജയിച്ചുകയറി. ജെഡിയു സ്ഥാനാർത്ഥി അഭിറാം ശർമയെ 35,036 വോട്ടുകൾക്കാണ് കൃഷ്ണ മോഹൻ തോൽപ്പിച്ചത്.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ ബിജെപിക്ക് തീരെ എളുപ്പമല്ല എന്നു തന്നെയാണ് ഗൊരഖ്പുരും ഫൂൽപുരും അരാറിയയും നൽകുന്ന സൂചന. ഹിന്ദി മേഖലയൽ മോദിക്കെതിരായ അതൃപ്തി വർദ്ധിച്ചുവരുന്നു എന്നത് വ്യക്താണ്. 2014-ൽ ഉത്തരേന്ത്യ ബിജെപി. മിക്കവാറും തൂത്തുവാരുകയായിരുന്നു. ബിഹാരും യുപിയും ഇതിൽ നിർണായകമായിരുന്നു. ഗുജറാത്തിൽ 26 ലോക്സഭ സീറ്റിൽ ഇരുപത്താറും രാജസ്ഥാനിൽ ഇരുപത്തഞ്ചിൽ ഇരുപത്തഞ്ചും മദ്ധ്യപ്രദേശിൽ ഇരുപത്തൊമ്പതിൽ ഇരുപത്തേഴും ഝാർഖണ്ഡിൽ പതിനാലിൽ പന്ത്രണ്ടും ഹിമാചലിൽ നാലിൽ നാലും ഉത്തരാഖണ്ഡിൽ അഞ്ചിൽ അഞ്ചും ഹരിയാനയിൽ പത്തിൽ ഏഴും ഡൽഹിയിൽ ഏഴിൽ ഏഴും ബിജെപി. കൊയ്തെടുത്തു. ഈ നേട്ടമാണ് ഇപ്പോൾ തിരിച്ചടിയായി മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP