Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'രാമക്ഷേത്രം നിർമ്മിക്കാൻ കോടതി അനുവദിക്കുന്നതാണ് നല്ലത്; അല്ലെങ്കിൽ മറ്റ് വഴി നോക്കേണ്ടി വരും; ജനങ്ങൾക്ക് ഞങ്ങൾ കൊടുത്ത വാക്കാണ്; രാമക്ഷേത്രം ഓരോ ഹിന്ദുവിന്റെയും ആവശ്യമാണ്‌'; അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻ്പ് രാമക്ഷേത്രനിർമ്മാണം തുടങ്ങുമെന്ന് കോടതിയെ വെല്ലുവിളിച്ച് ബിജെപി സമാജികൻ രാം വിലാസ് വേദാന്തി

'രാമക്ഷേത്രം നിർമ്മിക്കാൻ കോടതി അനുവദിക്കുന്നതാണ് നല്ലത്; അല്ലെങ്കിൽ മറ്റ് വഴി നോക്കേണ്ടി വരും; ജനങ്ങൾക്ക് ഞങ്ങൾ കൊടുത്ത വാക്കാണ്; രാമക്ഷേത്രം ഓരോ ഹിന്ദുവിന്റെയും ആവശ്യമാണ്‌'; അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻ്പ് രാമക്ഷേത്രനിർമ്മാണം തുടങ്ങുമെന്ന് കോടതിയെ വെല്ലുവിളിച്ച് ബിജെപി സമാജികൻ രാം വിലാസ് വേദാന്തി

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ബിജെപിയുടെ മുഖ്യഅജണ്ടയായ രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന്‌ പിന്നോട്ടില്ലെന്ന് കോടതിയെ വെല്ലുവിളിച്ച് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്ര നിർമ്മാണം തുടങ്ങുമെന്ന് കരുതുന്നതാണ് ബിജെപി സാമാജികൻ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയിലൂടെ പുറത്തു വരുന്നത്. എന്തൊക്കെ എതിർപ്പ് വന്നാലുംഅടുത്ത ലോക്‌സാഭാ തിരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്ര നിർമ്മാണം തുടങ്ങുമെന്നായിരുന്നു ബിജെപി നിയമസഭാ സാമാചികനായ രാം വിലാസ് വേദാന്തി പറഞ്ഞത്.

രാം വിലാസ് വേദാന്തിയുടെ പ്രസ്താവനയോടെ സംഭവം ഏറെ വിവാദമാകുകയും ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വേദിയിലിരിത്തിയായിരുന്നു വേതാന്തിയുടെ പ്രസ്താവന നടത്തിയത്. കോടതി വിധി വരെ കാത്തിരിക്കില്ലെന്നും രാമന്റെ ജന്മദേശത്ത് ക്ഷേത്രം നിർമ്മിക്കുക തന്നെ ചെയ്യുമെന്നും വേദാന്തി വ്യക്തമാക്കിയിരുന്നു.

രാമക്ഷേത്രം നിർമ്മിക്കാൻ കോടതി അനുവദിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ മറ്റ് വഴി നോക്കേണ്ടി വരും. ജനങ്ങൾക്ക് ഞങ്ങൾ കൊടുത്ത വാക്കാണ് അവിടെ രാമക്ഷേത്രം ഉയരുമെന്നത്. രാമക്ഷേത്രം ഓരോ ഹിന്ദുവിന്റെയും  ആവശ്യമാണ്‌ ''- വേതാന്തി പറഞ്ഞു. മഹന്ത് നൃത്യ ഗോപാൽ ഘോഷിന്റെ ജന്മദിനാഘോഷത്തിനിടെയായിരുന്നു വേദാന്തിയുടെ പ്രഖ്യാപനം.

രാമ ജന്മഭൂമിയായ അയോദ്യയിൽ രാമക്ഷേത്രം നിർമ്മിച്ചില്ലെങ്കിൽ രാമന്റെ ശാപമേൽക്കുമെന്ന് ബിജെപി നേതാവ് മുൻപ് പ്രസ്താവന നടത്തിയിരുന്നു. രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന തരത്തിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതും പ്രസ്താവന നടത്തിയിരുന്നു. രാക്ഷേത്ര നിർമ്മാണ  പ്രശ്‌നം സുപ്രീം കോടതി പരിഗണനയിൽ നിൽക്കവേയാണ് കോടതിയെ വെല്ലുവിളിച്ച് ബിജെപി സമാജികൻ കഴിഞ്ഞദിവസം രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP