Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പോൾ തെരഞ്ഞെടുപ്പു നടന്നാൽ ബിജെപി ഒറ്റയ്ക്ക് 314 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ സർവേ; മുസ്ലിം വോട്ടർമാർക്കും കോൺഗ്രസിനേക്കാൾ ഇഷ്ടം ബിജെപിയോട്; 100 ദിവസം കൊണ്ട് ഇന്ത്യൻ ഹൃദയം കയ്യിലെടുത്ത് മോദി

ഇപ്പോൾ തെരഞ്ഞെടുപ്പു നടന്നാൽ ബിജെപി ഒറ്റയ്ക്ക് 314 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ സർവേ; മുസ്ലിം വോട്ടർമാർക്കും കോൺഗ്രസിനേക്കാൾ ഇഷ്ടം ബിജെപിയോട്; 100 ദിവസം കൊണ്ട് ഇന്ത്യൻ ഹൃദയം കയ്യിലെടുത്ത് മോദി

മിന്നുന്ന തെരഞ്ഞെടുപ്പ് വിജയത്തിലൂടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ 100 ദിവസത്തോട് അടുക്കുമ്പോൾ പ്രചാരണ കാലത്ത് വമ്പൻ വാഗ്ദാനങ്ങൾ മുന്നോട്ടു വച്ച മോദി വാക്കു പാലിക്കുന്നുവെന്നാണ് ഇന്ത്യക്കാർ കരുതുന്നെതന്ന് സർവേ. ഇപ്പോൽ ഒരു തെരഞ്ഞെടുപ്പ് നന്നാൽ മേയിൽ ബിജെപിക്കു ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ അവർക്കു ലഭിക്കുമെന്നും ഇന്ത്യാ ടുഡേ ഗ്രൂപ്പും ഹൻസ റിസർച്ചും ചേർന്ന് സംഘടിപ്പിച്ച 'രാഷ്ട്രം എങ്ങെന ചിന്തിക്കുന്നു' എന്ന സർവേയിൽ പറയുന്നു. മോദിക്കു വോട്ടു ചെയ്തവരെല്ലാം അദ്ദേഹത്തിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കുന്നു. പ്രധാനമന്ത്രി പദവിക്ക് ഏറ്റവും മികച്ച വ്യക്തി മോദി തന്നെയാണെന്ന് 57 ശതമാനം പേരും കരുതുന്നതായും പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ സർവേ ഫലം വ്യക്തമാക്കുന്നു.

മറ്റു മന്ത്രിമാരെ മോദി അപ്രസക്തരാക്കിയെന്ന് സർവേയിൽ പ്രതികരിച്ച 48 ശതമാനം പേരും കരുതുന്നു. ആർ എസ് എസ് അജണ്ടകളെ പ്രതിരോധിക്കാൻ മോദിക്കു കഴിയുമെന്ന് 47 ശതമാനം പേരും പറയുന്നു. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ മോദിക്ക് വോട്ടു ചെയ്യാൻ തയ്യാറായി 48 ശതമാനം പേരും മുന്നോട്ടു വന്നു. മോദിയുടെ വ്യക്തിഗത ജനസമ്മതിയെക്കാൾ കുറവാണിത്. മെയ്‌ 16-നു ലഭിച്ച സീറ്റുകളേക്കാൾ 32 സീറ്റുകൾ കൂടി വർധിച്ച് ബിജെപി 314 സീറ്റു വരെ നേടുമെന്ന് സർവേ പറയുന്നു. മോദി പ്രതിനിധീകരിക്കുന്നത് വികസനത്തെയാണെന്ന് 46 ശതമാനം പേരും അദ്ദേഹത്തിന്റെ ജയം വികസനത്തിനായുള്ള ജനവിധിയാണെന്ന് 70 ശതമാനം പേരും പറയുന്നു. മോദി മന്ത്രി സഭ മികച്ചതാണെന്നാണ് 78 ശതമാന പേരുടേയും അഭിപ്രായം.

ആർഎസ്എസിന്റെ സ്വാധീനം അദ്ദേഹത്തിനുമേൽ ഉണ്ടാകുമെന്ന് പലരും കരുതുന്നുണ്ടെങ്കിലും മോദിയുടെ വിജയം ഹിന്ദു തീവ്രവാദകൾക്ക് തുണയാകില്ലെന്നാണ് പ്രതികരിച്ചവരിൽ അഞ്ചിൽ മൂന്ന് പേരും പറഞ്ഞത്. ദാരിദ്ര്യം (23 ശതമാനം), അഴിമതി (22 ശതമാനം), വിലകയറ്റം (18 ശതമാനം) എന്നീ പ്രശ്‌നങ്ങളാണ് മോദി എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടവയെന്ന് സർവേ വ്യക്തമാക്കുന്നു. മോദി സർക്കാരിനു കീഴിയിൽ സുരക്ഷിതരാണെന്ന് 76 ശതമാനം പേരും വിശ്വസിക്കുന്നു. മുസ്ലിംകൾ പോലും (68 ശതമാനം) ഇങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ 69 ശതമാനം പേരും പാഠ പുസ്തക പരിഷ്‌കരണം ആവശ്യപ്പെടുന്നു. സ്‌കൂളുകളിൽ ലൈംഗിക പാഠങ്ങൾ ഉൾപ്പെടുത്തണമെന്ന് 51 ശതമാനം പേരും പറയുന്നു.

2004 മേയിൽ അധികാരത്തിലെത്തിയ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിയെ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നി്ട്ടപ്പോൾ നടത്തിയ രാഷ്ട്രം എങ്ങനെ ചിന്തിക്കുന്നുവെന്ന സർവേയിലും ഭരിക്കുന്ന പാർട്ടിക്ക് ജനസമ്മിതി വർധിച്ചുവെന്നു തന്നെയായിരുന്നു ഫലം. അന്ന് യുപിഎ നേടിയ 234 ലോക്‌സഭാ സീറ്റുകൾ പുതിയ തെരഞ്ഞെടുപ്പു നടത്തിയാൽ 285 ആയി കുത്തനെ ഉയരുമെന്നായിരുന്നു സർവേ ഫലം.

Graphics Courtesy: Daily Mail

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP