Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാറ് പൂട്ടുമ്പോൾ ഖജനാവ് കാലിയാകും! 7500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിൽ കെ എം മാണി; പെട്ടന്നുള്ള തീരുമാനം കടുത്തു പോയെന്ന് വിമർശിച്ച് മന്ത്രിമാരും

ബാറ് പൂട്ടുമ്പോൾ ഖജനാവ് കാലിയാകും! 7500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിൽ കെ എം മാണി; പെട്ടന്നുള്ള തീരുമാനം കടുത്തു പോയെന്ന് വിമർശിച്ച് മന്ത്രിമാരും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾക്കെല്ലാം താഴ് വീഴുമ്പോൾ ആശങ്ക മുഴുവനും ധനമന്ത്രി കെ എം മാണിക്കാണ്. അരയും തലയും മുറുക്കി രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ധനവകുപ്പിന്റെ നെഞ്ചത്തടിക്കുന്ന തീരുമാനമാണ് ബാർ പൂട്ടാനുള്ളത്. 7500 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി ഖജനാവിന് ഉണ്ടാകുക എന്നതാണ് കെ എം മാണി ഇന്ന് മന്ത്രിസഭാ യോഗത്തിൽ അറിയിച്ചത്. സുധീരന്റെ നിലപാടിനെ ചെറുക്കാനായി വാശിച്ച് ബാറുകൾ മുഴുവനും പൂട്ടേണ്ട എന്ന അഭിപ്രായമാണ് മന്ത്രിസഭാ യോഗത്തിൽ ഇന്ന് പൊതുവേ ഉയർന്നത്. ബാറ് പൂട്ടും മുമ്പ് കുറച്ചുകൂടി ആലോചന വേണമായിരുന്നു എന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു.

അതേസമയം, ബാർ വിഷയത്തിൽ നിയമം മാറ്റണോ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാൽ മതിയോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യുഡിഎഫ് യോഗത്തിൽ തീരുമാനമെടുത്തത് ബാറിന്റെ കാര്യത്തിൽ മാത്രമാണ്. വൈൻ ബിയർ പാർലറുകളുടെ കാര്യത്തിൽ ഇപ്പോൾ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിയർ, വൈൻ പാർലറുകൾ കൂടി പൂട്ടുന്ന സ്ഥിതിവിശേഷമുണ്ടായാൽ കാര്യങ്ങൾ ഗുരുതരമാകുമെന്ന് ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം വിമർശനങ്ങൾക്കിടയിലും സർക്കാറിന്റെ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇനിയുള്ള എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP