Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയങ്ക ഗാന്ധിയെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ..! ഇന്ദിരയുടെ മുഖച്ഛായയുള്ള പ്രിയങ്കയ്ക്കായി പാർട്ടിയിൽ മുറവിളി പതിവുപോലെ വീണ്ടും; തിരിച്ചടികളിൽ ഉഴറുന്ന കോൺഗ്രസിന് ഉണർവു നൽകാൻ പ്രിയങ്ക ഇനിയെങ്കിലും എത്തുമോ?

പ്രിയങ്ക ഗാന്ധിയെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ..! ഇന്ദിരയുടെ മുഖച്ഛായയുള്ള പ്രിയങ്കയ്ക്കായി പാർട്ടിയിൽ മുറവിളി പതിവുപോലെ വീണ്ടും; തിരിച്ചടികളിൽ ഉഴറുന്ന കോൺഗ്രസിന് ഉണർവു നൽകാൻ പ്രിയങ്ക ഇനിയെങ്കിലും എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രിയങ്കയെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ.. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസ് നേതാക്കൾ ഇങ്ങനെ അലമുറയിടാൻ തുടങ്ങിയിട്ട് ഇത് കുറച്ചുകാലമായി. ഇന്ത്യകണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയായ ഇന്ദിരാ ഗാന്ധിയുടെ മുഖച്ഛായയുള്ള കൊച്ചുമകൾക്ക് വേണ്ടി പതിവുപോലെ ഇത്തവണയും കോൺഗ്രസിൽ മുറവിളികൾ ഉയർന്നുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഹുൽ ഗാന്ധി നിറംമങ്ങിയ വേളയിൽ കോൺഗ്രസിൽ പ്രിയങ്കയ്ക്ക് വേണ്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ, സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും മണ്ഡലത്തിൽ മാത്രം ഒതുങ്ങി പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചരണം. എന്നാൽ, ചുരുങ്ങിയ ദിവസങ്ങൾകൊണ്ടുതന്നെ കോൺഗ്രസിന് ചെറിയ തോതിൽ ഉണർവു നൽകാൻ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു. മോദിയുടെ നെഞ്ചളവിനെ ചോദ്യം ചെയ്ത് മാദ്ധ്യമങ്ങളിലും ചുരുങ്ങിയ ദിവസങ്ങളിൽ അവർ നിറഞ്ഞു നിന്ന്.

ഇതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയം നേരിട്ടപ്പോഴും കോൺഗ്രസിൽ പ്രിയങ്കയ്ക്ക് വേണ്ടിയുള്ള മുറവിളികൾ ഉയർന്നു. ഇത്തവണ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ പ്രിയങ്കയ്ക്ക് വേണ്ടി രംഗത്തെത്തി. രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കാൻ പോലും ചില നേതാക്കൾ തയ്യാറായി. രാഹുലിന്റെ മൗനം പാർട്ടിക്ക് ദോഷം ചെയ്‌തെന്ന് ചില നേതാക്കൾ പരസ്യമായി തന്നെ പറഞ്ഞു. ഇപ്പോൾ 'കോൺഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യവുമായി അമിത് ഷായും മോദിയും മുന്നോട്ടു പോകുന്നതിനിടെയാണ് ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ ഷോക്ക് നൽകി ആം ആദ്മി ഉദയം ചെയ്യുന്നത്. ഇതോടെ കോൺഗ്രസ് പ്രവർത്തകർ മുൻകാലങ്ങളിൽ എന്ന പോലെ പ്രിയങ്കയ്ക്ക് വേണ്ടിയുള്ള മുറവിളികൾ കൂട്ടി രംഗത്തെത്തി.

ഇന്ന് റിസർട്ട് വരുന്നതിനിടെ പാർട്ടി ഓഫിസിനു മുന്നിൽ പ്രവർത്തകർ പ്രതിഷേധവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കണെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. 15 വർഷക്കാലം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായിരുന്നു ഇത്തവണത്തേത്. ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാദ്ധ്യമങ്ങൾ പോകും കോൺഗ്രസിനെ കൈവെടിയുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന് വേണ്ടിയുള്ള മുറവിളികൾ ശക്തമാകുന്നത്.

നിലവിലെ സാഹചര്യത്തിൽ തിരിച്ചടികളിൽ നിന്നും കരകയറാൻ കോൺഗ്രസിന് അടിത്തറ വിപുലപ്പെടുത്തേണ്ടതുണ്ട്. മോദി സർക്കാറിന്റെ നയങ്ങൾ വിലയിരുത്തി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ അവസരം നോക്കി പ്രിയങ്കയെ കളത്തിലിറക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നതും. നേരത്തെ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രിയങ്കയ്ക്ക് വേണ്ടി ശക്തമായ ആവശ്യങ്ങളാണ് ഉയരുന്നത്.

പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് തടസമായിരുന്നത് അവരുടെ ഭർത്താവ് റോബർട്ട് വധേരയുടെ ഭൂമി ഇപാടുകളായിരുന്നു. ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ ഇമേജ് മാറാൻ ഇടയാക്കിയതും വധേരയുടെ ഇടപാടുകൾ തന്നെയായിരുന്നു. ബിജെപി വധേരയെ ആയുധമാക്കി കളിച്ചപ്പോൾ കോൺഗ്രസ് തീർത്തും പിന്നോട്ടു പോയി. അതുകൊണ്ട് തന്നെ ബിജെപി പേടിയിൽ പ്രിയങ്ക പിന്നോക്കം പോകുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം തീർത്തും വ്യത്യസ്തമാണ്. ഇന്ദിരാ പ്രിയദർശിനിയുടെ മുഖച്ഛായയുള്ള പ്രിയങ്ക ഗാന്ധി വന്നാൽ മാത്രമേ കോൺഗ്രസിന്റെ നഷ്ടപ്രതിച്ഛായ വീണ്ടെടുക്കാൻ സാധിക്കൂവെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. എന്നാൽ കുടുംബം നയിക്കുന്ന പാർട്ടിയെന്ന പ്രചരണം ശക്തമാകാൻ ഇത് ഇടയാക്കുമെന്നതാണ് പ്രധാന തടസവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP