Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരസ്യബോർഡുകളിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രം വേണ്ട; തെരഞ്ഞെടുപ്പ് അടുത്ത അഞ്ചു സംസ്ഥാനങ്ങളിൽ പരസ്യങ്ങളിലെ നേതാക്കളുടെ ചിത്രം നീക്കം ചെയ്യണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ

പരസ്യബോർഡുകളിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രം വേണ്ട; തെരഞ്ഞെടുപ്പ് അടുത്ത അഞ്ചു സംസ്ഥാനങ്ങളിൽ പരസ്യങ്ങളിലെ നേതാക്കളുടെ ചിത്രം നീക്കം ചെയ്യണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. പരസ്യബോർഡുകളിൽ നിന്ന് രാഷ്ട്രീയ നേതാക്കളുടെ ചിത്രം നീക്കം ചെയ്യണമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശം.

ഭരണ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് നേതാക്കളോ സർക്കാർ സ്ഥാപനങ്ങളോ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ നീക്കംചെയ്യുകയോ മറയ്ക്കുകയോ ചെയ്യണം. എന്നാൽ, കുടുംബാസൂത്രണം, സാമൂഹ്യക്ഷേമം തുടങ്ങി, പൊതുജനങ്ങൾക്കുള്ള ബോധവൽകരണവുമായി ബന്ധപ്പട്ട സർക്കാർ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തടസമില്ല.

പക്ഷേ, അവയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നേട്ടങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, നേതാക്കളുടെ പേരുകളോ പാർട്ടി ചഹ്നങ്ങളോ ഉൾപ്പെടുന്നുണ്ടെങ്കിലും അവ നീക്കം ചെയ്യണം. ഇത്തരത്തിലുള്ള പോസ്റ്ററുകളോ പരസ്യ ബോർഡുകളോ ഉപയോഗിച്ചാൽ അത് പൊതുമുതൽ ഉപയോഗിച്ചു തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫെബ്രുവരി നാല് മുതൽ മാർച്ച് എട്ട് വരെയാണ് അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്. ഉത്തർ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP