Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്നസെന്റും പി കരുണാകരനും അടുത്ത തവണ മത്സരിക്കില്ല; ആലപ്പുഴയിലെ തോമസ് ഐസക്കിനെ നിർത്താനുള്ള ആലോചനയും വേണ്ടെന്ന് വച്ചു; വടകര, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, കോട്ടയം സീറ്റുകൾ പിടിച്ചെടുക്കാൻ പ്രത്യേക പദ്ധതികൾ; ജില്ലാ സെക്രട്ടറി പദവി ഒഴിഞ്ഞ പി രാജീവിനും കെഎൻ ബാലഗോപാലിനും മുഹമ്മദ് റിയാസിനും സീറ്റ് നൽകും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20ൽ 18ഉം പിടിച്ചെടുക്കാനുള്ള സിപിഎം പദ്ധതി ഇങ്ങനെ

ഇന്നസെന്റും പി കരുണാകരനും അടുത്ത തവണ മത്സരിക്കില്ല; ആലപ്പുഴയിലെ തോമസ് ഐസക്കിനെ നിർത്താനുള്ള ആലോചനയും വേണ്ടെന്ന് വച്ചു; വടകര, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, കോട്ടയം സീറ്റുകൾ പിടിച്ചെടുക്കാൻ പ്രത്യേക പദ്ധതികൾ; ജില്ലാ സെക്രട്ടറി പദവി ഒഴിഞ്ഞ പി രാജീവിനും കെഎൻ ബാലഗോപാലിനും മുഹമ്മദ് റിയാസിനും സീറ്റ് നൽകും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20ൽ 18ഉം പിടിച്ചെടുക്കാനുള്ള സിപിഎം പദ്ധതി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്നസെന്റ് മത്സരിക്കില്ല. ചാലക്കുടിയിൽ പകരം മുഖങ്ങൾക്കായുള്ള അന്വേഷണം സിപിഎം തുടങ്ങി. കാസർകോട്ട് മൂന്ന് ടേം പൂർത്തിയാക്കിയ പി കരുണാകരനും സീറ്റ് നൽകില്ല. ഈ രണ്ട് പേരൊഴികെ സിറ്റിങ് എംപി.മാരെയും മത്സരിപ്പിക്കാൻ സിപിഎമ്മിൽ ധാരണ.

മന്ത്രിമാരും എംഎ‍ൽഎ.മാരും മത്സരരംഗത്തുണ്ടാവില്ല. രണ്ടുദിവസം മുമ്പുചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥി നിർണയം ചർച്ചയായില്ലെങ്കിലും നേതൃതലത്തിൽ പ്രാഥമിക ധാരണ ഉണ്ടായിട്ടുണ്ട്. ഇതോടെ ആലപ്പുഴയിൽ തോമസ് ഐസക് മത്സരിക്കില്ലെന്ന് ഉറപ്പായി. മന്ത്രിമാർ മത്സരിച്ച് തോൽക്കുന്നത് പിണറായി സർക്കാരിന് പേരു ദോഷമാകും. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ തോമസ് ഐസകിനെ നിറുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. ആകെയുള്ള 20 സീറ്റിൽ 18ഉം ജയിക്കാനാണ് നീക്കം. ലീഗ് കോട്ടയായ മലപ്പുറവും പൊന്നാനിയും വരെ വിറപ്പിക്കുന്ന തരത്തിലാകും സ്ഥാനാർത്ഥികളെ നിർത്തുക.

കോഴിക്കോട്, ആലപ്പുഴ, കോട്ടയം ലോക്സഭാ സീറ്റുകൾ പിടിച്ചെടുക്കാൻ അനുയോജ്യരായ സ്ഥാനാർത്ഥികൾ എംഎ‍ൽഎ.മാരിൽ ഉണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്ന തീരുമാനങ്ങൾ ഒഴിവാക്കും. വടകര, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, കോട്ടയം സീറ്റുകൾ പിടിച്ചെടുക്കാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. പൊന്നാനിയിൽ അനുയോജ്യനായ സ്വതന്ത്രനെ കണ്ടെത്തും. പി. കരുണാകരന് പകരം കെ.പി. സതീഷ്ചന്ദ്രനും ഇന്നസെന്റിന് പകരം കെ. രാധാകൃഷ്ണനോ പി. രാജീവോ മത്സരിച്ചേക്കും. കൊല്ലത്ത് കെ.എൻ. ബാലഗോപാൽ സ്ഥാനാർത്ഥിയാവും. കോഴിക്കോട്ട് ഡി.വൈ.എഫ്‌.െഎ. അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റിയാസാവും സ്ഥാനാർത്ഥി.

എറണാകുളത്തേക്കും പി രാജീവിനെ മത്സരിപ്പിച്ചേക്കും. കൂടുതൽ പേർ ജയിച്ചാൽ ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി കൂടും. ബംഗാളിലും ത്രിപുരയിലും തകർന്നടിഞ്ഞതു കൊണ്ട് കേരളത്തിൽ മാത്രമാണ് സിപിഎമ്മിന് പ്രതീക്ഷകളുള്ളത്. ഈ സാഹചര്യത്തിലാണ് മികച്ച സ്ഥാനാർത്ഥികളെ നിർത്തി പരമാവധി സീറ്റുകൾ നേടാനുള്ള നീക്കം. ദേശീയ നേതാവായി പിണറായി വിജയന് മാറാനുള്ള തന്ത്രങ്ങളൊരുക്കാനും കൂടുതൽ സീറ്റുകൾ ആവശ്യമായുണ്ട്. ഇത് കൂടി മുന്നിൽ കണ്ടാണ് സിപിഎം ചർച്ചകൾ.

അടുത്ത ഏപ്രിലിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് സംഘടനാപരമായ ഒരുക്കങ്ങളും സിപിഎം. ആരംഭിച്ചു. ഈ മാസം 31-ന് മുമ്പ് നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ ശില്പശാലകൾ നടത്തും. ബൂത്ത് സെക്രട്ടറിമാർ വരെയുള്ളവർ ശില്പശാലകളിൽ പങ്കെടുക്കും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിച്ച സംഘടനാ സംവിധാനത്തിന്റെ മാതൃകയായിരിക്കും ലോകസഭാ തിരഞ്ഞെടുപ്പിനും സ്വീകരിക്കുക. ആലപ്പുഴയും കൊല്ലവും കോട്ടയവും ജയിച്ചേ മതിയാകൂവെന്ന തീരുമാനത്തിലാണ് സിപിഎം. 

കൊല്ലത്ത് എൻകെ പ്രേമചന്ദ്രനെ ബാലഗോപാലിനെ ഇറക്കി തോൽപ്പിക്കാനാണ് ശ്രമം. എൻ എസ് എസ് വോട്ടുകൾ ആകർഷിക്കാനാണ് ബാലഗോപാലിനെ തന്നെ മത്സരിപ്പിക്കുന്നത്. ആലപ്പുഴയിൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. സിനിമാ താരത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇവിടെ മത്സരിപ്പിക്കാനുള്ള സാധ്യതയും ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP