Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടൈറ്റാനിയം പ്ലാന്റിന്റെ കാര്യത്തിൽ സിപിഐ(എം) നേതാക്കളുടെ ഇടപെടലുണ്ടായെന്ന് ആരോപണം; മലിനീകരണ നിയന്ത്രണബോർഡ് മുൻ ചെയർമാന്റെ വെളിപ്പെടുത്തൽ നുണയെന്ന് ആനത്തലവട്ടം ആനന്ദൻ

ടൈറ്റാനിയം പ്ലാന്റിന്റെ കാര്യത്തിൽ സിപിഐ(എം) നേതാക്കളുടെ ഇടപെടലുണ്ടായെന്ന് ആരോപണം; മലിനീകരണ നിയന്ത്രണബോർഡ് മുൻ ചെയർമാന്റെ വെളിപ്പെടുത്തൽ നുണയെന്ന് ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: ടൈറ്റാനിയം മാലിന്യപ്ലാന്റിന്റെ കാര്യത്തിൽ സിപിഐ(എം) ഇടപെടലുണ്ടായതായി വെളിപ്പെടുത്തൽ. മലിനീകരണ നിയന്ത്രണബോർഡ് മുൻ ചെയർമാൻ ഡി ജയപ്രസാദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്ലാന്റിന് തടസം നിൽക്കരുതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ഇതുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിച്ചതെന്ന് ജയപ്രസാദ് പറഞ്ഞു.

തൊഴിലാളി യൂണിയൻ നേതാവും മണക്കാട് സ്വദേശിയുമായ ജയനും ഇതിനോട് അനുകൂല സമീപനം എടുത്തയാളാണെന്നും ജയപ്രസാദ് പറഞ്ഞു. പ്ലാന്റിന് തടസം നിൽക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പിന്നീട് ഇതുസംബന്ധിച്ച ഫയലുകൾ നോക്കുന്നതിൽ നിന്നും തന്നെ തടഞ്ഞു. ഈ വിഷയത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്റെ ഭാഗം പൂർണമായി കേൾക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജയപ്രസാദ് എന്നയാളെ അറിയില്ലെന്നും പ്ലാന്റിന്റെ കാര്യവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ആരോടും സംസാരിച്ചിട്ടില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ജയപ്രസാദ് നുണപറയുകയാണ്. ഇയാളുമായി സംസാരിക്കുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല. ഇത്തരം വെളിപ്പെടുത്തൽ നടത്തുന്നതിന് പിന്നിൽ എന്താണെന്ന് അറിയില്ലെന്നും ആനത്തലവട്ടം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരെ പ്രതികളാക്കേണ്ടെന്ന് വിജിലൻസിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെ, 258 കോടി രൂപയുടെ അഴിമതിക്കേസിന്റെ പാപഭാരം മുഴുവൻ ഉദ്യോഗസ്ഥരുടെ തലയിലാകുമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP