Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോൽവി എന്റേത്, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാൻ സാധിക്കാത്തതിന് മാപ്പു ചോദിക്കുന്നു; പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തേണ്ടെന്ന് കിരൺ ബേദി

തോൽവി എന്റേത്, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാൻ സാധിക്കാത്തതിന് മാപ്പു ചോദിക്കുന്നു; പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തേണ്ടെന്ന് കിരൺ ബേദി

ന്യൂഡൽഹി: അണ്ണാ ഹസാരെയുടെ പാളയത്തിൽ നിന്നും ബിജെപി പാളയത്തിലെത്തിയത് കിരൺ ബേദിയെന്ന പൊതുപ്രവർത്തക കാണിച്ച ഏറ്റവും വലിയ മണ്ടത്തരമായെന്നത് തെളിയിക്കുന്നതായിരുന്നു ഡൽഹി തെരഞ്ഞെടുപ്പ് ഫലം. ഒരുകാലത്ത് ഒപ്പംനിന്ന് അഴിമതിക്കെതിരെ പോരാടിയവർ എതിർചേരിയിൽ നിന്ന് പോരടിച്ചപ്പോൾ വിജയം കെജ്രിവാളിനൊപ്പമായി. അരവിന്ദ് കെജ്രിവാളെന്ന ജനകീയ നേതാവിന്റെ പിന്നിൽ ജനങ്ങൾ അണിനിരന്നപ്പോൾ വിജയം അദ്ദേഹത്തിനൊപ്പമാകുകയായിരുന്നു. എന്നാൽ ആം ആദ്മി തരംഗം ആഞ്ഞുവീശിയപ്പോൾ കിരൺ ബേദിയും തോൽവി രുചിച്ചു.

ആം ആദ്മി സ്ഥാനാർത്ഥി എസ്.കെ.ബഗ്ഗയോട് 2476 വോട്ടുകൾക്കായിരുന്നു ബേദിയുടെ കൃഷ്ണനഗറിലെ പരാജയം. ബിജെപി തോറ്റാലും ജയിച്ചാലും ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്ന് കിരൺ ബേദി നേരത്തെ പറഞ്ഞിരുന്നു. വിജയിച്ച ശേഷവും കിരൺ ബേദി ബിജെപിക്കൊപ്പം നിന്നുകൊണ്ടാണ് വാർത്താസമ്മേളനം നടത്തിയത്. തോൽവി, എന്റേതാണെന്നും അതുകൊണ്ട് പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും കിരൺ ബേദി പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാൻ സാധിക്കാത്തതിനാൽ മാപ്പു ചോദിക്കുന്നു. എന്നാൽ ഭാരതത്തിന്റെ താൽപ്പര്യം മുൻനിർത്തി ബിജെപിയിൽ തന്നെ ഉറച്ചു നിൽക്കുമെന്നും അവർ പറഞ്ഞു. പാർട്ടിയിൽ നിന്നും തനിക്ക് മികച്ച പിന്തുണ ലഭിച്ചെന്നും കിരൺ ബേദി വ്യക്തമാക്കി.

നേരത്തെ ഡൽഹിയിൽ വിജയിക്കാൻ സാധ്യതയില്ലെന്ന് മുന്നിൽ കണ്ടാണ് ബിജെപി കിരൺ ബേദിയെ രംഗത്തിറക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് പിഴച്ചെന്നാണ് തുടക്കം മുതൽ തന്നെ ബിജെപി നേതാക്കൾ പറഞ്ഞിരുന്നത്. മുൻ പൊലീസ് ഓഫീസർ കൂടിയായിരുന്ന കിരൺബേദി ബിജെപിയിൽ എത്തിയത് കഴിഞ്ഞ മാസം മാത്രമാണ്. ഇതിനെതിരെ ഡൽഹിയിലെ പ്രാദേശിക നേതാക്കളും രംഗത്തെത്തിയിരുന്നു. ചില നേതാക്കൾ രാജി പ്രഖ്യാപിക്കുക പോലുമുണ്ടായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP