Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണം നൽകി വോട്ടർമാരെ സ്വാധീനിച്ചതിന് തെളിവുകൾ ഏറെ; ആരോഗ്യമന്ത്രിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 89 കോടി രൂപയുടെ രേഖകൾ; ഓരോ വോട്ടർക്കും നൽകിയത് 4000 രൂപ; ആർകെ നഗറിൽ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് ഇലക്ഷൻ കമ്മീഷൻ; സഹോദരീ പുത്രനെ മുഖ്യമന്ത്രിയാക്കാനുള്ള ശശികലയുടെ നീക്കത്തിന് തിരിച്ചടി

പണം നൽകി വോട്ടർമാരെ സ്വാധീനിച്ചതിന് തെളിവുകൾ ഏറെ; ആരോഗ്യമന്ത്രിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 89 കോടി രൂപയുടെ രേഖകൾ; ഓരോ വോട്ടർക്കും നൽകിയത് 4000 രൂപ; ആർകെ നഗറിൽ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് ഇലക്ഷൻ കമ്മീഷൻ; സഹോദരീ പുത്രനെ മുഖ്യമന്ത്രിയാക്കാനുള്ള ശശികലയുടെ നീക്കത്തിന് തിരിച്ചടി

ചെന്നൈ: ചെന്നൈ ആർ.കെ നഗർ മണ്ഡലത്തിൽ ബുധനാഴ്ച നടത്താൻ നിശ്ചയിച്ച ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി. വോട്ടർമാർക്ക് വ്യാപകമായി പണം നൽകിയെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഇലക്ഷൻ കമ്മീഷൻ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറക്കിയത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.

ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടും വരണാധികാരിയുടെ റിപ്പോർട്ടും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചത്. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് കോടികൾ വോട്ടർമാരിലേക്ക് ഒഴുകിയതായി കണ്ടെത്തിയത്. തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. ഓരോ വോട്ടർക്കും 4000 രൂപ വീതം നൽകുന്നതിന് 89 കോടി രൂപ വിതരണം ചെയ്തതതിന്റെ വിശദാംശങ്ങളും രേഖകളും വിജയഭാസ്‌കറിന്റെ വസതിയിൽ നിന്ന് ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു.

അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ ബന്ധുവുമായ ടി.ടി.വി ദിനകരനാണ് പാർട്ടിയുടെ സ്ഥാനാർത്ഥി. വിമതവിഭാഗത്തെ പ്രധാനിയായ ഇ.മധുസൂദനനെയാണ് പനീർശെൽവം വിഭാഗം സ്ഥാനാർത്ഥിയാക്കിയത്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും മത്സരരംഗത്തുണ്ട്. എം മരുതുഗണേശാണ് ഡിഎംകെ സ്ഥാനാർത്ഥി. അതിനിടെ പണം നൽകിയെന്ന് തെളിഞ്ഞ സ്ഥാനാർത്ഥിയെ മത്സരത്തിൽ നിന്നും അയോഗ്യനാക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. അതും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും. അങ്ങനെ വന്നാൽ ദിനകരന് വീണ്ടും മത്സരിക്കാനാവില്ല.

ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ ദിനകരനെ മുഖ്യമന്ത്രിയാക്കാനാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി കൂടിയായ ശശികലയുടെ നീക്കം. അതുദ്ദേശിച്ചാണ് ആർ കെ നഗറിൽ ദിനകരനെ സ്ഥാനാർത്ഥിയാക്കിയത്. ശശികലയുടെ സഹോദരീ പുത്രനാണ് ദിനകരൻ. പണമൊഴുക്കി വിജയമാണ് ലക്ഷ്യമിട്ടത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ കരുതലോടെയുള്ള നീക്കങ്ങൾ മൂലം പണം നൽകുന്നത് പിടിക്കപ്പെട്ടു. വിഡിയോ തെളിവുകളും പുറത്തുവന്നു. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പുതിയ തീയതി കമ്മീഷൻ പിന്നീട് തീരുമാനിക്കും.

അണ്ണാഡിഎംകെയും ഡിഎംകെയും വോട്ടർമാർക്ക് പണം നൽകിയെന്ന ആക്ഷേപത്തെ തുടർന്ന് കഴിഞ്ഞ വർഷം തഞ്ചാവൂരിലേയും അരവക്കുറിച്ചിയിലേയും തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP