Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഡിഎഫിന് നഷ്ടമായത് രണ്ട് സിറ്റിങ് സീറ്റ് ആണെങ്കിൽ എൽഡിഎഫിന് മൂന്ന് പോയി; വിളപ്പിൽ പഞ്ചായത്തിലെ സിറ്റിങ് സീറ്റ് ബിജെപിക്ക് അടിയറ വച്ച വേദന സിപിഎമ്മിന് കടുപ്പം; ഏട്ട്-എട്ട്-ഒന്ന് എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞ് ഏറ്റവും ഒടുവിലത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം

യുഡിഎഫിന് നഷ്ടമായത് രണ്ട് സിറ്റിങ് സീറ്റ് ആണെങ്കിൽ എൽഡിഎഫിന് മൂന്ന് പോയി; വിളപ്പിൽ പഞ്ചായത്തിലെ സിറ്റിങ് സീറ്റ് ബിജെപിക്ക് അടിയറ വച്ച വേദന സിപിഎമ്മിന് കടുപ്പം; ഏട്ട്-എട്ട്-ഒന്ന് എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞ് ഏറ്റവും ഒടുവിലത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ യുഡിഎഫും എൽഡിഎഫും എട്ടു വീതവും സ്വതന്ത്രർ രണ്ടും ബിജെപി ഒന്നും സീറ്റ് നേടി. പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളിൽ ആദ്യമായാണ് ഒപ്പത്തിനൊപ്പം ഫലമെത്തുന്നത്.

എൽഡിഎഫിൽനിന്നു രണ്ടു സീറ്റ് യുഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തപ്പോൾ, യുഡിഎഫിൽനിന്നു രണ്ടു സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ ജില്ലയിലെ പേരാവൂർ, മലപ്പുറത്തെ കോട്ടേക്കാട് എന്നിവയാണ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. കൊല്ലത്തെ അണ്ടൂർ, പത്തനംതിട്ടയിലെ മണ്ണീറ എന്നീ യുഡിഎഫ് സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് നേടിയത്. തിരുവനന്തപുരത്തെ നൂലിയോട് എൽഡിഎഫിൽനിന്നു ബിജെപി പിടിച്ചെടുത്തു. വിളപ്പിൽശാല പഞ്ചായത്തിലെ സീറ്റാണ് ഇത്. തിരുവനന്തപുരത്തെ തിരിച്ചടി സിപിഎമ്മിനെ ഇരുത്തി ചന്തിപ്പിക്കുന്നുണ്ട്.

യുഡിഎഫ് വിജയിച്ച വാർഡ്, സ്ഥാനാർത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ. പത്തനംതിട്ട: ചെറുകോൽ മഞ്ഞപ്രമല, ആനി വർഗീസ്, 16. കോട്ടയം: മുത്തോലി തെക്കുംമുറി നോർത്ത്, ജിസ്‌മോൾ തോമസ്, 117. എറണാകുളം: രാമമംഗലം നെട്ടൂപാടം, എൻ.ആർ.ശ്രീനിവാസൻ, 147. വടവുകോട്: പുത്തൻകുരിശ് കരിമുകൾ നോർത്ത്, കെ.എ.അബ്ദുൽ ബഷീർ, 173. മലപ്പുറം: വെട്ടം കോട്ടേക്കാട്, സി.മോഹൻദാസ് 61. കണ്ണൂർ: പേരാവൂർ പൂക്കോട്ട്, എം.സിറാജ്, 382. കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാർഡ്, സറീനാ റഫീക്ക്, 97. വയനാട്: കൽപറ്റ ബ്ലോക്ക് പഞ്ചായത്തിൽ പടിഞ്ഞാറത്തറ വാർഡ്, പി.സി.മമ്മൂട്ടി 884.

എൽഡിഎഫ് വിജയിച്ചവ: കൊല്ലം: ഉമ്മന്നൂർ അണ്ടൂർ, ബി.വി.രമാമണി അമ്മ, 118. നെടുമ്പന പുലിയില, ആർ.റിനുമോൻ, 188. പത്തനംതിട്ട: തണ്ണിത്തോട് മണ്ണീറ, ടിജോ തോമസ്, 45. ആലപ്പുഴ: എഴുപുന്ന കുമാരപുരം, ആർ.ജീവൻ 34. തകഴി: കളത്തിൽപാലം, കെ.സുഷമ, 162. തൃശൂർ: ചാഴൂർ പഴുവിൽനോർത്ത്, ദീപ വസന്തൻ, 288, വയനാട്: തിരുനെല്ലി അപ്പപ്പാറ, ബിന്ദു സുരേഷ് ബാബു, 190. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക് അമ്പലത്തുകര വാർഡ്, ഓമന, 3690.

സ്വതന്ത്രർ: പാലക്കാട്: കുലുക്കല്ലൂർ മപ്പാട്ടുകര വെസ്റ്റ്, രാജൻ പൂതനായിൽ, 210. മലപ്പുറം: തവന്നൂർ കൂരട, അബ്ദുൽ നാസർ കൂരട, 467. ബിജെപി: തിരുവനന്തപുരം: വിളപ്പിൽ നൂലിയോട്, ആർ.എസ്.അജിത കുമാരി, 110.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP