Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശത്രുക്കൾ പേരു വെട്ടിയപ്പോൾ മമ്മൂട്ടിയും മകനും വോട്ട് ചെയ്തില്ല; 71-ാം വയസ്സിൽ കന്നിവോട്ട് ചെയ്ത് കവിയൂർ പൊന്നമ്മ; ജയയൂര്യ ഭാര്യയ്‌ക്കൊപ്പം എത്തിയപ്പോൾ ദിലീപ് ബുത്തിലെത്തിയത് അമ്മയ്‌ക്കൊപ്പം; വിഐപികൾക്ക് ബൂത്തുകളിൽ പുഞ്ചിരിയോടെ സ്വാഗതം

ശത്രുക്കൾ പേരു വെട്ടിയപ്പോൾ മമ്മൂട്ടിയും മകനും വോട്ട് ചെയ്തില്ല; 71-ാം വയസ്സിൽ കന്നിവോട്ട് ചെയ്ത് കവിയൂർ പൊന്നമ്മ; ജയയൂര്യ ഭാര്യയ്‌ക്കൊപ്പം എത്തിയപ്പോൾ ദിലീപ് ബുത്തിലെത്തിയത് അമ്മയ്‌ക്കൊപ്പം; വിഐപികൾക്ക് ബൂത്തുകളിൽ പുഞ്ചിരിയോടെ സ്വാഗതം

കൊച്ചി: ഇടതുപക്ഷ സഹയാത്രികനായ സൂപ്പർ താരം മമ്മൂട്ടിക്കും മകൻ ദുൽഖർ സൽമാനും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ ഇത് സംഭവിച്ചത്. അട്ടിമറിയാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഇരുവരും ഇന്നലെ കൊച്ചിയിലുണ്ടായിരുന്നു. മാദ്ധ്യമപ്രവർത്തകർ പതിവുപോലെ മമ്മൂട്ടിയുടെ ചിത്രമെടുക്കാനെത്തി നിരാശരായി മടങ്ങി. പനമ്പിള്ളിനഗർ സ്‌കൂളിലാണ് മമ്മൂട്ടിക്ക് മുമ്പ് വോട്ടുണ്ടായിരുന്നത്. മദ്ധ്യകേരളം തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിലായതോടെ വോട്ടെടുപ്പിൽ ശ്രദ്ധേയരായി ഒട്ടേറെ സെലിബ്രിറ്റികളും ബൂത്തിലെത്തി.

മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മ തന്റെ കന്നിവോട്ട് രേഖപ്പെടുത്തി. ഇതാദ്യമായിട്ടാണ് കവിയൂർ പൊന്നമ്മ വോട്ട് രേഖപ്പെടുത്തുന്നത്. അരനൂറ്റാണ്ട് മുമ്പ് തന്നെ വോട്ടേഴ്‌സ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നെങ്കിലും മലയാള സിനിമയിലെ തിരക്കിനിടയിൽ 71 കാരിയായ പൊന്നമ്മയ്ക്ക് ഇതുവരെ വോട്ട് ചെയ്യാൻ സമയം കിട്ടിയിരുന്നില്ല. എന്നാൽ ന്യൂജൻ സിനിമകൾ വന്നപ്പോൾ അവസരം കുറഞ്ഞതും ജോലിക്ക് താൽക്കാലികമായി അവധി നൽകി സ്വയം വിശ്രമത്തിലേക്ക് മാറിയതും ഇതാദ്യമായി കവിയൂർ പൊന്നമ്മയ്ക്ക് വോട്ട് ചെയ്യാൻ അവസരം ലഭിക്കുകയായിരുന്നു.

ജനപ്രിയ നായകൻ ദിലീപ് കുടുംബാംഗങ്ങൾക്കൊപ്പം ആലുവ സെന്റ് ഫ്രാൻസീസ് സ്‌കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. അമ്മ സരോജനി, സഹോദരൻ അനൂപ് മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമാണ് ദിലീപ് എത്തിയത്. നന്മ ചെയ്യുന്നവർക്കാണ് തന്റെ വോട്ടെന്ന് ദിലീപ് വ്യക്തമാക്കി. പതിവു തെറ്റിക്കാതെ ദിലീപും ജയസൂര്യയും ലാലു അലക്‌സും വോട്ട് ചെയ്യാനെത്തി. ന്യൂ ജനറേഷൻ താരങ്ങൾ പലരും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ ഉണ്ടായില്ല. ഭാര്യയ്‌ക്കൊപ്പമാണ് ജയസൂര്യ ബൂത്തിലെത്തിയത്. 'നാടിന്റെ നല്ല മാറ്റം പ്രതീക്ഷിച്ചാണ് എപ്പോഴും വോട്ട് ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിയാവുന്ന സ്ഥാനാർത്ഥിക്കാണ് വോട്ട്. വ്യക്തിക്കോ പാർട്ടിക്കോ അല്ല നാടിന്റെ വികസനത്തിനു വേണ്ടിയുള്ള വോട്ടാണിത്'' -കൊച്ചു കടവന്ത്ര സെന്റ് ജോസഫ്‌സ് സ്‌കൂളിൽ കുടുംബസമേതമെത്തി വോട്ടു രേഖപ്പെടുത്തിയ ശേഷം ജയസൂര്യ പറഞ്ഞു.

''ഇന്നുവരെ ഒരു വോട്ടും മുടക്കാത്ത എനിക്ക് ഇത്തവണത്തെ സന്തോഷം, നഗരസഭയിലേക്ക് ആദ്യമായി വോട്ട് ചെയ്യുന്നുവെന്നതാണ്. പിറവം സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരസഭയായി മാറണമെന്നാണ് ആഗ്രഹം. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ അതു നേടിയെടുക്കാൻ ജനങ്ങൾക്കൊപ്പം നിൽക്കും''-ഇതായിരുന്നു ലാലു അലക്‌സിന്റെ പ്രതികരണം. പിറവം എംകെഎം ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ട് ചെയ്തശേഷം ലാലു അലക്‌സ് പ്രതികരിച്ചത് ഇങ്ങനെ. ഭാര്യ ബെറ്റിക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

കൊച്ചി നഗരസഭ പുതുക്കലവട്ടം ഡിവിഷനിലെ വോട്ടറായ നടി മീര നന്ദൻ പുന്നക്കൽ ഗവ. എച്ച്എസ്എസിലെ ബൂത്തിലാണ് വോട്ട് ചെയ്തത്. നടി അമല പോൾ ഇടപ്പള്ളി സെന്റ് ജോർജ് യുപി സ്‌കൂളിലെ രണ്ടാം ബൂത്തിലും സംവിധായകൻ അൽഫോൻസ് പുത്രൻ ആലുവ ട്രഷറി ഡിവിഷനിലും വോട്ട് രേഖപ്പെടുത്തി. ആലുവ മാർക്കറ്റ് ഡിവിഷനിൽ വോട്ടുണ്ടായിരുന്ന നിവിൻ പോളി വോട്ട് ചെയ്യാനെത്തിയില്ല. നടൻ ബിജുക്കുട്ടൻ ഭാര്യ സുബിത, അമ്മ ചന്ദ്രിക എന്നിവർക്കൊപ്പം പറവൂർ വടക്കുംപുറം ഗവ. യുപി സ്‌കൂളിൽ വോട്ടു രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP