1 usd = 69.82 inr 1 gbp = 90.10 inr 1 eur = 80.83 inr 1 aed = 19.01 inr 1 sar = 18.61 inr 1 kwd = 230.20 inr

Aug / 2018
22
Wednesday

എസ്ഡിപിക്കും വെൽഫയർപാർട്ടിക്കും ആർഎംപിക്കും തദ്ദേശ സീറ്റുകൾ; പെൺപിളൈ ഒരുമയും അണ്ണാ ഡിഎംകെയും സിപിഐഎംഎല്ലും വരെ വിജയിച്ചു; ഒരു പഞ്ചായത്ത് മുഴുവൻ പിടിച്ച് സ്വകാര്യ കമ്പനി; പച്ചതൊടാതെ പോയത് ആംആദ്മി മാത്രം

November 08, 2015 | 06:54 AM IST | Permalinkഎസ്ഡിപിക്കും വെൽഫയർപാർട്ടിക്കും ആർഎംപിക്കും തദ്ദേശ സീറ്റുകൾ; പെൺപിളൈ ഒരുമയും അണ്ണാ ഡിഎംകെയും സിപിഐഎംഎല്ലും വരെ വിജയിച്ചു; ഒരു പഞ്ചായത്ത് മുഴുവൻ പിടിച്ച് സ്വകാര്യ കമ്പനി; പച്ചതൊടാതെ പോയത് ആംആദ്മി മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടത്‌വലത് മുന്നണികൾക്കിടയിലായിരുന്നു തദ്ദേശത്തിലെ പ്രധാന മത്സരം. ഇതിനിടെയിൽ നേട്ടമുണ്ടാക്കി ബിജെപിയും തെരഞ്ഞെടുപ്പ് ഫലത്തിലെ താരമായി. എന്നാൽ അതിനപ്പുറമുള്ള ചെറുപാർട്ടികൾക്ക് ചെറിയ വിജയങ്ങളുണ്ടായി. എന്നാൽ അതിന്റെ മധുരം ഇരട്ടിയാണ്. തമിഴ്‌നാട്ടിലെ ജയലളിതയുടെ എഐഎഡിഎംകെയ്ക്ക് ആറു സീറ്റുകൾ ജയിച്ചു. ഇതിനൊപ്പം പ്രാദേശിക കൂട്ടായ്മകളും നേട്ടമുണ്ടാക്കി.

കിഴക്കമ്പലത്ത് പത്തൊൻപതിൽ പത്തൊൻപതും കിറ്റക്‌സ് ഗ്രൂപ്പിന്റെ ട്വന്റി20 സ്ഥാനാർത്ഥികൾ വിജയിച്ചു. പെമ്പിള ഒരുമൈ നേതാവ് ദേവകിക്ക് വൻവിജയം. ദേവികുളം ബ്ലോക്ക് ഡിവിഷനിൽ നിന്നാണ് ഗോമതി ജനവിധി തേടിയത്. ഇതേസമയം കൊണ്ടോട്ടി മൂനിസിപ്പാലിറ്റി ലീഗ് വിരുദ്ധ മുന്നണി നേടി. ഈസ്റ്റ് ഈളേരിയിൽ വിമതർ ഭരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ വെൽഫെയർ പാർട്ടിയുടെ 42 സഥാനാർഥികൾ വിജയിച്ചതായി പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അറിയിച്ചു. 32 ഗ്രാമപഞ്ചായത്ത് വാർഡുകളിലും 9 മുനിസിപ്പാലിറ്റി ഡിവിഷനുകളിലും ഒരു ബ്‌ളോക്ക് പഞ്ചായത്ത് ഡിവിഷനിലുമാണ് ജയിച്ചത്. അമ്പതിലധികം വാർഡുകളിൽ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തി. മത്സരിച്ച മിക്കയിടങ്ങളിലും ഗണ്യമായ വോട്ടുകൾ നേടി.

എന്നാൽ ഏവരും ഉറ്റുനോക്കിയത് ആംആദ്മിയുടെ പ്രടനമാണ്. പക്ഷേ അവർക്ക് ഒരു ചലനവും കേരളത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. സിപിഐഎംഎല്ലിന്റെ നേട്ടം പോലും അവർക്ക് ഉണ്ടായില്ല. എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്തിലാണ് സിപിഐ(എം.എൽ) സ്ഥാനാർത്ഥി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്തിലെ ഏഴാം വാർഡായ കാർത്തേടം സെൻട്രലിൽ സി.ജി. ബിജുവാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്. 624 വോട്ടുകൾ ബിജു നേടിയപ്പോൾ രണ്ടാം സ്ഥാനക്കാരനായ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 368 വോട്ട് മാത്രമാണ് നേടാനായത്. മൂന്നാം സ്ഥാനത്തെത്തിയ സിപിഐ(എം) സ്ഥാനാർത്ഥി 169 വോട്ടുകൾ സ്വന്തമാക്കി. സിപിഎമ്മിനെ എല്ലാ അർത്ഥത്തിലും വെട്ടിലാക്കിയ വിജയമാണ് ബിജുവിന്റേത്.

പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണം തീരുമാനിക്കുന്നത് എസ്ഡിപിഐ. ഇവിടെ നാല് സീറ്റിൽ എസ്ഡിപിഐ വിജയിച്ചു. ആകെയുള്ള 28 സീറ്റിൽ യുഡിഎഫിന് 10 ഉം എൽഡിഎഫിന് 14 ഉം എസ്ഡിപിഐ യ്ക്ക് നാലും സീറ്റുകളാണുള്ളത്. 05 ാം വാർഡിൽ ബിനു നാരായണൻ, 10 ാം വാർഡിൽ ഇസ്മായീൽ കീഴേടം, 11 ാം വാർഡിൽ ഷൈല അൻസാരി, 12 ാം വാർഡിൽ സുബൈർ വെള്ളാപ്പള്ളി എന്നിവരാണ് വിജയിച്ചത്. നഗരസഭാ ചെയർമാൻ സ്ഥാനത്തേയ്ക്ക് മൽസരിച്ച അഷറഫിനെയാണ് 10 ാം വാർഡിൽ ഇസ്മയീൽ പരാജയപ്പെടുത്തിയത്. നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എ മുഹമ്മദ് ഹാഷിമിനെ നൂറിലധികം വോട്ടുകൾക്കാണ് സുബൈർ പരാജയപ്പെടുത്തിയത്. മറ്റൊരു വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥി ഷാനിദ ഹിലാൽ പരാജയപ്പെട്ടത് കേവലം നാല് വോട്ടിനാണ്. നഗരസഭയിൽ ഭൂരിപക്ഷം നേടിയതിലും എസ്ഡിപിഐ യ്ക്ക് മേൽക്കൈ. ഇവിടെ ഭൂരിപക്ഷം നേടിയതിൽ രണ്ടാം സ്ഥാനത്ത് 134 വോട്ട് ഭൂരിപക്ഷം നേടി ഷൈല അൻസാരിയും മികവ് തെളിയിച്ചു.

തീക്കോയ് ഗ്രാമപ്പഞ്ചായത്ത് 13 ാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥി കെ കെ പരിക്കൊച്ച് വിജയിച്ചു. പാറത്തോട് ഗ്രാമപ്പഞ്ചായത്ത് ഇടക്കുന്നം എട്ടാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥി കെ യു അലിയാർ വിജയിച്ചു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ എസ്ഡിപിഐ സ്ഥാനാർത്ഥി സിറാജുദ്ദീൻ 65 വോട്ടുകൾക്ക് പരാജയപ്പെട്ട വാർഡിൽ യുഡിഎഫിനു വേണ്ടി മൽസരിച്ച ലീഗ് പ്രതിനിധി നേടിയത് കേവലം 46 വോട്ട് മാത്രം. ഇവിടെ എസ്ഡിപിഐ യെ പരാജയപ്പെടുത്താൻ നടത്തിയ അടിയൊഴുക്കാണ് വ്യക്തമാവുന്നത്. 2010 ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒരു സീറ്റ് മാത്രമാണ് നേടിയിരുന്നത്. ആ സീറ്റ് ഇത്തവണ നിൽനിർത്താൻ കഴിഞ്ഞു എന്ന ചാരിതാർഥ്യവുമുണ്ട് പാർട്ടിക്ക്. പാർട്ടി മൽസരിച്ച കാഞ്ഞിരപ്പള്ളി, കങ്ങഴ, തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എസ്ഡിപിഐ യ്ക്ക് കഴിഞ്ഞു.

പാർട്ടി പ്രവർത്തകർക്കു ലഭിച്ച ദീപാവലി മധുരമാണു അണ്ണാ എ.ഡി.എം.കെയ്ക്ക് കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ ജയലളിത പറഞ്ഞു. വരാനിരിക്കുന്ന വലിയ വിജയത്തിന്റെ മുന്നോടിയാണിത്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എ.ഡി.എം.കെ മൽസരിപ്പിച്ച ഒൻപതു സ്ഥാനാർത്ഥികളിൽ വിജയിച്ച ആറു പേരിൽ അഞ്ചും വനിതകളാണെന്നതിൽ ഏറെ സന്തോഷമുണ്ടെന്നു ജയലളിത കൂട്ടിച്ചേർത്തു. പാലക്കാട് ജില്ലയിലെ കൊഴി&്വംഷ;ഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിൽ രണ്ടും എരുത്തേമ്പതിയിൽ ഒന്നും ഇടുക്കി ജില്ലയിൽ ദേവികുളം, മറയൂർ,പീരുമേട് പഞ്ചായത്തുകളിൽ ഒന്നു വീതം വാർഡുകളിലുമാണ് എ.ഡി.എം.കെ വിജയിച്ചത്.

കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭരണം ഗാർമെന്റ്‌സ് കമ്പനിയായ കിറ്റെക്‌സിന്റെ കീഴിലുള്ള ട്വിന്റി20 ക്ലബ്ബ് നേടി. ഇതോടെ കിഴക്കമ്പലം, കമ്പനി ഭരണത്തിൻ കീഴിലായി. യു.ഡി.എഫിന്റെ കുത്തകയായിരുന്ന പഞ്ചായത്തിലാണ് മുന്നണിക്ക് ഇത്തരത്തിലൊരു ക്ഷീണം സംഭവിച്ചിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാൽ കിറ്റക്‌സിന്റെ ഡൈയിങ് യൂണിറ്റിന് കിഴക്കമ്പലം പഞ്ചായത്ത് പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കമ്പനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുന്നിട്ടിറങ്ങിയത്. ലൈസൻസ് ലഭിക്കണമെങ്കിൽ പഞ്ചായത്ത് ഭരണം കമ്പനിയുടേതാകണം. അതിനുവേണ്ടി കിറ്റെക്‌സിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടത്തിയ പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയം വരെയെത്തിയത്.

ട്വന്റി20 കിഴക്കമ്പലം എന്നത് കിറ്റെക്‌സിന്റെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഗ്രൂപ്പാണ്. ഈ ഗ്രൂപ്പ് തന്നെയാണ് തെരഞ്ഞെടുപ്പിനും രംഗത്തിറങ്ങിയത്.

 

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കുറ്റത്തേക്കാൾ വലുതാവരുത് ഒരു ശിക്ഷയും; ഫേസ്‌ബുക്കിലെ വിടുവായന്മാരെ മാപ്പുപറയിപ്പിക്കാം..പക്ഷേ പണി കളയിക്കേണ്ടതുണ്ടോ? മാസ് റിപ്പോർട്ടിങ്ങ് നടത്തി ഭീഷണിപ്പെടുത്തി ജോലി നഷ്ടപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുന്നത് ക്രൂരതയാണ്; ചെയ്ത തെറ്റിന് കാലുപിടിച്ചിട്ടും തൊഴിച്ചുമാറ്റി ശിക്ഷിക്കുന്ന സമൂഹമാണ് നിങ്ങളെങ്കിൽ അതൊരു പ്രാകൃത സമൂഹം എന്നേ പറയാൻ കഴിയൂ; എം. റിജു എഴുതുന്നു
യു.എ.ഇ സർക്കാർ വാഗ്ദാനം ചെയ്ത 700 കോടിയുടെ ധനസഹായം സ്വീകരിക്കുന്നതിൽ നിയമതടസ്സമെന്ന് കേന്ദ്ര സർക്കാർ; തുക കൈപ്പറ്റാനാവുക വായ്പയായി മാത്രം; സുനാമിക്ക് ശേഷവും ഉത്തരാഖണ്ഡ് പ്രളയത്തിന് ശേഷവും വിദേശ ധനസഹായം സ്വീകരിച്ചിരുന്നില്ലെന്നും കേന്ദ്രത്തിന്റെ ന്യായീകരണം; യു.പിഎ സർക്കാർ നടപ്പിലാക്കിയ നയമാണിതെന്നും കേന്ദ്രം
പ്രളയത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കത്തിലും ഏകോപനത്തിലും പിണറായി സർക്കാർ വീഴ്ച വരുത്തി; ഡാമുകൾ എല്ലാം ഒന്നിച്ചുതുറന്നതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം; ദുരിതാശ്വാസ ക്യാമ്പുകളിലും ഏകോപനമില്ല; ദുരന്തനിവാരണ അഥോറിറ്റി പുനഃ സംഘടിപ്പിക്കാത്തത് ആശങ്കാജനകം; കെപിസിസി നിർവാഹകസമിതി യോഗത്തിന് പിന്നാലെ സർക്കാരിനെ അടിക്കാൻ വടിയെടുത്ത് പ്രതിപക്ഷം; സർവകക്ഷിയോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ കേന്ദ്രത്തിനെതിരെ ഒന്നും ഉരിയാടാതിരിക്കാൻ ശ്രദ്ധിച്ച് ചെന്നിത്തല
പെരിയാറിന്റെ രൗദ്രഭാവത്തിൽ അകപ്പെട്ടപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളം പൂട്ടിയിട്ടത് ദിവസങ്ങളോളം; വെള്ളവും ചെളിയും മലമ്പാമ്പുമെത്തിയപ്പോൾ രംഗം ഭീതിജനകവുമായി; പുതിയ ലൈറ്റുകൾ സ്ഥാപിച്ച റൺവേയിൽ അവശേഷിക്കുന്നത് ചെറിയ പണികൾ മാത്രം; പൂർണമായും സൗരോർജമുപയോഗിക്കുന്നതും തുണയായി; വീണ്ടും ചിറക് വിരിക്കാൻ തയ്യാറായി കൊച്ചി വിമാനത്താവളം
രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രിയെങ്കിൽ മോദിയുടെ കാൽക്കൽ പോയി കരഞ്ഞുവീണു കേരളീയരുടെ അഭിമാനം പണയം വച്ചേനെ; സ്ത്രീയെ മാനേജ് ചെയ്യാൻ അറിയാത്ത ഉമ്മൻ ചാണ്ടി പ്രളയം മാനേജ് ചെയ്യുമോ എന്നൊക്കെ ചോദിക്കുന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലായി പോവും; പി ജെ ജോസഫ് ആയിരുന്നു മുഖ്യമന്ത്രിയെങ്കിൽ മുല്ലപ്പെരിയാർ പൊട്ടുമെന്ന് നിലവിളിച്ചതുപോലെ നമ്മെ പ്രാന്താക്കിയോനെ; ഇതാണ് പിണറായിയെ വ്യത്യസ്തനാക്കുന്നത്...സ്ഥൈര്യം; ഫേസ്‌ബുക്കിൽ വൈറലായ ഒരു പോസ്റ്റ് ഇങ്ങനെ
പ്രളയക്കെടുതിക്ക് യുഎന്നിൽ നിന്ന് സഹായം തേടാൻ തരൂരിനോട് ആരും പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയോട് ഇക്കാര്യം ആലോചിച്ചുമില്ല; തരൂരിന്റെ ട്വീറ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിയതോടെ എംപിയെ നുണയനെന്ന് വിളിച്ച് ബിജെപി; കേന്ദ്രവിദേശകാര്യമന്ത്രാലയത്തെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് അമിത് മാളവ്യ; തരൂരിന് പിന്തുണയുമായി കോൺഗ്രസ്
അബദ്ധം പറ്റിയെന്ന് വിചാരിച്ചാൽ മതി; ശാസ്ത്രത്തിൽ എന്തു കണ്ടുവോ അതാണ് പറഞ്ഞത്; ശാസ്ത്രം തെറ്റാണെന്ന പ്രചരണമാണ് നടക്കുന്നത് അത് ശരിയല്ല; തനിക്ക് തെറ്റ് പറ്റിയിരിക്കാം, തനിക്ക് തെറ്റുപറ്റാമല്ലോ; മെയ് ആദ്യം മുതൽ മഴ ആരംഭിക്കും എന്ന പ്രവചചനം ശരിയായി; പിന്നെ തുലാവർഷത്തിൽ നല്ല മഴ ലഭിക്കും എന്ന് പറഞ്ഞത് ശരിയാകും: വിഷുഫല ട്രോളർമാരോട് കാണിപ്പയ്യൂരിന് പറയാനുള്ളത്
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
എന്റെ അറിവില്ലായ്മ കൊണ്ടു പറ്റിപോയതാണ്.. എന്നോട് ക്ഷമിക്കണം; ഞാൻ ചെയ്തത് 100 ശതമാനം തെറ്റാണ്; മദ്യലഹരിയിൽ ചെയ്ത ഒരു കമന്റാണ്; അതെന്നും ഒരിക്കലും തന്റെ ഭാഗത്തുനിന്നും ഇതുണ്ടാവാൻ പാടില്ലാത്തതായിരുന്നു; ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകൾ ആവശ്യപ്പെട്ട പോസ്റ്റിൽ 'കുറച്ചു കോണ്ടം കൂടി ആയാലോ' കമന്റിട്ടതിൽ ഖേദം പ്രകടിപ്പിച്ച് പ്രവാസി മലയാളി യുവാവ്
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
കുതിരാനിൽ കുടുങ്ങി ജയറാം; കഴുത്തറ്റം വെള്ളത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട് ധർമ്മജൻ; ഉടൻ വരുന്ന വെള്ളത്തെ കാത്ത് ടോവിനോ; മുങ്ങിയ വീടിന്റെ ചിത്രം പങ്കുവച്ച് ജോജു; ദിലീപിന്റെ വീടിന് അടുത്തു വരെ വെള്ളം എത്തി; കായലും കടലും കയറി വീട് പണിത താരങ്ങൾക്കെല്ലാം ആശങ്ക; മല്ലികാ സുകുമാരനെ പോലെ ദുരിതം അറിഞ്ഞവരിൽ അനേകം സിനിമാക്കാർ
വിദേശത്ത് താമസിക്കുന്ന സമ്പന്നരായ മക്കൾ വലിയ വീടുകൾ നിർമ്മിച്ച് സുരക്ഷ ഉറപ്പു വരുത്താൻ കൂറ്റൻ മതിലുകളും കോൺക്രീറ്റിന് കേട് വരാതിരിക്കാൻ ഇരുമ്പഴികളിൽ തീർത്ത റൂഫ് ടോപ്പുകൾ നിർമ്മിച്ച് സംരക്ഷണം ഉറപ്പാക്കി; ടെറസ്സിൽ കയറി നിന്നാലും രക്ഷാപ്രവർത്തകരെ സാന്നിധ്യം അറിയിക്കാൻ സാധിക്കാതെ വൃദ്ധരായ മാതാപിതാക്കൾ; ചെറുവള്ളങ്ങൾ ഒഴുകി പോവുകയും ബോട്ടുകൾ മതിലിൽ ഇടിച്ച് തകരുകയും ചെയ്യുന്നതോടെ എയർലിഫ്റ്റിംഗും നടക്കാതെയായി; ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം അസാധ്യമാകുന്നത് ഇങ്ങനെ
ഇത്തരത്തിലുള്ള തോന്ന്യാസം ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് എം.എ.യൂസഫലി; ഒമാനിൽ ലുലു ഗ്രൂപ്പിൽ ജോലി നോക്കുന്ന മലയാളി യുവാവ് സോഷ്യൽ മീഡിയയിൽ ഇട്ട കമന്റ് പൂർണമായി തള്ളിക്കളയുന്നു; ഉടനടി യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി യൂസഫലിയുടെ നടപടി; 'ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നാപ്കിനുകൾ ആവശ്യപ്പെട്ട പോസ്റ്റിൽ കുറച്ചു കോണ്ടം കൂടി ആയാലോ' എന്ന കമന്റിന് ഖേദം പ്രകടിപ്പിച്ചിട്ടും രാഹുൽ സിപിക്ക് പണിയായത് സോഷ്യൽ മീഡിയയിലെ ശക്തമായ പ്രതിഷേധം
ആദ്യം മുല്ലപ്പെരിയാറിലെ ചതി; പിന്നെ ചാലക്കുടിപുഴയെ മുക്കിയ മലക്കപ്പാറയിലെ ഷോളയാറിൽ നിന്നുള്ള വെള്ളമൊഴുക്ക്; ഇന്ന് നീരാറിലൂടെ ഇടമലയാറിനേയും കുഴപ്പത്തിലാക്കി; നീരാർ ഡാമിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി തമിഴ്‌നാടിന്റെ കുതന്ത്രം വീണ്ടും; പെരിയാറിലേക്കുള്ള വെള്ളമൊഴുക്ക് കൂടുന്നത് ആലുവയേയും ചാലക്കുടിയേയും പ്രതിസന്ധിയിലാക്കും; കോതമംഗലവും നേര്യമംഗലവും മൂവാറ്റുപുഴയും ഒറ്റപ്പെട്ട അവസ്ഥയിൽ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം