Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകണമെങ്കിൽ ഇനി കമ്പനിയുടെ വാർഷിക പൊതുയോഗം അംഗീകരിക്കണം; എല്ലാ ഇടപാടുകളും ചെക്കുകൾ വഴിയോ ബാങ്ക് വഴിയോ മാത്രം; തെരഞ്ഞെടുപ്പ് ചെലവ് നിയമത്തിൽ വൻപൊളിച്ചെഴുത്ത്; എന്തെങ്കിലും കണക്ക് നൽകി ഇനി സ്ഥാനാർത്ഥികൾക്ക് രക്ഷപ്പെടാനാവില്ല

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകണമെങ്കിൽ ഇനി കമ്പനിയുടെ വാർഷിക പൊതുയോഗം അംഗീകരിക്കണം; എല്ലാ ഇടപാടുകളും ചെക്കുകൾ വഴിയോ ബാങ്ക് വഴിയോ മാത്രം; തെരഞ്ഞെടുപ്പ് ചെലവ് നിയമത്തിൽ വൻപൊളിച്ചെഴുത്ത്; എന്തെങ്കിലും കണക്ക് നൽകി ഇനി സ്ഥാനാർത്ഥികൾക്ക് രക്ഷപ്പെടാനാവില്ല

ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ പണാധിപത്യത്തിന് നിയന്ത്രണം വരുത്താൻ പാർട്ടികളും സ്ഥാനാർത്ഥികളും വാങ്ങുന്ന സംഭാവനയ്ക്ക് കൃത്യമായ കണക്കും വൻതുക നൽകുന്നവരുടെ പാൻ നമ്പറും നിർബന്ധമാക്കാൻ നീക്കം. 1951-ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതിചെയ്യുന്ന ബില്ല് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തെക്കുറിച്ചുള്ള നിയമകമ്മിഷൻ റിപ്പോർട്ട് പഠിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ (ടാസ്‌ക് ഫോഴ്സ്) ശുപാർശയനുസരിച്ചാണ് ഭേദഗതി തയ്യാറാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടാഴ്ചമുമ്പ് സമർപ്പിച്ച നിർദേശങ്ങളും കണക്കിലെടുക്കും.
സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുന്ന ദിവസംമുതൽ കണക്കാക്കണമെന്ന കമ്മിഷന്റെ ശുപാർശ ദൗത്യസംഘം തള്ളി. തിരഞ്ഞെടുപ്പ് ചെലവ് മുഴുവനായും സർക്കാർ വഹിക്കുന്നത് ഇന്നത്തെ ചുറ്റുപാടിൽ പ്രായോഗികമല്ലെന്ന നിലപാട് ശരിവച്ചു. രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനകൾ സ്വീകരിക്കാനും അവ വിതരണം ചെയ്യാനും പ്രത്യേക 'ട്രസ്റ്റ്' രൂപവത്കരിച്ച് അവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ശുപാർശ അംഗീകരിച്ചു.

സ്വകാര്യകമ്പനികൾ രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവന നൽകാൻ വാർഷിക ജനറൽ ബോഡിയുടെ അനുമതിവേണം (നിലവിൽ ഡയറക്ടർ ബോർഡ് തീരുമാനിച്ചാൽ മതി), സ്ഥാനാർത്ഥിയും ഏജന്റും വ്യക്തികളിൽനിന്നോ പാർട്ടികളിൽനിന്നോ സ്വീകരിക്കുന്ന സംഭാവന ചെക്കുമുഖേനയോ ബാങ്ക് ഇടപാടിലൂടെയോ മാത്രമേ ആകാവൂ, സംഭാവന നൽകുന്ന ആളുടെ പേരും വിലാസവും പാൻ നമ്പറും രേഖപ്പെടുത്തി വരവുചെലവ് കണക്ക് തിര. കമ്മിഷന് സമർപ്പിക്കണം. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം ഭാഗത്ത് പ്രത്യേക വകുപ്പ് ഉൾപ്പെടുത്തണം, സ്ഥാനാർത്ഥിയുടെ സംഭാവന-ചെലവ് വിവര റിപ്പോർട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്നും വ്യവസ്ഥ വരും. കണക്കുകൾ സമർപ്പിക്കാത്ത സ്ഥാനാർത്ഥിക്ക് അഞ്ചുവർഷത്തേക്ക് വിലക്കുമുണ്ടാകും.

രാഷ്ട്രീയപ്പാർട്ടികൾ സി.എ.ജി.യുടെ അംഗീകാരമുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരെക്കൊണ്ട് ഓഡിറ്റുചെയ്ത വാർഷിക റിപ്പോർട്ട് സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ടാകും. സംഭാവനയുടെയും ചെലവിന്റെയും കൃത്യമായ കണക്കുകൾ അതിൽ കാണണം. ഇത് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സംഭാവനകളും വെളിപ്പെടുത്തണമെന്ന വ്യവസ്ഥയും വുരം. 20,000 രൂപവരെ പല പ്രാവശ്യമായി ഒരാൾ നൽകുന്ന സംഭാവനകളും കാണിക്കണം, 20,000 രൂപയ്ക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ പാൻ കാർഡ് നമ്പർ കാണിക്കണം, 20,000 രൂപയ്ക്ക് താഴെയുള്ള മൊത്തം സംഭാവന 20 കോടി രൂപയോ പാർട്ടിക്ക് ലഭിക്കുന്ന മൊത്തം സംഭാവനയുടെ 20 ശതമാനത്തിൽ കൂടുതലോ ആയാൽ ആ വിവരങ്ങളും നൽകണമെന്നും വ്യവസ്ഥയുണ്ടാകും.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസത്തിനകവും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനകവും കണക്ക് സമർപ്പിക്കണമെന്നും പാർട്ടികൾ കഴിയുന്നതും ചെക്ക്, ഡ്രാഫ്റ്റ് മുഖേന മാത്രമേ പണം ചെലവഴിക്കാവൂ എന്നും നിർദ്ദേശിക്കുന്നു. കണക്ക് സമർപ്പിക്കാത്ത പാർട്ടിക്ക് നികുതിയിളവില്ല. ദിവസം 25,000 രൂപവച്ച് പിഴയുമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP