Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാന നേതാവിനെ അടർത്തി മാറ്റിയിട്ടും മുൻ തെരഞ്ഞെടുപ്പുകളേക്കാൾ നില മെച്ചപ്പെടുത്തി കോൺഗ്രസ്; ദളിത് പിന്നോക്ക വോട്ടുകൾ ക്രോഡീകരിക്കാൻ പരാജയപ്പെട്ടെങ്കിലും പട്ടേൽമാരുടെ കരുത്തിൽ വോട്ട് ഷെയർ ഉയർത്തി: പട്ടാഭിഷേകം കഴിഞ്ഞ ഉടൻ ഉണ്ടായ മുന്നേറ്റത്തിൽ ആത്മവിശ്വാസം കൈവരിച്ചു രാഹുൽ ഗാന്ധി

പ്രധാന നേതാവിനെ അടർത്തി മാറ്റിയിട്ടും മുൻ തെരഞ്ഞെടുപ്പുകളേക്കാൾ നില മെച്ചപ്പെടുത്തി കോൺഗ്രസ്; ദളിത് പിന്നോക്ക വോട്ടുകൾ ക്രോഡീകരിക്കാൻ പരാജയപ്പെട്ടെങ്കിലും പട്ടേൽമാരുടെ കരുത്തിൽ വോട്ട് ഷെയർ ഉയർത്തി: പട്ടാഭിഷേകം കഴിഞ്ഞ ഉടൻ ഉണ്ടായ മുന്നേറ്റത്തിൽ ആത്മവിശ്വാസം കൈവരിച്ചു രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്ക്

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ നിൽക്കവേയാണ് കോൺഗ്രസിന് സുപ്രധാനമായ ഒരു നേതാവിനെ നഷ്ടമായത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാത്തതിൽ പ്രതിഷേധിച്ചാണ് ശങ്കർ സിങ് വഗേല എന്ന തലമുതിർന്ന നേതാവ് കോൺഗ്രസ് വിട്ടത്. അദ്ദേഹത്തിനൊപ്പം എട്ട് എംഎൽഎമാരും കോൺഗ്രസ് വിട്ടു പുറത്തുപോയി. ഇതോടെ ഗുജറാത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തകർന്നടിയും എന്നാണ് പൊതുവേ കരുതിയത്. കഴിഞ്ഞ തവണ 61 അംഗങ്ങളായിരുന്നു കോൺഗ്രസിന് ഗുജറാത്ത് വിധാൻ സഭയിലുണ്ടായിരുന്നത്.

അടിത്തറയില്ലാത്തതിനാൽ നിലവിലുള്ള സീറ്റുകളേക്കാൾ താഴെപ്പോകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, അതുണ്ടായില്ല, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ നീക്കങ്ങൾ ബിജെപിയെ ശരിക്കും വിറപ്പിക്കുന്നതായിരുന്നു. ബിജെപിയോടെ എതിർത്തു നിൽക്കുന്നവരെ കൂട്ടിക്കെട്ടിയാണ് രാഹുൽ തെരഞ്ഞെടുപ്പിനെ നയിച്ചത്. ഈ നീക്കങ്ങൾ ഒരു പരിധി വരെ വിജയിച്ചത് കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത രാഹുലിന് കരുത്തായി മാറി. കോൺഗ്രസിന്റെ പ്രചരണത്തെ നേരിടാൻ തീവ്രവിദ്വേഷ പ്രചരണങ്ങളോടെയാണ് ബിജെപി നേരിട്ടത്. എന്നിട്ടും മികച്ച നിലയിലെത്തി കോൺഗ്രസ്.

ബിജെപിയുടെ ചില കോട്ടകളിൽ കടന്നുകയറാൻ കോൺഗ്രസിന് സാധിച്ചു എന്നതാണ് ഇതിൽ പ്രധാനകാര്യം. എന്നാൽ, പട്ടേൽമാരുമായുള്ള അടുപ്പം ദളിത്-ന്യൂനപക്ഷ വോട്ടുകളെ അകറ്റി. അതേസമയം സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് മേഖലകളിൽ കോൺഗ്രസിന് വൻ മുന്നേറ്റവുമുണ്ടായി. 2012ൽ ബിജെപിക്കൊപ്പം നിന്ന മേഖലയായിരുന്നു വടക്കൻ ഗുജറാത്ത്. പാട്ടിദാർമാരുൾപ്പടെയുള്ള കാർഷികമേഖലയിൽ നിന്ന് ബിജെപിക്കേറ്റ തിരിച്ചടിയുടെ പ്രതിഫലനം കൂടിയാണ് കോൺഗ്രസ്സിന്റെ ഈ മുന്നേറ്റം.

കഛ്-സൗരാഷ്ട്ര മേഖലകൾ എന്നും ബിജെപിക്കൊപ്പം നിന്നവയായിരുന്നു. ഇത്തവണ ഇത് മാറിമറിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഛിൽ ആറിൽ അഞ്ച് സീറ്റുകൾ ബിജെപി നേടിയിരുന്നു. ഇക്കുറി മൂന്ന്-മൂന്ന് എന്നാണ് സീറ്റ് നില. സൗരാഷ്ട്ര 2012ൽ ബിജെപിക്ക് നൽകിയത് 48ൽ സീറ്റുകളായിരുന്നു. കോൺഗ്രസ്സിന് 15സീറ്റുകളും മറ്റുള്ളവർക്ക് 3 സീറ്റുകളും ലഭിച്ചു. ഇക്കുറി സ്ഥിതി മാറിമറിഞ്ഞു. കോൺഗ്രസ് മുപ്പതോളം സീറ്റുകൾ നേടിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

പാട്ടിദാർ സമുദായത്തിന്റെ വോട്ടുകൾ കോൺഗ്രസ്സിലേക്കെത്തിയെന്നത് വ്യക്തമാണ്. എന്നാൽ, അൽപേഷ് താക്കൂർ, ജിഗ്‌നേഷ് മേവാനി എന്നിവരുടെ സാന്നിധ്യവും അത്രകണ്ട് ഗുണകരമായില്ലെന്ന് വേണം കരുതാൻ. ഇരുവരും തെരഞ്ഞെടുപ്പ് വേളയിൽ സ്വന്തം മണ്ഡലങ്ങളിൽ കുടുങ്ങിക്കിടന്നത് പ്രചരണം വേണ്ടവിധത്തിൽ കൊഴുപ്പിക്കാൻ സാധിക്കാതെ പോയി. എക്കാലവും കോൺഗ്രസ്സിന് ലീഡ് നല്കിയ വടക്കൻ ഗുജറാത്ത് ഇക്കുറിയും മാറിച്ചിന്തിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ് ഇവിടെ കോൺഗ്രസ്സിന് ലഭിച്ചതെങ്കിൽ ഇക്കുറി അത് മെച്ചപ്പെട്ടിട്ടുണ്ട് താനും. ഗ്രാമീണ മേഖലകൾ കോൺഗ്രസ്സിനൊപ്പം ഉറച്ചുനിന്നു എന്ന ശക്തമായ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയവ കാര്യങ്ങൾ ബിജെപിക്ക് തിരിച്ചടിയായി മാറുകയും ചെയ്തു.

നഗരപ്രദേശങ്ങൾ ഉൾപ്പെട്ട മധ്യ-തെക്കൻ ഗുജറാത്തുകൾ ബിജെപിക്കൊപ്പം തന്നെ ഉറച്ചുനിന്നു. കഴിഞ്ഞ തവണ നേടിയ 37 എന്ന നിലയിലേക്ക് എത്താനായില്ലെങ്കിലും മേൽക്കൈ നിലനിർത്താനും ഭരണത്തിലേക്ക് അടുക്കാനും ഈ മേഖലകൾ ബിജെപിയെ സഹായിച്ചു. നരേന്ദ്ര മോദിയോട് നേരിട്ട് ഏറ്റുമുട്ടിയാണ് രാഹുൽ ഗാന്ധി ഗുജറാത്തിലെ കോൺഗ്രസിന്റെ നില മെച്ചപ്പെടുത്തിയത്.

രാഹുൽ ഗാന്ധി മികച്ച പോരാട്ടം കാഴ്‌ച്ചവെച്ചുവെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കുന്നിടത്താണ് രാഹുൽ ഗാന്ധി വിജയിച്ചത്. ദുർബലനായ നേതാവ് എന്ന ടാഗിൽ നിന്നും രാഹുൽ പുറത്തുചാടുകയാണ് ഇതോടെ. രാഹുലിനെ സമ്മതിച്ചിടത്തോടെ തന്റെ അടുത്ത ദൗത്യം കർണാടകയും മധ്യപ്രദേശുമാണ്. മധ്യപ്രദേശിൽ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നേടാൻ സാധിക്കുകയും കർണാടകയിൽ അധികാരം നിലനിർത്താനും സാധിച്ചാൽ രാഹുലിനൊപ്പം കോൺഗ്രും കൂടുതൽ കരുത്താർജ്ജിക്കും. അതിലേക്കുള്ള പ്രയാണത്തിന് ഗ്രീൻസിഗ്നൽ തന്നെയാണ് ഗുജറാത്തിൽ നിന്നും ലഭിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP