Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തമിഴ്‌നാട്ടിൽ പോളിങ് 69.19 ശതമാനം; പുതുച്ചേരിയിൽ 81.94 ശതമാനം പേർ ബൂത്തിലെത്തി; രജനീകാന്തും കമൽ ഹാസനും അജിത്തും വോട്ട് രേഖപ്പെടുത്തി

തമിഴ്‌നാട്ടിൽ പോളിങ് 69.19 ശതമാനം; പുതുച്ചേരിയിൽ 81.94 ശതമാനം പേർ ബൂത്തിലെത്തി; രജനീകാന്തും കമൽ ഹാസനും അജിത്തും വോട്ട് രേഖപ്പെടുത്തി

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്‌നാട്ടിൽ 69.19 ശതമാനം പോളിങ്. പുതുച്ചേരിയിൽ കനത്ത പോളിങ്ങാണു രേഖപ്പെടുത്തിയത്. 81.94 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്.

തമിഴ്‌നാട്ടിലെ 232 മണ്ഡലങ്ങളിലാണ് പോളിങ്. തഞ്ചാവൂർ, അറവകുറിചി മണ്ഡലങ്ങളിലെ പോളിങ് 23ാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആർ.കെ നഗറിൽ മുഖ്യമന്ത്രി ജയലളിതയും തിരുവാരൂരിൽ ഡി.എം.കെ അധ്യക്ഷൻ കരുണാനിധിയും മത്സരരംഗത്തുണ്ട്. ഡി.എം.ഡി.കെ നേതാവ് വിജയകാന്ത്, പി.എംകെ അധ്യക്ഷൻ അൻപുമണി രാംദോസ്, ബിജെപി നേതാക്കളായ എച്ച് രാജ, തമിലിസി സുന്ദരേശൻ എന്നിവരും മത്സരരംഗത്തുള്ള പ്രമുഖരാണ്.

പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലാണ് പോളിങ്. സമാധാനപരമായ വോട്ടെടുപ്പ് നടക്കുന്നതിന് ഒരു ലക്ഷത്തിലേറെ സുരക്ഷാ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്നതിനാൽ മധുര, ട്രിച്ചി, തുടങ്ങിയ മേഖലകളിൽ പോളിങ് വളരെ മന്ദഗതിയിലാണ്. യന്ത്രത്തകരാറിനെ തുടർന്ന് നാമക്കൽ ജില്ലയിലെ 30 വോട്ടിങ് മെഷീനുകൾ മാറ്റിവച്ചു. ഇവിടെ 40 മിനിറ്റ് പോളിങ് വൈകി.

മുഖ്യമന്ത്രി ജയലളിതയും ശശികലയും 10 മണിയോടെ ചെന്നൈ സ്റ്റെല്ല മേരീസ് കോളജിൽ വോട്ട് രേഖപ്പെടുത്തി.

മഴ പോളിങ് തടസ്സപ്പെടുത്തുന്നതിനാൽ ചിലയിടങ്ങളിൽ വോട്ടു ചെയ്യാനുള്ള സമയം നീട്ടിയിട്ടുണ്ട്. കരുണാനിധി, നടന്മാരായ രജനീകാന്ത്, അജിത് കുമാർ, കമൽ ഹാസൻ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജേഷ് ലഖോനി എന്നിവർ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. കരുണാനിധി ഗോപാലപുരം ശ്രീ സർദ സെക്കണ്ടറി സ്‌കൂളിലും രജനീകാന്ത് ചെന്നൈ സ്റ്റെല്ല മേരീസ് കോളജിലെ ബൂത്തിലും അജിത് ഭാര്യ ശാലിനിക്കൊപ്പം തിരുവാൺമിയൂരിയെ കുപ്പം സർക്കാർ സ്‌കൂളിലും ലഖോനി ഡി.ജി വൈഷ്ണ കോളജിലെ ബൂത്തിലും വോട്ട് ചെയ്തു. എം.കെ സ്റ്റാലിൻ ചെന്നൈയിലെ ബൂത്തിൽ വോട്ട് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP