Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൈറ്റാനിയം കേസിന്റെ പേരിൽ ഇബ്രാഹിം കുഞ്ഞ് മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി; വിജിലൻസ് കേസിന്റെ പേരിൽ രാജിവെക്കാൻ നിന്നാൽ മന്ത്രിസഭയിൽ ആരും കാണില്ല

ടൈറ്റാനിയം കേസിന്റെ പേരിൽ ഇബ്രാഹിം കുഞ്ഞ് മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി; വിജിലൻസ് കേസിന്റെ പേരിൽ രാജിവെക്കാൻ നിന്നാൽ മന്ത്രിസഭയിൽ ആരും കാണില്ല

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസിൽ പ്രതിയാക്കണമെന്ന് വിജിലൻസ് കോടതി നിർദേശിച്ചതിന്റെ പേരിൽ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വിജിലൻസ് കേസിന്റെ പേരിൽ രാജിവച്ചാൽ അതിനേ സമയം കാണൂ. അങ്ങനെയാണെങ്കിൽ മന്ത്രിസഭയിൽ ആരും കാണില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രി മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയില്ലെന്ന രമേശ് ചെന്നിത്തലയും ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഇന്ന് വീണ്ടും രംഗത്തെത്തി.

ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രിക്കെതിരെ കോടതി വിധി ഉണ്ടായ പശ്ചാത്തലത്തിൽ ആണത്തമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഉമ്മൻ ചാണ്ടി മാറിനൽക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ പറഞ്ഞു. ടൈറ്റാനിയം കേസ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

അതേസമയം ടൈറ്റാനിയം കേസിനെ കുറിച്ച് പ്രതികരിക്കാൻ കെപിസിസി പ്രസഡിന്റ് വി എം സുധീരൻ ഇന്നും തയ്യാറായില്ല. ടൈറ്റാനിയം വിഷയത്തിൽ കൂടുതൽ പരാമർശങ്ങൾക്കില്ലെന്നാണ് സുധീരൻ പറഞ്ഞത്. ആവശ്യത്തിനു സംസാരിക്കുകയും ആവശ്യമില്ലാത്തതു പറയാതിരിക്കുകയും ചെയ്യുകയാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP