Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

1,36,000 വോട്ട് ഭൂരിപക്ഷം നേടി വിജയിച്ച ബിജെപി എംപി വിനോദ് ഖന്ന മരിച്ചപ്പോൾ നടന്ന ഉപ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നേടിയത് 1,93,219 വോട്ടിന്റെ ഭൂരിപക്ഷം; ആം ആദ്മി പാർട്ടി ഉണ്ടാക്കിയ തലവേദന കൂടി മറികടന്നുള്ള കൂറ്റൻ വിജയത്തിൽ മതിമറന്ന് കോൺഗ്രസ്; രാജ്യം എമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ഉണർത്തി രാഹുലിന്റെ കിരീടധാരണത്തിന് തൊട്ടുമുമ്പ് ഉണ്ടായ അപൂർവ വിജയം

1,36,000 വോട്ട് ഭൂരിപക്ഷം നേടി വിജയിച്ച ബിജെപി എംപി വിനോദ് ഖന്ന മരിച്ചപ്പോൾ നടന്ന ഉപ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നേടിയത് 1,93,219 വോട്ടിന്റെ ഭൂരിപക്ഷം; ആം ആദ്മി പാർട്ടി ഉണ്ടാക്കിയ തലവേദന കൂടി മറികടന്നുള്ള കൂറ്റൻ വിജയത്തിൽ മതിമറന്ന് കോൺഗ്രസ്; രാജ്യം എമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ഉണർത്തി രാഹുലിന്റെ കിരീടധാരണത്തിന് തൊട്ടുമുമ്പ് ഉണ്ടായ അപൂർവ വിജയം

ചണ്ഡിഗഢ്: ഉത്തരേന്ത്യയിൽ ഈ ആഴ്‌ച്ച ദീപാവലി ആഘോഷത്തിന്റെ തിമിർപ്പിലാണ്. അതു കഴിഞ്ഞാൽ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കും എന്നാണ് സോണിയ ഗാന്ധി വ്യക്തമാക്കിയത്. രാഹുലിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് കോൺഗ്രസിന് ഇരട്ടിമധുരം പകർന്നുകൊണ്ട് ഒരു ഉജ്ജ്വല വിജയം.

പഞ്ചാബിലെ ഗുർദാസ്പുർ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് സീറ്റിൽ അവരെ തകർത്തെറിഞ്ഞാണ് കോൺഗ്രസ് വിജയിച്ചു കയറിയത്. കേന്ദ്രസർക്കാറിനെതിരെ ജനവിരുദ്ധ വികാരം ശക്തമാകുന്ന വേളയിലാണ് കോൺഗ്രസിന്റെ മനംകുളിർപ്പിക്കുന്ന വിജയം ഉണ്ടായിരിക്കുന്നത്. രണ്ട് ലക്ഷത്തിനടുത്ത വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി സുനിൽ ഝാക്കർ വിജയിച്ചത്.

ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഗുർദാസ്പുരിലാണ് കോൺഗ്രസിന്റെ ഉജ്ജ്വല വിജയം എന്നതാണ് ശ്രദ്ധേയം. 1,93,219 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് ഈ സീറ്റ് ബിജെപിയിൽ നിന്ന് തിരിച്ചുപിടിച്ചത്. ആം ആദ്മി പാർട്ടിയുടെ കൂടി സാന്നിധ്യത്തിൽ ത്രികോണ മത്സരം പ്രതീക്ഷിച്ചിടത്താണ് കോൺഗ്രസ് ഉജ്ജ്വല വിജയം നേടിയത്.

ബിജെപി സ്ഥാനാർത്ഥി സ്വരൺ സിങ് സലാരിയ രണ്ടാം സ്ഥാനത്തുണ്ട്. എഎപിയുടെ സ്ഥാനാർത്ഥി മേജർ ജനറൽ (റിട്ട) സുരേഷ് ഖജൂരിയ മൂന്നാമതാണ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് സംസ്ഥാനത്ത് തിരിച്ചു വരാൻ യാതൊരു അവസരവും ഒരുങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ വീണ്ടും പുറത്തുവന്നിരിക്കുന്നത്.

പ്രമുഖ ചലച്ചിത്രതാരം കൂടിയായ വിനോദ് ഖന്ന 2014ൽ ഇവിടെ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചതാണ്. മോദി തരംത്തിൽ 1,36,065 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അന്ന് ബിജെപി സ്ഥാനാർത്ഥിയായ ഖന്ന ജയിച്ചുകയറിയത്. അർബുദം ബാധിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം മരിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങിയത്. ബിജെപിയുടെ ഉരുക്കു കോട്ട എന്നറിയപ്പെടുന്ന മണ്ഡലത്തിലാണ് കോൺഗ്രസ് അട്ടിമറി വിജയം നേടിയത്.

ആദ്യ റൗണ്ടിൽത്തന്നെ 14,316 വോട്ടുകൾ ലീഡ് നേടി സുനിൽ ജാഖർ ആധിപത്യം ഉറപ്പിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ അടുത്ത അനുയായിയായ ഝാക്കർ, പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ കൂടിയാണ്. ബിജെപിഅകാലിദൾ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ഇദ്ദേഹം, ലോക്‌സഭാ മുൻ സ്പീക്കർ ബൽറാം ഝാക്കറിന്റെ മകനാണ് സുനിൽ.

ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ ആറുമാസം പ്രായമായ കോൺഗ്രസ് സർക്കാറിനുള്ള ജനകീയതയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ. എൻ.ഡി.എ സർക്കാറിനുള്ള ഹിതപരിശോധനയായിരിക്കും തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി സുനിൽ ജാഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക്, ഇപ്പോഴും ഇവിടെ നിലയുറപ്പിക്കാനായിട്ടില്ലെന്ന വ്യക്തമായ സൂചന നൽകുന്നതാണ് ഉപതിരഞ്ഞെടുപ്പു ഫലം.

ആറു മാസം മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും പരാജയം നേരിട്ട പഞ്ചാബിൽ വിജയം ആവർത്തിക്കാനായത് കോൺഗ്രസിന് വലിയ പ്രതീക്ഷയാണ് പകരുന്നത്. ആദ്യ റൗണ്ടിൽത്തന്നെ 14,316 വോട്ടിന്റെ ലീഡു നേടി ആധിപത്യമുറപ്പിച്ചിരുന്നു ഝാക്കർ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ അടുത്ത അനുയായിയായ ഝാക്കർ ബിജെപിഅകാലിദൾ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു. ലോക്‌സഭാ മുൻ സ്പീക്കർ ബൽറാം ഝാക്കറിന്റെ മകനാണ്.

ഈ മാസം 11നു നടന്ന വോട്ടെടുപ്പിൽ 56% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പിൽ 70.03% രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ ദേരാ ബാബ നാനാക് വിധാൻ സഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് 65%. ഏറ്റവും കുറവ് ബട്ടാല വിധാൻ സഭാ മണ്ഡലത്തിലും (50%). 

വോട്ട് നില:

സുനിൽ ഝാക്ക (കോൺഗ്രസ്): 4,99,752
സ്വരൺ സിങ് സലാരിയ (ബിജെപി): 3,06,533
മേജർ ജനറൽ സുരേഷ് ഖജൂരിയ (എഎപി): 23579
ഭൂരിപക്ഷം: 1,93,219

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP