Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയും നെതന്യാഹുവും കൂടിക്കാഴ്ച നടത്തി; ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന് വഴിത്തിരിവ്; അറബ് രാഷ്ട്രങ്ങൾക്ക് ആശങ്ക

മോദിയും നെതന്യാഹുവും കൂടിക്കാഴ്ച നടത്തി; ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന് വഴിത്തിരിവ്; അറബ് രാഷ്ട്രങ്ങൾക്ക് ആശങ്ക

ന്യൂയോർക്ക്: തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടം തുടരുമെന്ന് ഉറപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ന്യുയോർക്കിൽ കൂടിക്കാഴ്ച നടത്തി. അമേരിക്കൻ സന്ദർശനത്തിനിടെ മോദി ഇസ്രയേൽ പ്രധാനമന്ത്രിയെ കാണുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നില്ല. മാൻഹട്ടനിലെ ന്യുയോർക്ക് പാലസ് ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്.

ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്. സഹകരണം മെച്ചപ്പെടുത്തുമെന്നും അതിന്റെ ഗുണഫലങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ പ്രകടമാകുമെന്നും മുതിർന്ന വക്താക്കൾ വെളിപ്പെടുത്തി. കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗികമായി മറ്റ് വിശദീകരണങ്ങളൊന്നുമില്ലെങ്കിലും, ഭീകരതയ്‌ക്കെതിരായ പരസ്പര സഹകരണം ശക്തിപ്പെടുത്തുമെന്നുതന്നെയാണ് സൂചന.

തീവ്രവാദ സംഘങ്ങളെപ്പറ്റിയുള്ള രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിക്കുന്ന വിവരങ്ങൾ കൈമാറാനും ഭീകരതയെ ചെറുാനും ഇരുരാജ്യങ്ങളും സഹകരിക്കുമെന്നാണ് സൂചന. ലഷ്‌കർ ഇ തൊയ്ബ, ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള ഭീകര സംഘടനകളെക്കുറിച്ചുള്ള വിവരങ്ങളാകും കൈമാറുക. ഭീകരരിൽനിന്ന് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന രണ്ട് രാജ്യങ്ങൾ എന്ന നിലയ്ക്കാണ് ഇന്ത്യയും ഇസ്രയേലും പരസ്പരം സഹായിക്കുക.

സൈബർ സുരക്ഷാ രംഗത്തെ സഹകരണം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. കാലിഫോർണിയ സന്ദർശനത്തിനിടെ, അമേരിക്കയിലെ ഐ.ടി. മേഖലയിൽ കൂടുതലുമുള്ളത് ഇന്ത്യയിൽനിന്നോ ഇസ്രയേലിൽനിന്നോ ഉള്ള വിദഗ്ധരാണെന്ന് താൻ മനസ്സിലാക്കിയതായി നെതന്യാഹു മോദിയോട് പറഞ്ഞു. ഐ.ടി. സർവീസ് മേഖലയിൽ കൂടുതൽ യോജിച്ച പ്രവർത്തനങ്ങൾ ഇന്ത്യയിൽനിന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.

പശ്ചിമേഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തുന്ന ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. മോദിയെ ഇസ്രയേലിലേക്ക് നെതന്യാഹു ക്ഷണിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് മോദി ഇസ്രയേൽ സന്ദർശിച്ച കാര്യവും നെതന്യാഹു അനുസ്മരിച്ചു. ക്ഷണം സ്വീകരിച്ച മോദി, അക്കാര്യം നയതന്ത്രതലത്തിൽ ആലോചിച്ചശേഷം പിന്നീട് തീരുമാനിക്കാമെന്ന് പറഞ്ഞതായി വിദേശ കാര്യവക്താവ് സയ്യദ് അക്‌ബറുദീൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP