Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് വർഷം പഠിച്ച ക്ലാസിൽ തന്നെ വോട്ടു ചെയ്ത സന്തോഷത്തിൽ ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ്

മൂന്ന് വർഷം പഠിച്ച ക്ലാസിൽ തന്നെ വോട്ടു ചെയ്ത സന്തോഷത്തിൽ ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ്

ഇരിങ്ങാലക്കുട: മൂന്നു വർഷം പഠിച്ച ക്ലാസിൽ തന്നെ വോട്ടു ചെയ്യാൻ സാധിച്ചതിന്റെ ആഹ്ലാദത്തിൽ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥി ഇന്നസെന്റ്.

ഭാര്യ ആലീസിനും മകൻ സോണറ്റിനുമൊപ്പം ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ രാവിലെ ഏഴു മണിക്കു തന്നെ ഇന്നസെന്റ് വോട്ട് ചെയ്യാനെത്തി. ഏഴരയോടെ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങി മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുമ്പോഴാണ് ഇന്നസെന്റ് താൻ പഠിച്ച ക്ലാസിൽ വോട്ട് രേഖപ്പെടുത്താൻ സാധിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ചത്.

സ്‌കൂൾ പഠന കാലത്ത് സ്ഥിരമായി ഈ വരാന്തയിലായിരുന്നു നിൽപ്പെന്നും, വർഷങ്ങൾക്കുശേഷം ഇവിടെ ക്യൂ നിൽക്കാനും പഠിച്ച ക്ലാസ് മുറിയിൽ തന്നെ വോട്ട് ചെയ്യാനും കഴിഞ്ഞതു ഭാഗ്യമാണെന്നും ഇന്നസെന്റ് പറഞ്ഞു.

പക്ഷേ, തന്റെ പ്രിയപ്പെട്ട അദ്ധ്യാപകർ ഇന്നീ ക്ലാസ് മുറികളില്ലെന്നുള്ളത് ഏറെ വേദനിപ്പിക്കുന്നുവെന്നും മത്സരിക്കുന്ന മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സാധിക്കാത്തതിൽ പരിഭവമില്ലെന്നും ചാലക്കുടിയിൽ വിജയ പ്രതിക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനം തന്നിൽ വലിയ പ്രതീക്ഷയർപ്പിച്ചിട്ടുണ്ടെന്നും ഇത് മാനസിക ടെൻഷനുണ്ടാക്കുന്നുണ്ടെന്നും ഇന്നസെന്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP