Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊയിനാച്ചി കുടുംബ യോഗത്തിലെ പ്രസംഗം ചോർത്തിയ കോൺഗ്രസ് പ്രവർത്തകനെ തേടി സുധാകരനും യുഡിഎഫും; തിരിച്ചടിച്ച് പി ജയരാജൻ; ഉദമയിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ പ്രത്യയശാസ്ത്രം വിട്ട് വ്യക്തി വിരോധം ആളിക്കത്തുന്നു

പൊയിനാച്ചി കുടുംബ യോഗത്തിലെ പ്രസംഗം ചോർത്തിയ കോൺഗ്രസ് പ്രവർത്തകനെ തേടി സുധാകരനും യുഡിഎഫും; തിരിച്ചടിച്ച് പി ജയരാജൻ; ഉദമയിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ പ്രത്യയശാസ്ത്രം വിട്ട് വ്യക്തി വിരോധം ആളിക്കത്തുന്നു

രഞ്ജിത് ബാബു

കാസർഗോഡ്: വിവാദങ്ങളില്ലാതെ കോൺഗ്രസ്സ് നേതാവ് കെ. സുധാകരനില്ല. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ പോലും സുധാകരൻ വിവാദങ്ങൾ തൊടുത്തു വിട്ടു. കണ്ണൂരിലെ ഈ വിവാദനായകൻ കാസർഗോഡ് ജില്ലയിലെ ഉദുമയിൽ മത്സരിക്കാനെത്തിയതും വിവാദങ്ങൾക്ക് തിരികൊളുത്തിയാണ്. കോൺഗ്രസ്സ് കുടുംബയോഗത്തിലെ കെ.സുധാകരന്റെ പ്രസംഗവിഡിയോ എതിർസ്ഥാനാർത്ഥിയായ കെ.കുഞ്ഞിരാമൻ ഫെയ്‌സ് ബുക്ക് വഴി പുറം ലോകത്തെ അറിയിച്ചതോടെ ഉദുമയിൽ വിവാദങ്ങൾ കത്തിപ്പടകരുകയാണ്.

സ്വന്തം പാർട്ടി അണികളിലാരോ മൊബൈൽ വഴി ചിത്രീകരിച്ച വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഉദുമ മണ്ഡലത്തിലെ പൊയിനാച്ചി എന്ന സ്ഥലത്തെ കുടുംബയോഗത്തിലാണ് സുധാകരന്റെ വിവാദപ്രസംഗം. പ്രസംഗം പുറത്തു വിട്ട പ്രവർത്തകനെ തെരയുകയാണ് സുധാകരനും യു.ഡി.എഫും. കള്ളവോട്ടിന് ആഹ്വാനം ചെയ്യുന്ന വിധത്തിലായിരുന്നു സുധാകരന്റെ പ്രസംഗം വ്യാപിച്ചത്.

പ്രസംഗത്തിലെ വരികൾ ഇങ്ങനെ. '.... ഞാൻ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം പറയാം. ആരും പുറത്തു പറയേണ്ട. 90 നു മുകളിൽ പോളിങ് ശതമാനം എത്തിക്കണം. അതാണ് നിങ്ങളുടെ ടാർജറ്റ്. 54 മുതൽ 74 വരെയാണ് ഈ പഞ്ചായത്തിലെ പോളിങ് ശതമാനം. ബാക്കി വോട്ട് എവിടെപ്പോയി? ഇതൊന്നും ഇല്ലാത്തവർ അവിടെ കുത്തിയിളക്കി സ്വർഗത്തിൽ പോയവനും നരകത്തിൽ പോയവനും ഒക്കെ രാവിലെ വന്ന് വോട്ട് ചെയ്ത് അവരുടെ ശതമാനം 93, 94 ഒക്കെ ആക്കുന്നു. ഉള്ള വോട്ട് ചെയ്ത്്്് നമ്മൾ 80 ലേക്കും 90 ലേക്കും എത്തുന്നില്ലെങ്കിൽ രാഷ്ട്രീയരംഗത്ത് നമുക്ക് പ്രതീക്ഷിക്കാനാവാത്തതൊക്കെ സംഭവിക്കാം. 90 % ഇഞ്ചോടിഞ്ച് ഫൈറ്റ് ചെയ്ത് പൂർത്തിയാക്കാൻ കഴിയണം. അവിടെ മരിച്ചവൻ വോട്ടു ചെയ്യുന്നുവെങ്കിൽ പടച്ചവൻ അങ്ങുന്നു അയക്കുന്ന ആൾ ഇവിടെ വന്നു വോട്ട് ചെയ്യണം. നാട്ടിലില്ലാത്തവൻ അവിടെ വോട്ട് ചെയ്യുന്നുവെങ്കിൽ ഇവിടേയും ടിറ്റ് ഫോർ ടാറ്റ്....

രണ്ടര മിനുട്ട് വരുന്ന ഈ വീഡിയോ ആണ് വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്നത്. ബൂത്ത് പിടിച്ച്്് കള്ളവോട്ട് ചെയ്ത് തിരഞ്ഞെടുപ്പ്്് അട്ടിമറിക്കാൻ ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ശ്രമിക്കുന്നതായി തെളിവ് പുറത്തായെന്ന്്് എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. കെ. ശ്രീകാന്ത് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടന്നാൽ അവർ പരാജയപ്പെടുമെന്നും ശ്രീകാന്ത് പറഞ്ഞു. ഉദുമയിൽ നീതിപൂർവ്വമായ തിരഞ്ഞെടുപ്പിന് കമ്മീഷൻ ഇടപെടണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടിരിക്കയ.ാണ്. എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നും എൻ.ഡി.എ.യിൽ നിന്നും ശക്തമായ ചെറുത്തുനിൽപ്പു നേരിട്ടാണ് സുധാകരൻ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടു കൊണ്ടുപോവുന്നത്.

അതേസമയം സുധാകരനെതിരെ അണികളെ ഉണർത്താൻ കതിരൂർ മനോജ് വധക്കേസിലെ പ്രതികൂടിയായ സിപിഐ.(എം). പി.ജയരാജൻ എത്തിയതും മണ്ഡലത്തിൽ തെരഞ്ഞെടുപ്പു ചൂടിന് ആക്കം കൂട്ടി. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ഉള്ളതിനാൽ വടകരയിൽനിന്നും വയനാട്ടിലെത്തി അവിടെനിന്ന് കർണ്ണാടകത്തിലെ കുടക് ജില്ലയിലൂടെ യാത്ര ചെയ്ത് സുള്ള്യ വഴിയാണ് ജയരാജൻ ഉദുമയിലെത്തിയത്. പകൽ കോൺഗ്രസ്സും രാത്രി ആർ.എസ്.എസ്സുമാവുന്ന കെ.സുധാകരൻ നായക്കുറുക്കനാണെന്ന് ജയരാജൻ ആരോപിച്ചു. ഈ തടിയന്റെ സ്വഭാവം കണ്ണൂർക്കാർക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ അവനെ ഉദുമക്കാർ പരാജയപ്പെടുത്തണം.....

രൂക്ഷമായ വാക്കുകളോടെയാണ് ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രസംഗം കത്തിക്കയറിയത്.... 'വഴി മുട്ടിയ കേരളം, വഴികാട്ടാൻ ബിജെപി' എന്നാണ് എൻ.ഡി.എ. ക്കാർ പറയുന്നത്. തൊട്ടിക്കക്കൂസിലേക്കുള്ള വഴിയാണ് അവർ കാട്ടുന്നത്....ജയരാജൻ അടച്ചാക്ഷേപിച്ചു. ചരിത്രത്തിലൊരിക്കലും ഇത്തരമൊരു മത്സരത്തിന് ഉദുമ സാക്ഷ്യം വഹിച്ചിട്ടില്ല. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും വ്യക്തിവിരോധത്തിലേക്ക് വഴിമാറാത്ത മത്സരങ്ങളായിരുന്നു ഉദുമ ഇതുവരെ കണ്ടത്. അതിൽനിന്നു വ്യത്യസ്തമായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP