Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഷ്ടി ചുരുട്ടി മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് ആവേശം വിതറി; ജെഎൻയു പ്രസംഗത്തെ ഓർമ്മിപ്പിക്കുന്ന ആവേശത്തോടെ മോദിക്കെതിരെ ആഞ്ഞടിച്ചു; ആസാദി ഗാനം പാടി ഇളകി മറിഞ്ഞ് സദസ്: കനയ്യ കുമാർ അക്ഷരാർത്ഥത്തിൽ പട്ടാമ്പിയെ ആവേശം കൊള്ളിച്ചത് ഇങ്ങനെ

മുഷ്ടി ചുരുട്ടി മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് ആവേശം വിതറി; ജെഎൻയു പ്രസംഗത്തെ ഓർമ്മിപ്പിക്കുന്ന ആവേശത്തോടെ മോദിക്കെതിരെ ആഞ്ഞടിച്ചു; ആസാദി ഗാനം പാടി ഇളകി മറിഞ്ഞ് സദസ്: കനയ്യ കുമാർ അക്ഷരാർത്ഥത്തിൽ പട്ടാമ്പിയെ ആവേശം കൊള്ളിച്ചത് ഇങ്ങനെ

പട്ടാമ്പി: ജെഎൻയുവിലെ ആവേശം മുഴുവനും പട്ടാമ്പിയിലേക്ക് ആവാഹിച്ച് കന്നയ്യ കുമാറിന്റെ പ്രചരണത്തോടെ മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വ്യക്തമായ മുൻതൂക്കം. തന്റെ സുഹൃത്തു കൂടിയായ മുഹമ്മദ് മുസ്ഹിന് വേണ്ടി വോട്ടു ചോദിച്ചെത്തിയ കന്നയ്യ തീപ്പൊരു പ്രസംഗവും പാട്ടുവുമായാണ് ഇളക്കി മറിച്ചത്. മലയാളത്തിൽ പറഞ്ഞുകൊണ്ട് പ്രസംഗം തുടങ്ങിയ കന്നയ്യ കുമാർ പ്രധാനമന്ത്രിയെ ടാർജറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രസംഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു കൊണ്ടായിരുന്നു കന്നയ്യ കുമാറിന്റെ പ്രസംഗം. 65% നിരക്ഷരുള്ള നാട്ടിൽ നിന്നുവന്ന മോദിയാണ് സാക്ഷര കേരളത്തെയും കേരള ജനതയെയും അപമാനിക്കാൻ ശ്രമിക്കുന്നതെന്നാണ് കനയ്യകുമാർ പറഞ്ഞത്.

മോദി ചരിത്രം പഠിക്കണം. പലകാര്യങ്ങളിലും ഇന്ത്യ മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളമെന്നും കനയ്യകുമാർ അഭിപ്രായപ്പെട്ടു. കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിക്ക് സാക്ഷരകേരളം ശക്തമായ തിരിച്ചടിയാണ് നൽകിയത്. 'പോ മോനെ മോദി' എന്ന് സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന വിമർശനം കേരളീയർ ഒന്നടങ്കം മോദിക്ക് നൽകിയ മറുപടിയാണ്. മോദിയുടെ വാക്കുകളെ കേരളജനത പൂർണമായും തള്ളുന്നതാണ് ഈ ഹാഷ്ടാഗെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താനടക്കമുള്ള വിദ്യാർത്ഥി സമൂഹവും മറ്റുള്ളവരും രാജ്യ വിരുദ്ധരല്ലെന്നും മോദി വിരുദ്ധരും കോർപ്പറേറ്റ് വിരുദ്ധരുമാണെന്നും കനയ്യ പ്രതികരിച്ചു. കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ നൽകുന്ന വിജയം മോദിയുടെ വർഗീയ അജണ്ടയ്ക്കുള്ള തിരിച്ചടിയാകും. പട്ടാമ്പിയിലുൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇടതുപക്ഷസ്ഥാനാർത്ഥികൾ വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാമെന്ന മോദിയുടെ മോഹം കേരളത്തിൽ വിലപ്പോകില്ലെന്നും കനയ്യ പറഞ്ഞു.

ജെ.എൻ.യുവിനെ കലുഷിതമാക്കി വ്യക്തപരമായ വർഗീയ അജണ്ട നടപ്പാക്കാനാണ് മോദി ശ്രമിച്ചത്. ലോകത്തുള്ള 145 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും കശ്മീർ മുതൽ കേരളം വരെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പഠിക്കുന്ന മഹത്തായ സ്ഥാപനമാണ് ജെ.എൻ.യു. അവർ ഫാസിസത്തിനും വർഗീവത്കരണത്തിനുമെതിരെയാണ് ശബ്ദമുയർത്തിയത്. അവിടെ ഉയർന്നത് ആർ.എസ്.എസ് മോദിവിരുദ്ധ ശബ്ദമാണ്. അതിനെയാണ് അടിച്ചമർത്താൻ ശ്രമിച്ചെന്നും കനയ്യ വ്യക്തമാക്കി.

കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ നൽകുന്ന വിജയം മോദിയുടെ വർഗീയഅജൻഡയ്ക്കുള്ള തിരിച്ചടിയാകും. പട്ടാമ്പിയിലുൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇടതുപക്ഷസ്ഥാനാർത്ഥികൾ വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ജെഎൻയുവിനെ കലുഷിതമാക്കി മോദി വ്യക്തിപരമായ വർഗീയ അജൻഡ നടപ്പാക്കാൻശ്രമിച്ചതാണ്. ലോകത്തുള്ള 145 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളും കശ്മീർ മുതൽ കേരളം വരെയുള്ള ഇന്ത്യൻസംസ്ഥാനങ്ങളിൽനിന്നുള്ളവരും പഠിക്കുന്ന മഹത്തായ സ്ഥാപനമാണ് ജെഎൻയു. അവിടെ പഠിക്കുന്നവർ ആരും രാജ്യദ്രോഹികളല്ല. അവർ ഫാസിസത്തിനും വർഗീയവൽക്കരണത്തിനുമെതിരെയാണ് ശബ്ദമുയർത്തിയത്. അവിടെ ഉയർന്നത് ആർഎസ്എസ്-മോദിവിരുദ്ധ ശബ്ദമാണ്. അതിനെയാണ് അടിച്ചമർത്താൻ ശ്രമിച്ചത് -കനയ്യ പറഞ്ഞു.

ഒരുപാട് മഹാന്മാരെ നാടിന് സംഭാവന ചെയ്ത നാടാണ് കേരളം. ഈ സാക്ഷര കേരളത്തെ നോക്കി വെറും 65 ശതമാനം നിരക്ഷരുടെ നാട്ടിൽ നിന്നുവന്ന മോദിയാണ് കേരളജനതയെ അപമാനിക്കാൻ ശ്രമിക്കുന്നത്. തൊഴിലധിഷ്ഠിതവിദ്യാഭ്യാസം കുറഞ്ഞ മറ്റ് സംസ്ഥാനങ്ങളേക്കാൾ മികച്ച സംസ്ഥാനമാണ് കേരളം. അതിന് വഴിതെളിച്ചത് പട്ടാമ്പിയിൽ നിന്ന് ജയിച്ച് മുഖ്യമന്ത്രിയായ ഇഎംഎസിനെപ്പോലുള്ള മഹാന്മാരാണ്. അവരുടെ നാട്ടിൽ കമ്യൂണിസ്റ്റ്പാർട്ടി പ്രതിനിധിയായി തന്റെ സഹപ്രവർത്തകൻ മുഹമ്മദ് മുഹസിൻ തെരഞ്ഞെടുക്കപ്പെടണ- കനയ്യകുമാർ പറഞ്ഞു.

ജെഎൻയുവിലെ സമര പോരാളിക്ക് വേണ്ടി വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. പ്രസംഗത്തിന് ശേഷം ആവേശം വിതറിക്കൊണ്ട് കന്നയ്യ ആസാദി ഗാനം ആലപിച്ചതപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ ഇളകിമറിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP