Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പണംകൊടുത്തിട്ട് വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന പഴഞ്ചൻ രീതി പൊളിച്ചെഴുതി കർണാടക; പണം കൊടുത്ത് വോട്ടർ കാർഡ് വാങ്ങി കള്ളവോട്ട് ചെയ്യുന്ന രീതിക്ക് തുടക്കം; 100 മുതൽ 2000 രൂപവരെ കൊടുത്താൽ വോട്ടർ കാർഡ് നൽകാൻ തയ്യാറായി പലരും

പണംകൊടുത്തിട്ട് വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന പഴഞ്ചൻ രീതി പൊളിച്ചെഴുതി കർണാടക; പണം കൊടുത്ത് വോട്ടർ കാർഡ് വാങ്ങി കള്ളവോട്ട് ചെയ്യുന്ന രീതിക്ക് തുടക്കം; 100 മുതൽ 2000 രൂപവരെ കൊടുത്താൽ വോട്ടർ കാർഡ് നൽകാൻ തയ്യാറായി പലരും

ണംകൊടുത്തും മദ്യംകൊടുത്തും വോട്ട് ചെയ്യിപ്പിച്ചിരുന്ന രീതിയൊക്കെ പഴങ്കഥയായി. കർണാടകത്തിൽ കള്ളവോട്ട് ചെയ്യിക്കാൻ രാഷ്ട്രീയ പാർട്ടികൾ പുതിയ തന്ത്രങ്ങളാണ് ആലോചിക്കുന്നത്. വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് നിർബന്ധമായതോടെ, കാർഡുകൾ വാങ്ങിക്കുകയാണ് പുതിയ രീതി. 100 രൂപ മുതൽ 2000 രൂപവരെ കൊടുത്താൽ വോട്ടർ കാർഡ് നൽകാൻ പാവപ്പെട്ടവരും തയ്യാറായതോടെ രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങൾ വിജയിക്കുന്ന മട്ടാണ്.

കഴിഞ്ഞദിവസം ജലഹള്ളിയിലെ ഫ്‌ളാറ്റിൽനിന്ന് പതിനായിരത്തോളം വോട്ടർ കാർഡുകൾ പിടിച്ചെടുത്തിരുന്നു. ഈ കാർഡുകൾ ഇത്തരത്തിൽ സമാഹരിച്ചതാണോയെന്ന സംശയവും ഉയരുന്നുണ്ട്. കള്ളവോട്ട് ചെയ്യാൻ പുതിയ മാർഗങ്ങൾ തിരഞ്ഞെടുപ്പിൽ ആവിഷ്‌കരിക്കപ്പെട്ടുകഴിഞ്ഞുവെന്നതിന്റെ തെളിവാണിതെന്നും വിലയിരുത്തപ്പെടുന്നു. ജലഹള്ളിയിലേതുപോലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൂട്ടത്തോടെ വോട്ടർ ഐഡി ശേഖരിച്ചിട്ടുണ്ടാകാമെന്നും അധികൃതർ സംശയിക്കുന്നു.

തങ്ങൾക്ക് വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളവരെയാണ് പാർ്ട്ടികൾ സ്വാധീനിക്കുക. രാഷ്ട്രീയകാരണങ്ങളാൽ വോട്ട് ചെയ്യില്ലെങ്കിൽ വോണ്ട. ആർക്കും വോട്ട് ചെയ്യാതിരിക്കാമല്ലോ എന്നതാണ് ഇതിന് പിന്നിലെ ന്യായം. ഇത്തരം വോട്ടർമാരെ സ്വാധീനിച്ച് പണം കൊടുത്ത് അവരുടെ വോട്ടർ ഐഡി സ്വന്തമാക്കുകയാണ് ചെയ്യുന്നത്. അതോടെ അവർ വോട്ട് ചെയ്യില്ലെന്ന് ഉറപ്പാക്കാൻ സാധിക്കും. തനിക്ക് കിട്ടാത്ത വോട്ട് എതിരാളിക്ക് കിട്ടില്ലെന്ന് ഉറപ്പാക്കാനും ഇതോടെ സ്ഥാനാർത്ഥിക്കാവും.

വോട്ടർ ഐഡിക്ക് ഓരോ സ്ഥലത്തും ഓരോ വിലയാണ്. 100 രൂപ കൊടുത്താൽ കാർഡ് നൽകുന്ന പട്ടിണിപ്പാവങ്ങൾ മുതൽ 2000 രൂപയ്ക്ക് കാർഡ് കൊടുക്കുന്ന തന്ത്രശാലികൾ വരെയുണ്ട്. വടക്കൻ കർണാടകയിലെ വിദൂരഗ്രാമപ്രദേശങ്ങളിൽ 100 രൂപയ്ക്കാണ് കാർഡ് വാങ്ങിയതെന്നാണ് സൂചന. ബെംഗളൂരു നഗരത്തിലെ ചേരികളിൽ 2000 രൂപവരെയാണ് കാർഡൊന്നിന് വിലയായി നൽകേണ്ടത്. പണത്തിനൊപ്പം മദ്യവും നൽകിയാണ് വോട്ടർ കാർഡ് ശേഖരിക്കുന്നത്.

2014-ല ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമാനമായ ആരോപണമുയർന്നിരുന്നു. ഷിമോഗയിൽനിന്ന് മത്സരിച്ച കുമാർ ബംഗാരപ്പ തന്റെ മ്ണ്ഡലത്തിലെ മുസ്ലിം വോട്ടർമാരിൽനിന്ന് ബിജെപി 500 രൂപവീതം നൽകി കാർഡ് വാങ്ങിക്കുന്നതായി ആരോപണമുയർത്തിയിരന്നു. കോൺഗ്രസ്സിന് മേധാവിത്വമുള്ള മേഖലകളിലായിരുന്നു ബിജെപിയുടെ ഈ കാർഡ് കച്ചവടം. കോൺഗ്രസ്സിൽനിന്ന് അകന്ന കുമാർ ബംഗാരപ്പ ഇക്കുറി ബിജെപി ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെന്നത് വേറൊരു കാര്യം.

എന്നാൽ, വോട്ടർ ഐഡി കാർഡ് ഇല്ലാത്തവർക്ക് ഫോട്ടോ പതിച്ച മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡുണ്ടെങ്കിലും വോട്ട് ചെയ്യാനാകുമെന്ന് തിരഞ്ഞെടുപ്പ് സ്‌പെഷ്യൽ കമ്മിഷണർ മനോജ് ആർ രഞ്ജൻ പറഞ്ഞു. അതുകൊണ്ടുതന്നെ വോട്ടർ ഐഡി കാർഡ് ശേഖരിച്ചതുകൊണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാവില്ല. എന്നാൽ, ഈ വിവരം പാവപ്പെട്ട വോട്ടർമാർക്ക് അറിയാമോ എന്ന സംശയവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP