Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിച്ചാൽ ശമ്പളം ഇല്ലാത്ത അവധി എടുക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; സംസ്ഥാനത്ത് ഉടനീളം അനേകം സ്ഥാർത്ഥികൾ മത്സരം തുടങ്ങും മുമ്പ് പിന്മാറാൻ ആലോചനയിലെന്ന് സൂചന; ഇരു മുന്നണികളും പ്രതിസന്ധിയിൽ

ജയിച്ചാൽ ശമ്പളം ഇല്ലാത്ത അവധി എടുക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; സംസ്ഥാനത്ത് ഉടനീളം അനേകം സ്ഥാർത്ഥികൾ മത്സരം തുടങ്ങും മുമ്പ് പിന്മാറാൻ ആലോചനയിലെന്ന് സൂചന; ഇരു മുന്നണികളും പ്രതിസന്ധിയിൽ

തിരിവനന്തപുരം: എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനം ആകാമെന്നാണ് നിയമം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളിലും അവർക്ക് മത്സരിക്കാം. സാധാരണ സർക്കാർ ഉദ്യോഗമുള്ളവർക്ക് പൊതു പ്രവർത്തനത്തിന് ഇറങ്ങണമെങ്കിൽ ജോലി രാജിവയ്ക്കണം. എന്നാൽ സർക്കാരിന്റെ ശമ്പളം വാങ്ങുന്ന എയ്ഡഡ് സ്‌കൂൾ അ്ധ്യാപകർക്ക് അതു വേണ്ട. ശമ്പളം കൈപ്പറ്റി തന്നെ പഞ്ചായത്തുകളിലേക്ക് മത്സരിക്കാം. ജയിച്ചാൽ പഞ്ചായത്ത് ഭരണവും അദ്ധ്യാപനവും ഒരുമിച്ച് കൊണ്ടു പോകാം. ജയിച്ചു കഴിഞ്ഞാൽ അദ്ധ്യാപകർ സ്‌കൂളിലെത്തുക ഒപ്പിടാൻ മാത്രമാകും. ഒരിക്കലും പഠിപ്പിക്കൽ നടക്കില്ല.

ഈ സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കോ മറ്റോ മൽസരിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യയനം നഷ്ടപ്പെടുത്താൻ പാടില്ലെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. ഇവർ ജനപ്രതിനിധിയായി തുടരുകയാണെങ്കിൽ സ്‌കൂളിൽ നിന്നു ശമ്പളമില്ലാത്ത അവധിയെടുക്കണമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. ബാലാവകാശ കമ്മീഷന്റെ ഉത്തരവുകൾക്ക് ശുപാർശയുടെ സ്വഭാവമേ ഉള്ളൂ. അതുകൊണ്ട് തന്നെ സർക്കാരാണ് ഇനി തീരുമാനം എടുക്കേണ്ടത്. എന്നാൽ ബാലാവകാശ കമ്മീഷന്റെ തീരുമാനം പരിഗണിക്കേണ്ട അവസ്ഥയാണ് ഉ്ണ്ടാകുന്നത്.

അദ്ധ്യാപകരുടെ തെരഞ്ഞെടുപ്പു മൽസരവുമായി ബന്ധപ്പെട്ട പ്രവർത്തനം വിദ്യാർത്ഥികളുടെ അധ്യയനം മുടങ്ങുന്ന സാഹചര്യം ഉണ്ടാക്കാൻ പാടില്ല. ഇക്കാര്യം കാണിച്ചു പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഉത്തരവു പുറപ്പെടുവിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. കോഴിക്കോട് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി എൻ.കെ. അജയ് ഗോവിന്ദിനു വേണ്ടി രക്ഷിതാവായ ടി.കെ. അനിൽ പ്രതാപാണ് എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപകരുടെ രാഷ്ട്രീയപ്രവർത്തനവും തെരഞ്ഞെടുപ്പു മൽസരവും തടയണമെന്നാവശ്യപ്പെട്ടു ബാലാവകാശ കമ്മിഷനെ സമീപിച്ചത്. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്കു ശമ്പളം നൽകുന്നതു സർക്കാരാണെന്നും എല്ലാ അർഥത്തിലും സർക്കാർ ജീവനക്കാരായ അവർ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതും അനുവദിക്കരുതെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി. പരാതി സംബന്ധിച്ചു ബാലാവകാശ സംരക്ഷണ കമ്മിഷൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയിൽ നിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും റിപ്പോർട്ട് ലഭിച്ചില്ല. തുടർന്നാണു കമ്മിഷൻ അധ്യക്ഷ ശോഭാ കോശിയും കമ്മിഷൻ അംഗം കെ. നസീറും ചേർന്ന് ഇതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചത്. ഇവിടെ പ്രതിസന്ധിയിലാകുന്നത് രാഷ്ട്രീയ പാർട്ടികളാണ്. എല്ലാ സ്ഥലത്തും നിരവധി എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ എല്ലാ മുന്നണികൾക്കുമായും മത്സരിക്കാനുണ്ട്. പഞ്ചായത്ത് ഭരണത്തിനൊപ്പം സർക്കാർ ശമ്പളവും കിട്ടുമെന്നതുകൊണ്ട് അദ്ധ്യാപകരും മത്സരത്തിന് തയ്യാറാകും. അദ്ധ്യാപകരെന്ന പ്രതിച്ഛായ പ്രാദേശിക തലത്തിൽ വോട്ടാക്കി മാറ്റാൻ കഴിയും. ഇത് തിരിച്ചറിഞ്ഞാണ് അദ്ധ്യാപകരെ സ്ഥാനാർത്ഥികളാക്കുന്നത്.

എന്നാൽ ശമ്പളമില്ലാത്ത അവധിയെന്ന അവസ്ഥ വന്നാൽ അദ്ധ്യാപകർ പ്രതിസന്ധിയിലാകും. പ്രത്യേകിച്ച് പത്താം ശമ്പളക്കമീഷനെത്തുമ്പോൾ ശമ്പളം ക്രമാതീതമായി കൂടും. പഞ്ചായത്ത് അംഗത്തിന്റെ ജോലിക്ക് അത്രയേറെ ശമ്പളവുമില്ല. അതുകൊണ്ട് തന്നെ കുടുംബം പ്രതിസന്ധിയിലാകാതിരിക്കാൻ ശമ്പളമില്ലാത്ത അവധി പ്രായോഗികമല്ലത്രേ. പുതിയ ഉത്തരവിന്റെ സാധ്യത പരിഗണിച്ച് പല സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ഒരുങ്ങുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അവസാന മണിക്കൂറിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP